Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണത്തില്‍ കൈവച്ച് കേന്ദ്രം; ട്രംപിന്റെ തീക്കളി ഫലിക്കില്ല, സ്വര്‍ണം ഡ്യൂട്ടി ഡ്രോബാക്ക് നിരക്ക് കൂട്ടി

ന്യൂഡല്‍ഹി: അമേരിക്ക ഇന്ത്യക്കെതിരെ ചുമത്തിയ ഉയര്‍ന്ന താരിഫ് ബുധനാഴ്ച മുതല്‍ നിലവില്‍ വരികയാണ്. ഇതോടെ പ്രതിസന്ധിയിലാകുന്നത് ഇന്ത്യയുടെ കയറ്റുമതി മേഖലയായിരിക്കും. പ്രത്യേകിച്ച് ആഭരണ വിപണിയില്‍ നിന്നുള്ള കയറ്റുമതി. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന വസ്തുക്കളില്‍ ഒന്നാണ് ആഭരണം.

ഇന്ത്യന്‍ ചരക്കുകള്‍ക്ക് അമേരിക്ക 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തിയിരുന്നു. ഇത് കുറയ്ക്കണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടുവരവെയാണ് അമേരിക്ക 25 ശതമാനം അധിക ചുങ്കം ചുമത്തിത്. ഫലത്തില്‍ 50 ശതമാനം ചുങ്കമാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള വസ്തുക്കള്‍ പ്രതിസന്ധി തരണം ചെയ്ത് അമേരിക്കയില്‍ ഇറക്കിയാലും ഉയര്‍ന്ന വില കാരണം വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ വരും.

gold jewellery duty drawback-

ഈ പ്രതിസന്ധി മറികടക്കന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന് ജ്വല്ലറി രംഗത്തുള്ള പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. ഈ വേളയിലാണ് കേന്ദ്ര റവന്യൂ വകുപ്പ് ആഭരണങ്ങള്‍ക്കുള്ള ഡ്യൂട്ട് ഡ്രോബാക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ആഭരണം കയറ്റുമതി ചെയ്യുന്നവര്‍ക്ക് വരുന്ന ചെലവ് കുറയ്ക്കാന്‍ സാധിക്കും. കേന്ദ്രത്തിന്റെ ഇടപെടല്‍ ജ്വല്ലറി മേഖലയ്ക്ക് ആശ്വാസം നല്‍കുന്നതാണ്.

സ്വര്‍ണം ആഭരണങ്ങള്‍ക്ക് 4468 രൂപയാണ് ഇതുവരെ ഡ്രോബാക്ക് ഡ്യൂട്ടിയായി നല്‍കിയിരുന്നത്. ഇത് 5234 രൂപയാക്കി ഉയര്‍ത്തി. 10 ഗ്രാമിന് നല്‍കുന്ന തുകയാണിത്. വെള്ളി ആഭരണങ്ങള്‍ക്ക് നല്‍കിയിരുന്ന തുക 335 രൂപയില്‍ വനിന്ന് 466 രൂപയാക്കി ഉയര്‍ത്തി. പ്ലാറ്റിനം ആഭരണങ്ങള്‍ക്കുള്ള ഡ്രോബാക്ക് ഡ്യൂട്ടി 4468 രൂപയില്‍ നിന്ന് 5234 രൂപയാക്കി ഉയര്‍ത്തി.

ഡ്യൂട്ടി ഡ്രോബാക്ക് എന്താണ് എന്ന് അറിയാമോ?

ആഭരണം നിര്‍മിക്കുന്നവര്‍ വിദേശത്ത് നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ എക്‌സൈസ് ഡ്യൂട്ടി നല്‍കേണ്ടതുണ്ട്. ഈ സ്വര്‍ണം ഉപയോഗിച്ച് ആഭരണം നിര്‍മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുമ്പോള്‍, നേരത്തെ വാങ്ങിയ എക്‌സൈസ് ഡ്യൂട്ടിയുടെ ഒരു ഭാഗം സര്‍ക്കാര്‍ തിരിച്ചുകൊടുക്കും. അല്ലെങ്കില്‍ പൂര്‍ണമായും തിരിച്ചുകൊടുക്കും. ഇതാണ് ഡ്യൂട്ടി ഡ്രോബാക്ക്. ഇത് ആഭരണം നിര്‍മിച്ച് കയറ്റുമതി ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമാണ്.

ഇങ്ങനെ തിരിച്ചു കിട്ടുന്ന തുക കയറ്റുമതി വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. ഇറക്കുമതി ചെയ്യുമ്പോള്‍ വരുന്ന ചെലവ് കയറ്റുമതി ചെയ്യുമ്പോള്‍ മടക്കി കൊടുക്കുകയാണ്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ ബുധനാഴ്ച മുതല്‍ വലിയ ചെലവാണ് വരിക. ഈ വേളയിലാണ് സര്‍ക്കാരിന്റെ നടപടി. ആഭരണ നിര്‍മാതാക്കള്‍ക്ക് വായ്പ നല്‍കിയുള്ള ആശ്വാസ നടപടിയും വൈകാതെ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.

ഡ്യൂട്ടി ഡ്രോബാക്ക് ആഭ്യന്തര വിപണിയില്‍ കാര്യമായ ചലനമുണ്ടാകില്ല. ആഭ്യന്തര വിപണിയില്‍ ചലനമുണ്ടാകണം എങ്കില്‍ നികുതി ഘടനയില്‍ മാറ്റം വരണം. അടുത്ത മാസം 3 മുതല്‍ 5 വരെ ജിഎസ്ടി കൗണ്‍സില്‍ ചേരുന്നുണ്ട്. സ്വര്‍ണത്തിന്റെ ജിഎസ്ടി നിലവിലെ മൂന്ന് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കുമോ അതോ ഒരു ശതമാനമാക്കി കുറയ്ക്കുമോ എന്നാണ് അറിയേണ്ടത്. കൗണ്‍സില്‍ നികുതി കുറച്ചാല്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+