ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ വരവ് ഇടിഞ്ഞു... ഇറക്കുമതി കുത്തനെ കുറഞ്ഞു! പൊന്നിനെ മടുത്തോ?

2026 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 27 ശതമാനത്തിലധികം കുറഞ്ഞ് 19.27 ബില്യണ്‍ യുഎസ് ഡോളറിലെത്തി. വാണിജ്യ-വ്യവസായ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകളില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 26.51 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. അവിടെ നിന്നാണ് ഇത്തരത്തിലൊരു ഇടിവുണ്ടായിരിക്കുന്നത്.

ഈ വര്‍ഷം മെയ് മാസത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് ഇറക്കുമതിയില്‍ ഈ കുറവുണ്ടായത്. ഇതോടെ ഇറക്കുമതി കൂടുതല്‍ ചെലവേറിയതായി മാറി. ആഭ്യന്തര ആവശ്യം നിറവേറ്റാന്‍ ഇന്ത്യ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്.

Gold Import

അതിനാല്‍, സ്വര്‍ണ ഇറക്കുമതിയിലുണ്ടായ ഈ ഗണ്യമായ കുറവ് ശ്രദ്ധേയമാണ്. സ്വര്‍ണ ഇറക്കുമതി കുറയുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മിയുടെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കും. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന സമ്മര്‍ദ്ദവും വിദേശനാണ്യ ശേഖരത്തിലെ കുറവും കണക്കിലെടുത്ത്, വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് മെയ് 13 മുതല്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.

ഉയര്‍ന്ന തീരുവയും കര്‍ശനമായ ഇറക്കുമതി നിയന്ത്രണങ്ങളും 2026-ല്‍ ആഭ്യന്തര സ്വര്‍ണ ആവശ്യകതയെ പ്രതികൂലമായി ബാധിക്കുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നേരത്തെ വിലയിരുത്തിയിരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വലിയ കുറവുണ്ടായതായി വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം വെള്ളിയുടെ ഇറക്കുമതിയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി കുറയുമ്പോഴും, സെപ്റ്റംബറില്‍ ഇന്ത്യയുടെ മൊത്തം ചരക്ക് ഇറക്കുമതി 74.61 ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേ മാസം ഇത് 69.08 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. അതേസമയം, ചരക്ക് കയറ്റുമതി 23.04 ശതമാനം വര്‍ധിച്ച് 44.40 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ഇത് വ്യാപാരക്കമ്മി 33 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 30.21 ബില്യണ്‍ യുഎസ് ഡോളറായി കുറയാന്‍ സഹായിച്ചു.

ഇറക്കുമതി ആവശ്യം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് സ്വര്‍ണ ഇറക്കുമതിയില്‍ ഈ കുറവുണ്ടായിരിക്കുന്നത്. എന്നാല്‍, ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച നടപടി ഈ കുറവിന് എത്രത്തോളം കാരണമായി എന്നത് വ്യക്തമല്ല. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma