Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തിന്റെ കമ്മലും മൂക്കുത്തിയും താലിയും മാത്രം വധു അണിഞ്ഞാൽ മതി; കൂടുതലായാൽ 50000 പിഴ,കടുപ്പിച്ച് ഉത്തരവ്

ഇന്ത്യൻ വിവാഹങ്ങളിൽ സ്വർണ്ണാഭരണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ഒരു തരി പൊന്നിടാതെ വധു വിവാഹ പന്തലിലേക്ക് ഇറങ്ങുന്നതൊന്നും ആളുകൾക്ക് ചിന്തിക്കാനേ സാധിക്കില്ല, മലയാളികളാണെങ്കിൽ പ്രത്യേകിച്ച്. ഇന്ന് ഈ രീതിക്ക് അൽപമെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിലും സ്വർണം ഉപയോഗിച്ചില്ലെങ്കിൽ അഭിമാനക്കുറവാണെന്ന് കണക്കാക്കുന്ന ഒരുപാട് കുടുംബങ്ങൾ ഇപ്പോഴും ഉണ്ട്. കടുന്ന സാമ്പത്തിക ബാധ്യതയാണ് സാധാരണക്കാരായ കുടുംബങ്ങൾക്ക് ഇത് വരുത്തിവെയ്ക്കുന്നത്. പലപ്പോഴും സ്വർണത്തിന്റെ ആഡംബരങ്ങൾ നിലനിർത്താൻ ആളുകൾ വലിയ തുക കടംവാങ്ങുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്.

സ്വർണവില വർധിച്ചതോടെ സ്ഥിതി കൂടുതൽ രൂക്ഷമായിരിക്കുകയാണ്. എന്തായാലും കുതിച്ചുയരുന്ന സ്വർണവിലയുടെ പശ്ചാത്തലത്തിൽ വിവാഹത്തിന് വധു അണിയുന്ന ആഭരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഒരു ഗ്രാമം. കേരളത്തിലൊന്നുമല്ല കേട്ടോ, അങ്ങ് ഉത്തരാഖണ്ഡിലാണ്. ചടങ്ങുകളിലെ അമിത ചെലവുകളും ആഡംബര പ്രവണതകളും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.

goldjjj-1

ഉത്തരാഖണ്ഡിലെ ജൗൻസാർ-ബവാർ ഗോത്രമേഖലയിലെ കാന്ധർ ഗ്രാമവാസികളാണ് വിവാഹങ്ങൾക്കും കുടുംബപരമായ ചടങ്ങുകൾക്കും സ്ത്രീകളെ സ്വർണ്ണാഭരണങ്ങൾ അണിയിക്കുന്നതിന് കർശനമായ നിയമം കൊണ്ടുവന്നത്. അത്യാധുനിക വിവാഹരീതികളും ധാരാളം ആഭരണങ്ങളും ദരിദ്ര കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഗ്രാമത്തിലെ പൊതുയോഗത്തിൽ ഐകകണ്ഠേനയാണ് ഈ പുതിയ തീരുമാനം എടുത്തത്.

'സ്വയംഭരണ' നിയമപ്രകാരം, വിവാഹിതരായ സ്ത്രീകൾക്ക് മൂന്ന് സ്വർണ്ണാഭരണങ്ങൾ മാത്രമേ ധരിക്കാൻ അനുവാദമുള്ളൂ: മൂക്കുത്തി ('ഫൂലി'), കമ്മൽ ('ബുന്ദേ'), മംഗല്യസൂത്രം ('മംഗൾസൂത്ര'). മറ്റ് വലിയ ആഭരണങ്ങളെല്ലാം കർശനമായി നിരോധിച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെ വിലക്കയറ്റം കാരണം ദരിദ്ര കുടുംബങ്ങൾക്ക് ആഡംബരങ്ങൾ നിലനിർത്താൻ കഴിയുന്നില്ല. ധനികരെ അനുകരിക്കുന്നത് പലപ്പോഴും കുടുംബങ്ങളെ കടക്കെണിയിലാക്കുകയോ അവരുടെ സമ്പാദ്യം ഇല്ലാതാക്കുകയോ ചെയ്യുന്നു', ഗ്രാമവാസി പറഞ്ഞു. 'വിവാഹം ഒരു പുണ്യകർമ്മമാണ്, അല്ലാതെ പ്രദർശനത്തിനുള്ള വേദിയല്ല. സമൂഹത്തിൽ യഥാർത്ഥ സമത്വം കൈവരിക്കാൻ ആഡംബര പ്രവണതകൾ ഇല്ലാതാക്കുക വഴി സാധിക്കുമെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. ഈ പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ, സമ്പന്നരും ദരിദ്രരുമായ കുടുംബങ്ങൾക്കിടയിലെ വലിയ സാമ്പത്തിക പ്രദർശനം കുറയ്ക്കുക, അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കുക, ലാളിത്യവും സാമൂഹിക ഐക്യവും വളർത്തുക എന്നിവയാണ്', ഗ്രാമീണർ പറഞ്ഞു.

സാമ്പത്തിക അസമത്വം കുറയ്ക്കാനും വിവാഹ ആഘോഷങ്ങളിൽ ലാളിത്യം പ്രോത്സാഹിപ്പിക്കാനും ഈ പുതിയ നിയമം ലക്ഷ്യമിടുന്നു. നിയമം ലംഘിച്ചാൽ കനത്ത പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. 50,000 രൂപയാണ് പിഴ ഈടാക്കുക.

"കാന്ധർ ഗ്രാമത്തിന്റെ ഈ തീരുമാനം ആഭരണങ്ങൾ പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചുള്ളത് മാത്രമല്ല; അത് സാമൂഹിക വിപ്ലവത്തിന്റെ ഒരു സന്ദേശമാണ്, നഗരങ്ങളിൽ വിവാഹങ്ങൾ പ്രശസ്തിയുടെയും സമ്പത്തിന്റെയും പ്രദർശനമായി മാറുമ്പോൾ ഈ കൊച്ചു ഗ്രാമം വ്യക്തമായ സന്ദേശം നൽകുന്നു. വിവാഹം ബന്ധങ്ങളുടെ ആഘോഷമാണ്, അല്ലാതെ സമ്പത്തിന്റെ പ്രദർശനമല്ല. ലാളിത്യമാണ് യഥാർത്ഥ ബഹുമാനം', ഗ്രാമീണർ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+