Get Updates
Get notified of breaking news, exclusive insights, and must-see stories!

2000 ത്തില്‍ ഒരുലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് ലഭിക്കുക 18 ലക്ഷം രൂപ!

സ്വര്‍ണവില കഴിഞ്ഞ കുറച്ച് നാളുകളായി വലിയ ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇടയ്ക്ക് നേരിയ തോതില്‍ വില തിരികെ കയറുന്നുണ്ടെങ്കിലും പഴയത് പോലെയുള്ള കുതിച്ചുചാട്ടം പ്രകടമല്ല. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1.78 ലക്ഷം രൂപയില്‍ നിന്നാണ് ഇന്ത്യയിലെ സ്വര്‍ണവിലയില്‍ ഇത്രയും വലിയ തിരുത്തല്‍ വ്യക്തമായത്. 2026 മാര്‍ച്ചിന് ശേഷം ഏകദേശം 16.85 ശതമാനത്തിന്റെ വലിയ ഇടിവാണ് ആഭ്യന്തര വിപണിയിലെ പത്ത് ഗ്രാം വിലയില്‍ രേഖപ്പെടുത്തിയത്.

ഗജകേസരി രാജയോഗം തുടങ്ങി മക്കളേ.. പലവഴിക്ക് പണം കൈയിലേക്ക്! ഈ രാശിക്കാരാണോ?
ഗജകേസരി രാജയോഗം തുടങ്ങി മക്കളേ.. പലവഴിക്ക് പണം കൈയിലേക്ക്! ഈ രാശിക്കാരാണോ?

അതായത് 30000 രൂപയോളമാണ് വെറും നാല മാസം കൊണ്ട് കുറഞ്ഞത്. പത്ത് ഗ്രാമിന് വെറും 1.48 ലക്ഷം രൂപയിലേക്ക് വില ചുരുങ്ങിയത് സമീപകാലത്ത് സ്വര്‍ണ വിപണി നേരിട്ട ഏറ്റവും വലിയ താഴ്ചകളിലൊന്നാണ്. ആഭ്യന്തര വിപണിയിലെ തകര്‍ച്ചയ്ക്ക് സമാനമായി അന്താരാഷ്ട്ര തലത്തിലും വിലയില്‍ വലിയ കുറവ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. ആഗോള സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.20 ശതമാനം ഇടിഞ്ഞ് 4,063.87 ഡോളര്‍ എന്ന നിരക്കിലെത്തി.

Gold Investment

ഇത് മുന്‍വര്‍ഷത്തെ നവംബര്‍ മാസത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായാണ് വിലയിരുത്തപ്പെടുന്നത്. ഇതേസമയം അമേരിക്കന്‍ സ്വര്‍ണ ഫ്യൂച്ചേഴ്‌സ് നിരക്കിലും ആകെ ഇടിവാണ് അനുഭവപ്പെട്ടത്. യുഎസ് ആഭ്യന്തര വിപണിയിലെ സ്വര്‍ണ്ണ ഫ്യൂച്ചേഴ്‌സ് ഓഗസ്റ്റ് മാസത്തേക്കുള്ള കരാറുകളില്‍ 1.13 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,086.72 ഡോളറിലേക്ക് താണിരുന്നു. ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യയിലെ സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള വിലയിടിവുകള്‍ മുന്‍പും ദൃശ്യമായിട്ടുണ്ട്.

ഇന്ന് മൂന്ന് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്..ജാഗ്രത നിർദേശം..ഞായറാഴ്ച വരെ കനത്ത മഴ
ഇന്ന് മൂന്ന് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്..ജാഗ്രത നിർദേശം..ഞായറാഴ്ച വരെ കനത്ത മഴ

1964ല്‍ രാജ്യത്ത് നടപ്പിലാക്കിയ ഗോള്‍ഡ് കണ്‍ട്രോള്‍ ആക്ടിനെ തുടര്‍ന്ന് ഇന്ത്യയിലെ ആകെ സ്വര്‍ണ നിരക്കില്‍ 35 ശതമാനം വരെ വലിയ ഇടിവാണ് അന്ന് നേരിട്ടത്. സമാനമായ രീതിയില്‍ 2013ലും വിപണിയില്‍ വലിയ രീതിയിലുള്ള തകര്‍ച്ച ഇന്ത്യയില്‍ നേരിട്ടിരുന്നു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അവരുടെ ടാപ്പറിംഗ് നയം പ്രഖ്യാപിച്ചതും ആഗോളതലത്തില്‍ ഡോളര്‍ വലിയ രീതിയില്‍ ശക്തിയാര്‍ജ്ജിച്ചതും ഇന്ത്യയില്‍ ഇറക്കുമതി ചുങ്കം കുത്തനെ കൂട്ടിയതുമാണ് അന്ന് 30 ശതമാനത്തിന്റെ ഇടിവ് ഉണ്ടാക്കിയത്.

ഇത് സൂചിപ്പിക്കുന്നത് സ്വര്‍ണ നിരക്കിലെ തിരുത്തലുകള്‍ എപ്പോഴും ആവര്‍ത്തിക്കുന്ന താല്‍ക്കാലിക പ്രതിഭാസങ്ങളാണെന്നാണ്. വിപണിയിലെ തളര്‍ച്ചയെക്കുറിച്ച് അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ചീഫ് ഇക്കണോമിസ്റ്റ് ടോര്‍സ്റ്റണ്‍ സ്ലോക്ക് വ്യക്തമായ അവലോകനം നടത്തുന്നുണ്ട്. '2022-ല്‍ ആരംഭിച്ച സ്വര്‍ണ മുന്നേറ്റത്തിന് മൂന്ന് വ്യക്തമായ ഘടനാപരമായ ചാലകശക്തികളുണ്ടായിരുന്നു.

ബെംഗളൂരുവിൽ വീട് വാടകയ്ക്കെടുക്കണോ? ബഡ്ജറ്റിൽ ഒതുങ്ങുന്ന മികച്ച താമസസ്ഥലങ്ങൾ ഇതാ!
ബെംഗളൂരുവിൽ വീട് വാടകയ്ക്കെടുക്കണോ? ബഡ്ജറ്റിൽ ഒതുങ്ങുന്ന മികച്ച താമസസ്ഥലങ്ങൾ ഇതാ!

റഷ്യ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷമുള്ള ഉപരോധങ്ങളെത്തുടര്‍ന്ന് ഡീ-ഡോളറൈസേഷന്‍ കാരണം സെന്‍ട്രല്‍ ബാങ്കുകള്‍ നടത്തിയ സ്വര്‍ണ വാങ്ങല്‍ അതിലൊന്നാണ്. യുഎസ് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍, ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ശക്തമായ റീട്ടെയില്‍ ഡിമാന്‍ഡ് എന്നിവയാണ് മറ്റ് രണ്ട് കാരണങ്ങള്‍. സ്വര്‍ണത്തിന്റെ നിരക്കില്‍ പെട്ടന്നുണ്ടായ ഈ താഴ്ചയെ വിപണിയില്‍ സ്വര്‍ണത്തോടുള്ള താല്പര്യം ഇടിഞ്ഞതിന്റെ തെളിവായി അദ്ദേഹം റിപ്പോര്‍ട്ടില്‍ കാണുന്നില്ല.

വിലയിലുണ്ടായ സമീപകാല ഇടിവിന് കാരണം നിക്ഷേപകര്‍ അവരുടെ പോര്‍ട്ട്ഫോളിയോയിലെ മറ്റ് മേഖലകളിലെ നഷ്ടം നികത്തുന്നതിനായി സ്വര്‍ണം വിറ്റഴിക്കുന്നതാണ്. ഇത് അടിസ്ഥാനപരമായ ഒരു വിപണി തകര്‍ച്ചയല്ല, മറിച്ച് ലിക്വിഡിറ്റി ഉറപ്പാക്കുന്നതിനായുള്ള താല്‍ക്കാലിക തിരുത്തല്‍ മാത്രമാണ്. ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ മൂല്യവും വിശ്വസ്തതയും ഒട്ടും കുറയുന്നില്ലെന്നതിന് തെളിവാണ് മുന്‍കാല കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2000-മാണ്ട് മുതല്‍ ഇന്ത്യന്‍ രൂപയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ സ്വര്‍ണം നിക്ഷേപകര്‍ക്ക് നല്‍കിയത് ഏകദേശം 11.5 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തെ മികച്ച ഒരു ആസ്തിയായി നിലനിര്‍ത്താന്‍ ഈ സ്ഥിരതയാര്‍ന്ന വലിയ ചരിത്രപരമായ വളര്‍ച്ച വലിയ പങ്കുവഹിക്കുന്നുണ്ട്.

2000-ാം ആണ്ടില്‍ ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം വാങ്ങി സൂക്ഷിച്ച ഒരു വ്യക്തിക്ക് ഇന്നത്തെ വിപണി മൂല്യമനുസരിച്ച് ഏകദേശം 18 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണ് തിരികെ ലഭിക്കുക. വിപണിയിലെ മുന്‍പത്തെ കുതിച്ചുചാട്ടങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഇത്തരം സുരക്ഷിത നിക്ഷേപങ്ങള്‍ കൈവശം വയ്ക്കുന്നത് പണപ്പെരുപ്പത്തില്‍ നിന്നുള്ള മികച്ച സുരക്ഷ കൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+