സ്വർണ വില കുറക്കുക മാത്രമല്ല, കേന്ദ്രത്തിന്റെ ആ തീരുമാനം അവരുടെ ചങ്കത്തും അടിച്ചു: രാജ്യത്തിന് വന്‍ നേട്ടം
ഇന്ത്യന്‍ സാമ്പത്തിക രംഗം നേരിട്ടുകൊണ്ടിരുന്ന പ്രധാന വെല്ലുവിളിയായിരുന്നു വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സ്വർണ്ണക്കടത്ത്. വിമാനത്താവളങ്ങളില്‍ എത്രയേറെ പരിശോധന നടത്തിയാലും സ്വർണ്ണം കടത്തുന്നവർ അത് പൂർവ്വാധികം ശക്തിയോടെ തുടർന്ന് പോന്നിരുന്നു. എന്നാല്‍ 2024 ജുലൈക്ക് ശേഷം രാജ്യത്തേക്കുള്ള സ്വർണ്ണക്കടത്തില്‍ വലിയ ഇടിവ് സംഭവിച്ചുവെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി ബി ഐ സി) വ്യക്തമാക്കുന്നത്.
2024 ലെ ബജറ്റില്‍ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനമായി കുറക്കാനുള്ള കേന്ദ്ര സർക്കർ തീരുമാനമാണ് കള്ളക്കടത്ത് തടയുന്നതില്‍ നിർണ്ണായകമായെന്ന് സി ബി ഐ സി ചെയർമാന്‍ സഞ്ജയ് കുമാർ അഗർവാൾ പറഞ്ഞു. 2024 ജുലൈക്ക് മുമ്പ് 15 ശതമാനമായിരുന്നു രാജ്യത്തെ സ്വർണ്ണ ഇറക്കുമതി തീരുവ. ഈ സാഹചര്യത്തിലായിരുന്നു നികുതി വെട്ടിച്ചുക്കൊണ്ടുള്ള സ്വർണ്ണത്തിന്റെ വരവ് ശക്തമായിരുന്നത്.

'കഴിഞ്ഞ വർഷത്തെ ബജറ്റിൽ സ്വർണ്ണത്തിന്റെ തീരുവ നിരക്ക് കുറച്ചതിനുശേഷം, രാജ്യത്തേക്കുള്ള സ്വർണ്ണ കള്ളക്കടത്തിൽ വലിയ തോതിലുള്ള കുറവുണ്ടായിട്ടുണ്ട്' വാർത്താ ഏജന്‍സിയായ പി ടി ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സഞ്ജയ് കുമാർ അഗർവാൾ പറഞ്ഞു. ഈ സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് കസ്റ്റംസ്, ഡി ആർ ഐ ഉദ്യോഗസ്ഥർ 544 കോടി രൂപ വിലമതിക്കുന്ന 847 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
2023-24 സാമ്പത്തിക വർഷത്തിൽ ഡി ആർ ഐ ഉദ്യോഗസ്ഥർ മാത്രം 1319 കിലോഗ്രാം സ്വർണ്ണം പിടിച്ചെടുത്തിട്ടുണ്ട്. വിമാനത്താവള്‍ക്കൊപ്പം തന്നെ കിഴക്കൻ അതിർത്തികൾ വഴി, പ്രത്യേകിച്ച് ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലൂടെയും കള്ളക്കടത്ത് ശക്തമാണ്. ഇവിടങ്ങളില്‍ വ്യാപാര ഇടപാടുകള്‍ വരെ സ്വർണത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
2023-24 ൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സി ബി ഐ സി ആകെ പിടിച്ചെടുത്ത് 4869.6 കിലോഗ്രാം സ്വർണ്ണമാണ്. വിവിധ കേസുകളിലായി 1922 പേരെ അറസ്റ്റ് ചെയ്തു. ഡിസംബറിൽ പുറത്തിറങ്ങിയ ഡിആർഐയുടെ സ്മഗ്ലിംഗ് ഇൻ ഇന്ത്യ റിപ്പോർട്ട് പ്രകാരം അനധികൃത സ്വർണ്ണ ഇറക്കുമതിയുടെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറിയിട്ടുണ്ട്.
സ്വർണ്ണത്തിന് പുറമെ വെള്ളിയും കള്ളക്കടത്തിലൂടെ രാജ്യത്തേക്ക് എത്തുന്നു. പ്രധാനമായും യുഎഇ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് സ്വർണം എത്തുന്നത്. ഇന്ത്യയിലേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വർണം ലഭിക്കുന്ന രാജ്യങ്ങളാണ് ഗള്‍ഫ് മേഖലയിലുള്ളത്. നികുതി ഘടനയാണ് ഈ വില വ്യത്യാസത്തിന് കാരണം. അടുത്തിടെയായി ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പുറമെ അടുത്തിടെ, നെയ്‌റോബി, അഡിസ് അബാബ തുടങ്ങിയ ആഫ്രിക്കൻ വിമാനത്താവളങ്ങളും താഷ്‌കെന്റ് പോലുള്ള മധ്യേഷ്യൻ വിമാനത്താവളങ്ങളും കള്ളക്കടത്ത് പ്രവർത്തനങ്ങളുടെ പ്രധാന സ്ഥലങ്ങളായി ഉയർന്നുവന്നിട്ടുള്ളതായും റിപ്പോർട്ടുകള്‍ കാണിക്കുന്നു.
ഇറക്കുമതി തീരുവ കുറച്ചതോടെ കള്ളക്കടത്തുകാർക്ക് ലഭിക്കുന്ന ലാഭവും കുറഞ്ഞു. ഇതോടെ പലരും ഇത്തരം പ്രവർത്തനങ്ങളില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും ഈ രംഗത്ത് സജീവമായവർ ഇപ്പോഴുമുണ്ട്. ഇറക്കുമതി തീരുവയിലെ ഇടിവ് രാജ്യത്തെ സ്വർണ വിലയിലെ ഇടിവിനും കാരണമായിരുന്നു. 15 ശതമാനം തീരുവയാണ് ഇപ്പോഴും ഈടാക്കിയിരുന്നെങ്കിലും വില നിലവിലേതില്‍ നിന്നും പവന് 2500 രൂപയോളം ഉയർന്ന് നില്‍ക്കുമായിരുന്നുവെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്












Click it and Unblock the Notifications