സ്വർണം ഒഴുകും, കുഴിച്ചെടുക്കുക ഒന്നും രണ്ടുമല്ല 750 കിലോ..വൈകാതെ 1000 ടൺ വരെ; ഇന്ത്യക്ക് വൻ ജാക്ക്പോട്ട്
ക്രൂഡ് ഓയിലിന് പിന്നാലെ ഇറക്കുമതിയുടെ മൂല്യം പരിഗണിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.പ്രതിവർഷം ഏകദേശം 1,000 ടൺ സ്വർണ്ണമാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. 2024-2025 സാമ്പത്തിക വർഷത്തിൽ സ്വർണ്ണത്തിനും അനുബന്ധ ഉൽപന്നങ്ങൾക്കുമായി കോടിക്കണക്കിന് ഡോളറാണ് രാജ്യം ചെലവഴിക്കുന്നത്. സാംസ്കാരിക പാരമ്പര്യങ്ങൾ, വിവാഹങ്ങൾ, ഉത്സവങ്ങൾ, നിക്ഷേപ താൽപര്യങ്ങൾ എന്നിവയെല്ലാം രാജ്യത്ത് സ്വർണത്തിന്റെ ആവശ്യകത വർധിപ്പിക്കുന്നുണ്ട്.
കണക്കുകൾ പ്രകാരം ഇന്ത്യ പ്രതിവർഷം 800 മെട്രിക് ടൺ വരെ സ്വർണം ഉപയോഗിക്കുന്നുണ്ട്. ഇതിൽ തന്നെ ഭൂരിഭാഗവും ആഭരണങ്ങളുടെ രൂപത്തിലാണ്. ഇത്രയൊക്കെ സ്വർണം ആവശ്യമായി വരുമ്പോൾ ആഭ്യന്തര ഉത്പാദനം വളരെ കുറവാണെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാനവെല്ലുവിളി. ആഭ്യന്തര ഉത്പാദനത്തിലെ ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനും സ്വർണ്ണത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും ഖനന പ്രവർത്തനങ്ങൾ വികസിപ്പിക്കാനുള്ള നീക്കങ്ങൾക്ക് രാജ്യം വേഗം കൂട്ടിയിട്ടുണ്ട്.

ഇപ്പോഴിതാ ഖനനമേഖലയിൽ നിന്നും പ്രതീക്ഷ നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. രാജ്യത്തെ ആദ്യ സ്വകാര്യ സ്വർണഖനിയായ ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് ഉടൻതന്നെ പൂർണ്ണ തോതിൽ സ്വർണ ഉത്പാദനം ആരംഭിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
ബെംഗളൂരു ആസ്ഥാനമായുള്ള DGML, ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ജൊന്നാങ്കിരി ഗോൾഡ് പ്രോജക്റ്റ് ഉൾപ്പെടെയുള്ള ധാതുസമ്പന്നമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഖനന പ്രവർത്തനം നടത്തുന്നത്. 597 ഹെക്ടറിലധികം വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിയിൽ, ആധുനിക സുസ്ഥിര ഖനന രീതികളോടെ, പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ സംസ്‌കരണ പ്ലാന്റുകൾ, ടൈലിംഗ് ഡാമുകൾ, റോഡുകൾ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏക സ്വർണ ഖനന കമ്പനി കൂടിയാണ് ഡിജെഎംഎൽ.ആന്ധ്രാപ്രദേശിലെ ജോന്നാഗിരി സ്വർണ്ണ പദ്ധതി വികസിപ്പിക്കുന്ന ജിയോമൈസോർ സർവീസസ് ഇന്ത്യ ലിമിറ്റഡിൽ
കമ്പനിക്ക് ഓഹരി പങ്കാളിത്തമുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ ഖനി പരിസ്ഥിതി ക്ലിയറൻസുകൾ നേടിയിട്ടുണ്ട്. ഈ പദ്ധതിക്ക് ആവശ്യമായ പാരിസ്ഥിതിക അനുമതികൾ ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിച്ചിരുന്നു.
നിലവിൽ, പദ്ധതിക്ക് സംസ്ഥാന തലത്തിലുള്ള അംഗീകാരങ്ങൾ നേടുന്നതിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ അംഗീകാരങ്ങൾ ലഭിക്കുന്നതോടെ ജോന്നാഗിരി സ്വർണ്ണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിഐഐ ഇന്ത്യ മൈനിംഗ് സമ്മിറ്റ് 2025-ൽ ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഹനുമ പ്രസാദ് നിർണായക വിവരങ്ങൾ പങ്കുവെച്ചിരുന്നു. 'പ്രോജക്റ്റ് സ്ഥിരതയിലായിക്കൊണ്ടിരിക്കുകയാണ്. നിലവിൽ പദ്ധതിയുടെ സാങ്കേതിക വശങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.പ്ലാന്റിന്റെ പ്രവർത്തനങ്ങൾ സ്ഥിരപ്പെടുത്തുന്നതിനുള്ള അവസാന ഘട്ടത്തിലാണ് ഇപ്പോൾ. ഉടൻ തന്നെ പൂർണ്ണ തോതിലുള്ള ഉൽപ്പാദനം ആരംഭിക്കും.ഇത് കമ്പനിയുടെ വളർച്ചയിൽ ഒരു പുതിയ അധ്യായം കുറിക്കുമെന്നാണ് പ്രതീക്ഷ', അദ്ദേഹം പറഞ്ഞു.
പൂർണ്ണ തോതിലുള്ള ഉത്പാദനം ആരംഭിച്ചാൽ പ്രതിവർഷം ഏകദേശം 750 കിലോഗ്രാം സ്വർണ്ണം ഉത്പാദിപ്പിക്കുമെന്നും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത് 1,000 ടണ്ണായി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇന്ത്യയുടെ സ്വർണ്ണ ഉത്പാദനം ഇന്ന് 1.5 ടൺ ആണ്. ഞങ്ങളുടെ ഖനി ആരംഭിച്ചുകഴിഞ്ഞാൽ, ഏകദേശം ഒരു ടൺ കൂടി ഉത്പാദനം വർദ്ധിക്കും," അദ്ദേഹം വിശദീകരിച്ചു.
ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ തുഗ്ഗളി മണ്ഡലത്തിലുള്ള ജോന്നാഗിരി, എറ്രാഗുടി, പാഗദിറായി ഗ്രാമങ്ങൾക്ക് സമീപമാണ് ഈ സ്വർണ്ണ ഖനി സ്ഥിതി ചെയ്യുന്നത്. വ്യവസായ പ്രമുഖർ 2003-ൽ സ്ഥാപിച്ച ഡെക്കാൺ ഗോൾഡ് മൈൻസ് ലിമിറ്റഡ് (DGML) ഇന്ത്യയിലും വിദേശത്തും സ്വർണ്ണ ഖനനത്തിൽ മുൻനിരയിലാണ്.
ജോന്നാഗിരി പദ്ധതിക്ക് പുറമെ, കമ്പനിയുടെ ഖനന ആസ്തികൾ ഇന്ത്യൻ ഉപദ്വീപിലും കിർഗിസ്ഥാൻ, ഫിൻലാൻഡ്, ടാൻസാനിയ എന്നിവിടങ്ങളിലും വ്യാപിച്ചുകിടക്കുന്നു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications