Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഏറ്റവും കുറഞ്ഞ വിലയിൽ ഈ രാജ്യങ്ങളിൽ നിന്ന് വാങ്ങാം; ഇന്ത്യയേക്കാൾ ലാഭം..വിലനിലവാരം അറിയാം

സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ നിക്ഷേപകർക്കും സാധാരണക്കാർക്കും സ്വർണം ഒരിക്കൽക്കൂടി ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി മാറിയിരിക്കുകയാണ്. തത്ഫലമായി കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വിലയിൽ വലിയ കുതിച്ചുച്ചാട്ടമാണ് ഉണ്ടായത്. തുടർച്ചയായ പണപ്പെരുപ്പം, മിഡിൽ ഈസ്റ്റിലെയും കിഴക്കൻ യൂറോപ്പിലെയും ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങൾ, സെൻട്രൽ ബാങ്കുകളുടെ നയങ്ങൾ കാരണം കറൻസി മൂല്യങ്ങളിലുണ്ടായ വ്യതിയാനങ്ങൾ എന്നിവയെല്ലാം വില വർധനവിന് ആക്കം കൂട്ടി.

വില കുതിച്ചതോടെ അക്ഷരാർത്ഥത്തിൽ പെട്ടത് ആഭരണപ്രേമികളാണ്. സ്വർണപ്രേമികളായ ഇന്ത്യക്കാരെ സംബന്ധിച്ച് ഇപ്പോൾ പൊന്ന് പൊള്ളുകയാണ്. അതായത് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണം വാങ്ങണമെങ്കിൽ 1.30 ലക്ഷം രൂരയെങ്കിലും നൽകണം. നികുതിയും പണിക്കൂലിമയുമെല്ലാം ചേർത്താണ് ഈ വില. വില വർധനവിനിടയിലും സ്വർണ്ണം ബുദ്ധിപരമായി വാങ്ങാൻ ആഗ്രഹിക്കുന്നവർ വിദേശ വിപണികളിലേക്ക് ഇപ്പോൾ ശ്രദ്ധ തിരിക്കുന്നുണ്ട്. .അത്തരക്കാർക്ക് ബാങ്ക് അക്കൗണ്ട് കാലിയാക്കാതെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം ലഭിക്കുന്ന രാജ്യങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. (10 ഗ്രാം 24 കാരറ്റ് ആഭരണങ്ങളുടെ വില)

goldprice2

1. യുഎഇ (1,51,750)- സ്വർണ്ണക്കട്ടികൾക്ക് വാറ്റ് ഇല്ല, ആഭരണങ്ങൾക്ക് കുറഞ്ഞ നികുതി മാത്രം. അതുകൊണ്ട് തന്നെ വിനോദസഞ്ചാരികൾ അടക്കം ഇവിടെ നിന്ന് സ്വർണം സ്വന്തമാക്കാറുണ്ട്.

2. മലാവി (1,51,800)-ആഫ്രിക്കൻ വിപണിയായ മലാവിയിൽ പ്രാദേശിക ഖനന പ്രവർത്തനങ്ങൾ സജീവമാണ്. കുറഞ്ഞ ഇറക്കുമതി ഫീസും ആഭ്യന്തര ഉൽപ്പാദനവും കാരണം ഇവിടെ കുറഞ്ഞ വിലയിൽ സ്വർണം ലഭിക്കും എന്നിരുന്നാലും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വിനോദസഞ്ചാരികൾക്ക് വിപണിയിൽ എത്തിപ്പെടുക പ്രയാസമാണ്.

3. ഖത്തർ (1,51,800)- മറ്റ് ഗൾഫ് രാജ്യങ്ങളെപ്പോലെ ഖത്തറിലും നികുതി ഇളവുകളും പരിശുദ്ധിയുള്ള സ്വർണവും ലഭിക്കുന്നു. വേഗത്തിൽ തീരുവ രഹിത ഇടപാടുകൾ നോക്കുന്ന നിക്ഷേപകർക്ക് ഇവിടുന്ന് ധൈര്യമായി വാങ്ങാം.

4. ഹോങ്കോങ് (1,51,820)- സ്വർണ്ണക്കച്ചവടത്തിൽ നികുതിരഹിത ഇടങ്ങൾ വാഗ്ദാനം ചെയ്യുന്ന ഹോങ്കോങ്ങിലെ ടിസിം ഷാ സ്യൂയി പോലുള്ള തിരക്കേറിയ വിപണികളിൽ വിൽപ്പന നികുതിയില്ല. കുറഞ്ഞ പ്രീമിയവും ഇവിടെയുണ്ട്. സ്വർണ്ണക്കട്ടികളും മനോഹരമായ ആഭരണങ്ങളും വാങ്ങാൻ ഉത്തമ വിപണിയാണിത്

5. തുർക്കി (1,51,820)- ഇസ്താംബൂളിലെ ഗ്രാൻഡ് ബസാർ താങ്ങാനാവുന്ന സ്വർണത്തിന് പേരുകേട്ട ഇടമാണ്. തുർക്കിയുടെ ശക്തമായ ശുദ്ധീകരണ വ്യവസായവും അനുകൂലമായ വിനിമയ നിരക്കുകളുമാണ് ഇതിന് കാരണം.

6. യുഎസ്എ (1,51,820)-ന്യൂയോർക്ക് പോലുള്ള പ്രധാന നഗരങ്ങളിൽ മത്സരസ്വഭാവമുള്ള വ്യാപാരികളുണ്ട്. പല സംസ്ഥാനങ്ങളിലും സ്വർണ്ണക്കട്ടികൾക്ക് ഫെഡറൽ വിൽപ്പന നികുതിയില്ലെങ്കിലും, സംസ്ഥാന നികുതികൾ വ്യത്യാസപ്പെടാം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന വലിയ നിക്ഷേപകർക്ക് ഇത് അനുയോജ്യമാണ്.

7. കുവൈറ്റ് (1,51,820)- കുറഞ്ഞ തീരുവകളും സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയും കുവൈറ്റിലെ സ്വർണ്ണ വിപണികൾക്ക് നേട്ടമാണ്.

8. തായ്‌ലൻഡ് (1,51,820)-ബാങ്കോക്കിലെ ചൈനാ ടൗൺ (യാവോവരാട്ട്) 23-24 കാരറ്റ് സ്വർണ്ണം കുറഞ്ഞ വിലയിൽ വാങ്ങാനുള്ള പ്രധാന കേന്ദ്രമാണ്. തായ്‌ലൻഡിലെ ശുദ്ധീകരണ കേന്ദ്രങ്ങളും വിനോദസഞ്ചാരി സൗഹൃദമായ വിലപേശൽ സംസ്കാരവുമാണ് ഇതിന് കാരണം.

9. ബഹ്‌റൈൻ (1,51,830)-കുറഞ്ഞ നികുതികളും സ്വർണ്ണ ശുദ്ധീകരണശാലകളുമായുള്ള അടുപ്പവും ബഹ്‌റൈനിലെ മനാമ സൂക്കിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. മിഡിൽ ഈസ്റ്റേൺ ശൈലിയിലുള്ള ആഭരണങ്ങൾക്ക് മികച്ച വിലയിൽ ഇവിടെ നിന്ന് സ്വന്തമ്കാകം.

10. സിംഗപ്പൂർ (1,51,850)- 2012 മുതൽ നിക്ഷേപ സ്വർണത്തെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+