Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപ്പോള്‍ ഒരു ലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങിക്കോ: ഇത്ര വർഷം കഴിയുമ്പോള്‍ ലാഭം മാത്രം 1.59 ലക്ഷം

ഇന്നും ഇന്നലേയും അല്ല, പരമ്പരാഗതമായി തന്നെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണ്ണത്തിന് സാമ്പത്തിക രംഗത്ത് വളരെ ഉയർന്ന പ്രധാന്യമാണുള്ളത്. ആധുനിക കാലത്ത് സാമ്പത്തിക മേഖല അപകടത്തിലേക്ക് നീങ്ങുന്ന ഏതൊരു സമയത്തും സുരക്ഷിത നിക്ഷേപമായ സ്വർണ്ണത്തിലേക്ക് ആളുകള്‍ നീങ്ങുന്നു. സ്വർണ്ണത്തിന്റെ വില ഉയർത്തുന്നതിലെ പ്രധാനപ്പെട്ട ഒരു ഘടകവും ഇതാണ്.

സ്വർണ്ണ വില ഇനിയും വലിയ തോതില്‍ ഉയരുമെന്നതിനാലും മഞ്ഞ ലോഹത്തില്‍ നിക്ഷേപിക്കാന്‍ പലരും താല്‍പര്യപ്പെടുന്നു. കൃത്യമായ രീതിയില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ സ്വർണ്ണം നിങ്ങള്‍ക്ക് വലിയ ലാഭം തരും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. 2015 ല്‍ 10 ഗ്രാം സ്വർണത്തിന്റെ വില 24150 രൂപയായിരുന്നെങ്കില്‍ 2025 ഫെബ്രുവരിയിലേക്ക് എത്തുമ്പോള്‍ ഇത് 81803 രൂപയോളമായി. അതായത് ഇക്കാലയളവില്‍ സ്വർണം നല്‍കിയ ശരാശരി വാർഷിക വരുമാനം ഏകദേശം 12-15% ആണ്.

gold-uae

എത്ര ശതമാനം

ഒരു വ്യക്തിയുടെ നിക്ഷേപ പോർട്ട്‌ഫോളിയോയുടെ ഏകദേശം 10-15 ശതമാനം വരെ സ്വർണ്ണത്തിൽ നിക്ഷേപിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ നിർദ്ദേശിക്കുന്നത്. അതായത് വർഷം 10 ലക്ഷം രൂപ വരുമാനമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ഒരു വർഷം 1 ലക്ഷം മുതൽ 1.5 ലക്ഷം രൂപ വരെ സ്വർണ്ണത്തിൽ നിക്ഷേപിക്കണം. നിങ്ങളുടെ റിസ്ക് ടോളറൻസ്, സാമ്പത്തിക ലക്ഷ്യങ്ങൾ, നിലവിലെ സമ്പാദ്യം എന്നിവയായിരിക്കും ഇതിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍.

നിങ്ങൾ ഓരോ വർഷവും ഒരു ലക്ഷം രൂപ സ്വർണ്ണത്തില്‍ നിക്ഷേപിക്കുകയാണെങ്കിൽ നിലവിലെ വിലയിൽ നിങ്ങൾക്ക് ഏകദേശം 11.86 ഗ്രാം സ്വർണ്ണം വാങ്ങാം. അടുത്ത പത്ത് വർഷത്തിനുള്ളില്‍ വിലയില്‍ 10 ശതമാനം വർദ്ധനവുണ്ടായാല്‍ നിങ്ങളുടെ നിക്ഷേപം ഏകദേശം 2.59 ലക്ഷം രൂപയായി വളരും.

എങ്ങനെ നിക്ഷേപിക്കണം

സ്വർണത്തില്‍ നിക്ഷേപിക്കണം എന്ന് പറയുമ്പോള്‍ തന്നെ അത് എങ്ങനെയെല്ലാം ആയിരിക്കണം എന്നതും ശ്രദ്ധേയമാണ്. ഫിസിക്കല്‍ ഗോള്‍ഡാണ് സ്വർണത്തില്‍ നിക്ഷേപിക്കാനുള്ള പരമ്പരാഗതമായ ഒരു മാർഗ്ഗം. അതായത് ആഭരണങ്ങൾ, നാണയങ്ങൾ അല്ലെങ്കിൽ കട്ടികള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഫിസിക്കല്‍ ഗോള്‍ഡിലെ നിക്ഷേപത്തിന് പണിക്കൂലി, സുരക്ഷ ഭീഷണി തുടങ്ങിയ പ്രതികൂല ഘടകങ്ങളുണ്ട്.

സ്വർണ്ണത്തിൽ ഡിജിറ്റലായി നിക്ഷേപിക്കുന്നതിനുള്ള ഒരു ബജറ്റ് സൗഹൃദവും ലളിതവുമായ മാർഗമ്മാണ് ഗോൾഡ് ഇടിഎഫ്. സോവറിൻ ഗോൾഡ് ബോണ്ടെന്ന സർക്കാർ പദ്ധതി സ്വർണ്ണത്തിലെ നിക്ഷേപത്തിന് 2.5% വാർഷിക പലിശ നിരക്കും നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. സ്വർണത്തിൽ നിക്ഷേപിച്ച് പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഓപ്ഷനാണ് ഡിജിറ്റൽ ഗോൾഡ്.

നിങ്ങൾക്ക് 10 ലക്ഷം രൂപ വരുമാനവും, മറ്റ് സമ്പാദ്യങ്ങളോ നിക്ഷേപങ്ങളോ (മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ സ്ഥിര നിക്ഷേപങ്ങൾ പോലുള്ളവ) ഉണ്ടെങ്കിൽ ഒരു ലക്ഷം രൂപ സ്വർണത്തില്‍ നിക്ഷേപിക്കാം. ആഭരണങ്ങളും മറ്റും വാങ്ങാതെ സോവറിൻ ഗോൾഡ് ബോണ്ട്, ഗോൾഡ് ഇടിഎഫ്, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവയില്‍ നിക്ഷേപിക്കുന്നതായിരിക്കും ഉചിതം.

Disclaimer: വിപണി ലാഭ-നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. അതുകൊണ്ട് തന്നെ ഏതൊരു നിക്ഷേപവും നടത്തുന്നതിന് മുമ്പ് വിശദമായ പഠനം നടത്തി സ്വന്തം നിലയ്ക്ക് തീരുമനം എടുത്ത് പണം ചിലവഴിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+