Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് സ്വര്‍ണക്ഷാമമോ? സ്വര്‍ണ ഇറക്കുമതി ഏകദേശം 70 ശതമാനം കുറഞ്ഞെന്ന് കേന്ദ്രം

സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയായി (15 ശതമാനം) ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ഏകദേശം 70 ശതമാനം കുറഞ്ഞ് 25-30 ടണായി മാറി. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയ് 13 നാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.

സ്വർണ്ണം വാങ്ങാനിരുന്ന പ്രവാസികൾക്ക് തിരിച്ചടി; ഒരൊറ്റ ദിവസം കൊണ്ട് വില കുത്തനെ കൂടി; ഇന്നത്തെ നിരക്ക് അറിയാം
സ്വർണ്ണം വാങ്ങാനിരുന്ന പ്രവാസികൾക്ക് തിരിച്ചടി; ഒരൊറ്റ ദിവസം കൊണ്ട് വില കുത്തനെ കൂടി; ഇന്നത്തെ നിരക്ക് അറിയാം

'ഒരു മാസത്തിനുള്ളില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് ശേഷം സ്വര്‍ണ ഇറക്കുമതി 25-30 ടണ്ണായി കുറച്ചു, നേരത്തെ ഇത് 75-100 ടണ്ണായിരുന്നു,' ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നിരുന്നാലും, മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, മെയ് മാസത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 34 ശതമാനം വര്‍ധിച്ച് 3.41 ബില്യണ്‍ ഡോളറായി. സ്വര്‍ണത്തിന്റെ വില ഉയര്‍ന്നതിനാലാണ് ഇത്.

Gold Import

2026-27 ഏപ്രില്‍-മെയ് കാലയളവില്‍ സ്വര്‍ണ ഇറക്കുമതി 60.14 ശതമാനം ഉയര്‍ന്ന് 9.04 ബില്യണ്‍ ഡോളറായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണ ഇറക്കുമതി 24 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 71.98 ബില്യണ്‍ ഡോളറിലെത്തി. എന്നിരുന്നാലും, അളവിന്റെ കാര്യത്തില്‍, ഇറക്കുമതി 4.76 ശതമാനം കുറഞ്ഞ് 721.03 ടണ്ണായി. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോക്തൃ രാഷ്ട്രമാണ് ഇന്ത്യ.

മോസ്കോ കത്തുന്നു! ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രൈൻ; വിമാനത്താവളങ്ങൾ അടച്ചു
മോസ്കോ കത്തുന്നു! ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രൈൻ; വിമാനത്താവളങ്ങൾ അടച്ചു

ഇന്ത്യയില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് പ്രധാനമായും ആഭരണ വ്യവസായത്തിലെ ആവശ്യകത മൂലമാണ്. അത്തരം ഇറക്കുമതികളില്‍ വിദേശനാണ്യം ഗണ്യമായി പുറത്തേക്ക് ഒഴുകുന്നു. സ്വര്‍ണ വാങ്ങലുകള്‍ നിയന്ത്രിക്കാനും ഒഴിവാക്കാവുന്ന വിദേശനാണ്യ ചെലവ് കുറയ്ക്കുന്നതിന് ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു തീരുവ വര്‍ധന.

രാജ്യത്തിന്റെ മൊത്തം ഇറക്കുമതിയുടെ 5 ശതമാനത്തിലധികമാണ് സ്വര്‍ണം. പശ്ചിമേഷ്യയിലെ അനിശ്ചിതത്വം ഇന്ത്യയുടെ ഇറക്കുമതി ബില്ലിനെ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ഭക്ഷ്യസുരക്ഷയെയും നേരിട്ട് പിന്തുണയ്ക്കുന്ന അസംസ്‌കൃത എണ്ണ, വളങ്ങള്‍, വ്യാവസായിക അസംസ്‌കൃത വസ്തുക്കള്‍, മൂലധന വസ്തുക്കള്‍ തുടങ്ങിയ അവശ്യ ഇറക്കുമതികള്‍ക്കായുള്ള വിദേശനാണ്യ ചെലവിന് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.

യുഎഇയിൽ താപനില ക്രമേണ ഉയരും; 46 ഡിഗ്രി സെൽഷ്യസ് വരെയാവാം, മൂടൽമഞ്ഞിനും സാധ്യത
യുഎഇയിൽ താപനില ക്രമേണ ഉയരും; 46 ഡിഗ്രി സെൽഷ്യസ് വരെയാവാം, മൂടൽമഞ്ഞിനും സാധ്യത

ഇതിനാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഭരണ നിര്‍മാതാക്കള്‍ രംഗത്തെത്തിയിരുന്നു. തീരുവ വര്‍ധിപ്പിക്കുന്നത് സ്വര്‍ണ വ്യാപാരികള്‍ക്കും അനുബന്ധ മേഖലയിലെ തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും സൃഷ്ടിക്കും എന്ന് ആഭരണ നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+