ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണത്തിന് താരിഫ് ഇളവുണ്ടാകില്ല! വ്യാപാര കരാറില്‍ പൊന്നിനെ ഒഴിവാക്കാന്‍ ഇന്ത്യ
ജിസിസിയുമായുള്ള (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യ സ്വര്‍ണത്തിന് താരിഫ് ഇളവുകള്‍ നല്കാന് സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മണികണ്ട്രോള് ആണ് ഇക്കാര്യം റിപ്പോര്‍ട്ട്് ചെയ്യുന്നത്. വിലയേറിയ ലോഹങ്ങളുടെ വ്യാപാരം ഉദാരവല്‍ക്കരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ജാഗ്രതാ സമീപനത്തെയാണ് ഇത് സൂചിപ്പിക്കുന്നു.
''ഒമാനുമായുള്ള വ്യാപാര കരാറില്‍ ഞങ്ങള്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ജിസിസിയുമായി ഞങ്ങള്‍ അങ്ങനെ ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്,'' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാതെ ഉദ്യോഗസ്ഥന് പറഞ്ഞു. ഡിസംബര്‍ 18 ന് മസ്കറ്റില്‍ ഒപ്പുവച്ച ഒമാനുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ആഭ്യന്തര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ത്യ സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവ് വസ്തുക്കളെ താരിഫ് ഇളവുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

ഇന്ത്യയും യുഎസ്, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നിവ ഉള്‍പ്പെടുന്ന ആറ് അംഗ ജിസിസിയും ഈ മാസം ആദ്യം ഒരു വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിനായി ടേംസ് ഓഫ് റഫറന്‍സില്‍ ഒപ്പുവെച്ചിരുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി നിശ്ചലമായിരുന്ന ചര്‍ച്ചകള്‍ ആയിരുന്നു ഇതിലൂടെ പുനരുജ്ജീവിപ്പിക്കപ്പെട്ടത്.
ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, നിക്ഷേപം, കസ്റ്റംസ് നടപടിക്രമങ്ങള്‍, വ്യാപാരത്തിനുള്ള സാങ്കേതിക തടസങ്ങള്‍, തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ചര്‍ച്ചകളായിരുന്നു ഇത്. യുഎഇയുമായുള്ള വ്യാപാര കരാര്‍ പ്രകാരം, വിലയേറിയ ലോഹങ്ങളുടെ താരിഫ് ഇളവുകള്‍ ഇറക്കുമതിയില്‍ കുത്തനെ വര്‍ധനവിന് കാരണമായി. ഇത് ആഭ്യന്തര വിപണിയിലെ തടസങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തി.
ഇന്ത്യ ബുള്ളിയന്‍ താരിഫ് ഇളവുകള്‍ വാഗ്ദാനം ചെയ്തു, 1 ശതമാനം ഇളവ് കസ്റ്റംസ് തീരുവയില്‍ ഒരു നിശ്ചിത ക്വാട്ട സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചു. ഇത് യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി മൂന്നിരട്ടിയായി വര്‍ധിച്ചു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 5.8 ബില്യണ്‍ ഡോളറില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 16.8 ബില്യണ്‍ ഡോളറായി ഇത് വര്‍ധിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ 2022 മെയ് മാസത്തില്‍ ആണ് പ്രാബല്യത്തില്‍ വന്നത്. ഇന്ത്യ-യുഎഇ സിഇപിഎയ്ക്ക് കീഴിലുള്ള ചില ബുള്ളിയന്‍ ഇറക്കുമതികള്‍ ഉത്ഭവ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ഇളവ് താരിഫുകള്‍ ചൂഷണം ചെയ്തതായും വ്യാപാര നയ വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതാണ് അത്തരം ദുരുപയോഗം തടയാന്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ പ്രേരിപ്പിച്ചത്.
ഇന്ത്യയും ജിസിസിയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ഷങ്ങളായി ഗണ്യമായി വളര്‍ന്നു, 2025 സാമ്പത്തിക വര്‍ഷത്തില്‍ 179 ബില്യണ്‍ ഡോളറിലെത്തി. യുഎഇയും സൗദി അറേബ്യയും ന്യൂഡല്‍ഹിയുടെ മേഖലയിലെ ഏറ്റവും വലിയ പങ്കാളികളില്‍ ഒന്നാണ്. ഭക്ഷ്യ ഉല്പന്നങ്ങള്, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ് വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്യുന്നു. അതേസമയം ക്രൂഡ് ഓയില്‍, എല്‍എന്‍ജി, എല്‍പിജി തുടങ്ങിയ ഊര്‍ജ്ജ ഇറക്കുമതിയാണ് വ്യാപാരത്തിന്റെ ഒരു പ്രധാന ഭാഗം.
-
വെള്ളിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറണോ.. സ്വര്‍ണ-വെള്ളി അനുപാതം കൂടി -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ












Click it and Unblock the Notifications