ദ്രാവക സ്വര്‍ണം യുഎഇ വഴി; പൂട്ടിടാന്‍ കേന്ദ്ര സര്‍ക്കാര്‍, ഇറക്കുമതി കുറഞ്ഞതിന് പിന്നില്‍
ഇന്ത്യയിലേക്ക് വന്‍തോതില്‍ ദ്രാവക സ്വര്‍ണം എത്തുന്നു എന്ന് റിപ്പോര്‍ട്ട്. സ്വര്‍ണം ദ്രാവക രൂപത്തിലാക്കി മറ്റു രാസപദാര്‍ഥങ്ങള്‍ക്കൊപ്പം എത്തിക്കുന്നതാണിത്. യുഎഇ, ജപ്പാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ദ്രാവക സ്വര്‍ണം വരുന്നതത്രെ. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ള രാജ്യങ്ങളാണ് മൂന്നും.
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസം 69879 കിലോ ദ്രാവക സ്വര്‍ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. കൊമേഷ്യല്‍ ഇന്റലിജന്‍സ് ആന്റ് സ്റ്റാറ്റിറ്റിക്സ് ഡയറക്ട്രേറ്റ് ജനറല്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.25 ഇരട്ടിയാണ് ഈ ഇറക്കുമതി. എന്താണ് ദ്രാവക സ്വര്‍ണം, എന്തിനാണ് ഇവ ഇറക്കുമതി ചെയ്യുന്നത് എന്നീ കാര്യങ്ങള്‍ അറിയാം....

സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിലെ തട്ടിപ്പാണ് ദ്രാവക സ്വര്‍ണം. ദ്രാവക രൂപത്തിലാക്കി സ്വര്‍ണം ഇന്ത്യയിലേക്ക് എത്തിക്കുന്നതാണ് പരിപാടി. ശരിയായ രീതിയില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ആറ് ശതമാനം നികുതി കൊടുക്കണം. ഇത് വെട്ടിക്കാന്‍ വേണ്ടിയാണ് ദ്രാവക രൂപത്തില്‍ കടത്തുന്നത്. ഇങ്ങനെ ആയാല്‍ നികുതി കൊടുക്കേണ്ടതില്ല.
നേരത്തെ 15 ശതമാനമായിരുന്നു സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി. ഈ വേളയില്‍ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണക്കടത്ത് വളരെ കൂടുതലായിരുന്നു. ഇതുവഴി സര്‍ക്കാരിന് വലിയ തോതില്‍ നികുതി നഷ്ടം കണ്ടെത്തി. തുടര്‍ന്നാണ് ഇറക്കുമതി നികുതിയില്‍ ഇളവ് നല്‍കിയത്. ഇതോടെ വെട്ടിപ്പ് കുറയും എന്നാണ് പ്രതീക്ഷിച്ചത്. അവിടെയാണ് പുതിയ തന്ത്രം ഇറക്കുമതിക്കാര്‍ പയറ്റുന്നത്.
സ്വര്‍ണം ഇറക്കുമതി കുറഞ്ഞു
നിലവില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ആറ് ശമതാനമാണ്. ഈ നികുതിയും കൊടുക്കാതിരിക്കാനാണ് ദ്രാവക സ്വര്‍ണം എത്തിക്കുന്നത്. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ളതിനാല്‍ യുഎഇ, ജപ്പാന്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് നികുതി ഇല്ലാതെ ദ്രാവക രൂപത്തില്‍ സ്വര്‍ണം കൊണ്ടുവരാമെന്നതാണ് തന്ത്രം. പിന്നീട് വേര്ത്തിരിച്ചെടുക്കും.
2021 സാമ്പത്തിക വര്‍ഷം 2143 കിലോ ദ്രാവക സ്വര്‍ണമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 127886 കിലോ ആയി ഉയര്‍ന്നു. ഇതുവഴി കോടികളാണ് നികുതി ഇനത്തില്‍ രാജ്യത്തിന് നഷ്ടമായത്. ഇതേ വേളയില്‍ യഥാര്‍ഥ സ്വര്‍ണത്തിന്റെ ഇറക്കുമതി ഗണ്യമായി കുറയുകയുംചെയ്തു. 51 ശതമാനം ഇടിവാണ് ഇറക്കുമതിയില്‍ കാണുന്നത്. ഇതിനര്‍ഥം സ്വര്‍ണം രാജ്യത്തേക്ക് വരുന്നില്ല എന്നല്ല. മറ്റു രൂപത്തില്‍ എത്തുന്നു എന്നതാണ്.
ദ്രാവക സ്വര്‍ണത്തില്‍ നിന്ന് 15 ശതമാനം യഥാര്‍ഥ സ്വര്‍ണം വേര്‍ത്തിരിച്ച് എടുക്കാന്‍ സാധിക്കും. 2024-25 സാമ്പത്തിക വര്‍ഷം 906 കോടി രൂപയുടെ നികുതി നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള തട്ടിപ്പ് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സമഗ്രമായ പദ്ധതി ആവിഷ്കരിക്കുമെന്നാണ് വിവരം. സ്വര്‍ണവില വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ദ്രാവക സ്വര്‍ണവും വര്‍ധിച്ചിരിക്കുന്നത്.
-
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications