കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം കൊണ്ടൊരു മാസ്‌ക്; വില മൂന്ന് ലക്ഷം... കൊറോണ കാലത്തെ ആഢംബരങ്ങള്‍ ഇങ്ങനെ...

Google Oneindia Malayalam News

മുംബൈ: കൊറോണയും ലോക്ക് ഡൗണും ലോകമാകെ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. ഇതിനിടയിലും ചില ആഢംബരങ്ങള്‍ വാര്‍ത്തയാകുന്നുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത് സ്വര്‍ണം കൊണ്ടുള്ള മാസ്‌ക് ആണ്. മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ച് ഈ മാസ്‌ക് വാങ്ങിയിരിക്കുന്നത് പൂനെയിലെ ശങ്കര്‍ കുറാദെ എന്ന വ്യവസായിയാണ്. ചെറിയ സുഷിരങ്ങള്ളുള്ള നേര്‍ത്ത മാസ്‌കാണിത്. അതുകൊണ്ടുതന്നെ ശ്വസനത്തിന് തടസമുണ്ടാകില്ല. എന്നാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ ഇത് പര്യാപ്തമാണോ എന്ന് അറിയില്ലെന്നും കുറാദെ പറയുന്നു.

g

സ്വര്‍ണാഭരണങ്ങളോട് ഭ്രമമുള്ള വ്യക്തിയാണ് കുറാദെ. ഇയാളുടെ കൈയ്യിലും കഴുത്തിലുമെല്ലാം ഒട്ടേറെ ആഭരണങ്ങളുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ വെള്ളി കൊണ്ടുള്ള മാസ്‌ക് ധരിച്ചത് കണ്ടാണ് കുറാദെക്ക് സ്വര്‍ണ മാസ്‌ക് തയ്യാറാക്കാം എന്ന തോന്നലുണ്ടായത്. പിന്നീട് സ്വര്‍ണപ്പണിക്കാരനെ കണ്ടു ആവശ്യം ഉന്നയിച്ചു. ഒരാഴ്ചയാകുമ്പോഴേക്കും മാസ്‌ക് റെഡിയായി. 2.89 ലക്ഷം രൂപ ചെലവായി- കുറാദെ പറയുന്നു.

യോഗിയുടെ നെഞ്ച് പിടക്കുന്നു; കോണ്‍ഗ്രസ് കുതിപ്പിന് സാധ്യത, ഗ്രൗണ്ട് റിപോര്‍ട്ട് പ്രിയങ്കയ്‌ക്കൊപ്പംയോഗിയുടെ നെഞ്ച് പിടക്കുന്നു; കോണ്‍ഗ്രസ് കുതിപ്പിന് സാധ്യത, ഗ്രൗണ്ട് റിപോര്‍ട്ട് പ്രിയങ്കയ്‌ക്കൊപ്പം

Recommended Video

cmsvideo
ലൂസ് സിഗരറ്റ് വാങ്ങുന്നര്‍ക്ക് കോവിഡ് സാധ്യത കൂടുതല്‍ | Oneindia Malayalam

എന്റെ കുടുംബാംഗങ്ങള്‍ക്കെല്ലാം സ്വര്‍ണം ഇഷ്ടമാണ്. സ്വര്‍ണ മാസ്‌ക് വേണമെന്ന് അവരും ആവശ്യപ്പെട്ടല്‍ താന്‍ വാങ്ങിക്കൊടുക്കും. സ്വര്‍ണ മാസ്‌ക് ധരിച്ചാല്‍ കൊറോണയെ ചെറുക്കാന്‍ സാധിക്കുമോ എന്ന് എനിക്കറിയില്ല. എങ്കിലും കൊറോണയെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്നും കുറാദെ പറഞ്ഞു. ചെറുപ്പം മുതലേ സ്വര്‍ണത്തോട് വലിയ താല്‍പ്പര്യമാണ് കുറാദെക്ക്. സ്വര്‍ണ മോതിരവും മാലയും വളയുമെല്ലാം ഇയാള്‍ ധരിക്കുന്നുണ്ട്. സ്വര്‍ണം പവന് 36000 കടന്ന സാഹചര്യത്തിലാണിതെല്ലാം എന്ന കാര്യവും എടുത്തുപറയേണ്ടതാണ്.

അമേരിക്കന്‍ സൈന്യം ചൈനയെ വളയുന്നു; യുദ്ധക്കപ്പലുകളുടെ പട പുറപ്പെട്ടു, രണ്ടും കല്‍പ്പിച്ച് ട്രംപ്അമേരിക്കന്‍ സൈന്യം ചൈനയെ വളയുന്നു; യുദ്ധക്കപ്പലുകളുടെ പട പുറപ്പെട്ടു, രണ്ടും കല്‍പ്പിച്ച് ട്രംപ്

മലപ്പുറത്ത് കൊറോണ രോഗികള്‍ ക്വാറന്റൈന്‍ ലംഘിച്ചു; ക്രിക്കറ്റ് കളിച്ചു, പലയിടത്തും ചുറ്റിനടന്നുമലപ്പുറത്ത് കൊറോണ രോഗികള്‍ ക്വാറന്റൈന്‍ ലംഘിച്ചു; ക്രിക്കറ്റ് കളിച്ചു, പലയിടത്തും ചുറ്റിനടന്നു

English summary
Gold Mask worth of RS 3 lakh wear a man in Pune
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X