Get Updates
Get notified of breaking news, exclusive insights, and must-see stories!

മറഞ്ഞിരിക്കുന്ന ആ 'സ്വർണ്ണ ഖനി' ഇന്ത്യക്ക് മാത്രം സ്വന്തം: യുഎസിനേയും വെല്ലും മൂല്യം; യുഎഇക്കും മുന്നേറ്റം

സ്വർണത്തിന്റെ കരുതല്‍ ശേഖരത്തില്‍ പരമ്പരാഗത ശക്തികളായ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ആധിപത്യം തുടരുമ്പോഴും ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം വലിയ മുന്നേറ്റം നടത്തുന്ന രാജ്യങ്ങളായി ഇന്ത്യയും യു എ ഇയും. വേൾഡ് ഗോൾഡ് കൗൺസിലിലാണ് ലോകത്തെ ഏറ്റവും വലിയ സ്വർണ ധനശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

2025 ലെ ആദ്യ ആറുമാസം വരേയുള്ള കണക്ക് പ്രകാരം 8133 ടൺ സ്വർണ ശേഖരവുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഫോർട്ട് നോക്സിൽ സൂക്ഷിച്ചിരിക്കുന്ന ഈ ശേഖരമാണ് യുഎസ് ഡോളറിന്റെ ആഗോള റിസർവ് കറൻസി പദവിയെ ശക്തിപ്പെടുത്തുന്നത്. അതായത് ആഗോള സാമ്പത്തിക പ്രതിസന്ധികളിൽ നിക്ഷേപകർക്ക് വിശ്വാസം നൽകുന്നതിനും യുഎസിന്റെ ധനകാര്യ ശക്തി പ്രകടിപ്പിക്കുന്നതിനും ഈ ശേഖരം നിർണായകമാണ്. യുഎസിന്റെ സ്വർണ ശേഖരം അടുത്ത മൂന്ന് രാജ്യങ്ങളുടെ ശേഖരങ്ങളെക്കാൾ വലുതാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

gold-rbi

3,351 ടൺ സ്വർണവുമായി ജർമനിയാണ് രണ്ടാം സ്ഥാനത്തുള്ളത്. യുദ്ധാനന്തര സാമ്പത്തിക വീണ്ടെടുപ്പിന്റെ അടിത്തറയായ ഈ ശേഖരം യൂറോസോൺ ധനകാര്യ സ്ഥിരതയ്ക്ക് നിർണായകമാണ്. യൂറോസോൺ കട പ്രതിസന്ധിയിൽ ജർമനിയുടെ ബാങ്കിംഗ് സംവിധാനം സംരക്ഷിക്കുന്നതിൽ സ്വർണം പ്രധാന പങ്ക് വഹിച്ചു.

ഇറ്റലി 2,451 ടൺ സ്വർണവുമായി മൂന്നാമതും ഫ്രാൻസ് 2,452 ടൺ സ്വർണവുമായി നാലാമതും നില്‍ക്കുന്നു. കടബാധ്യതകൾ വർധിച്ചിട്ടും ഇറ്റലി സ്വർണ ശേഖരം വിൽക്കാതെ സാമ്പത്തിക തകർച്ചയിൽ നിന്ന് സംരക്ഷണമായി ഉപയോഗിക്കുന്നു. ഫ്രാൻസ് യൂറോയെ ശക്തിപ്പെടുത്താനും യുഎസിന്റെ ആധിപത്യത്തെ ചെറുക്കാനും സ്വർണം ഉപയോഗിക്കുന്നു.

റഷ്യ 2,333 ടൺ സ്വർണവുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം ലഘൂകരിക്കാൻ സ്വർണം റഷ്യയെ വലിയ തോതില്‍ സഹായിച്ചു. മോസ്കോ റൂബിളിനെ ഭാഗികമായി സംരക്ഷിക്കുകയും ചൈന, ഇറാൻ, വടക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ബദൽ ധനകാര്യ ക്രമീകരണങ്ങൾക്ക് ശ്രമിക്കുകയും ചെയ്യുന്നു.

2292 ടൺ സ്വർണവുമായി ചൈന യുഎസ് ഡോളറിന്റെ ആശ്രിതത്വം കുറയ്ക്കാനും യുവാനിന്റെ ആഗോള വ്യാപാര നിഷ്ഠീകരണത്തിനും ശ്രമിക്കുന്നു. സ്വിറ്റ്സർലൻഡ് 1,040 ടൺ സ്വർണവുമായി സ്വിസ് ഫ്രാങ്കിന്റെയും ബാങ്കിംഗ് സംവിധാനത്തിന്റെയും വിശ്വാസ്യത ശക്തിപ്പെടുത്തുന്നു.

ഇന്ത്യയുടെ ഔദ്യോഗിക സ്വർണ ശേഖരം 880 ടൺ ആണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. എന്നാൽ, ഇന്ത്യൻ കുടുംബങ്ങൾ സ്വകാര്യമായി കൈവശം വച്ചിരിക്കുന്ന ഏകദേശം 25,000 ടൺ സ്വർണം ആഗോളതലത്തിൽ മറഞ്ഞിരിക്കുന്ന ഒരു സ്വർണ്ണ ഖനി തന്നെയാണ്. മറ്റ് പല രാജ്യങ്ങള്‍ക്കും ഇല്ലാത്ത ഒരു നേട്ടമാണിത്. ഊർജ ഇറക്കുമതിയെ ആശ്രയിക്കുന്നതും ആഗോള പ്രതിസന്ധികൾക്ക് വിധേയവുമായ ഇന്ത്യയ്ക്ക് സാമ്പത്തിക സ്ഥിരതയ്ക്ക് ഈ സ്വർണം നിർണായകമാണ്.

അറബ് ലോകത്ത്, സൗദി അറേബ്യ 323 ടൺ സ്വർണവുമായി ആഗോള റാങ്കിംഗിൽ ആദ്യ 20-ൽ ഇടംനേടി. എണ്ണ വരുമാനത്തിൽ നിന്ന് ശേഖര വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് സൗദി സ്വർണത്തെ കാണുന്നത്. ലെബനൻ 286 ടൺ, അൾജീരിയ 174 ടൺ, ഈജിപ്റ്റ് 126 ടൺ എന്നിങ്ങനെ പിന്തുടരുന്നു. യുഎഇ 2025 മധ്യത്തോടെ ഏകദേശം 29 ബില്യൺ ദിർഹം മൂല്യമുള്ള സ്വർണ ശേഖരം കൈവരിച്ചു, ഇത് വർഷാരംഭത്തെ അപേക്ഷിച്ച് 26 ശതമാനം വർധനവാണ്. ആഗോള ധനകാര്യ കേന്ദ്രമായി അബുദാബിയുടെ പങ്ക് ശക്തിപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ വർധന.

യുഎസും യൂറോപ്പും പോലുള്ള പരമ്പരാഗത ശക്തികളുടെ ആധിപത്യം തുടരുമ്പോൾ, ഇന്ത്യയും ഗൾഫ് രാഷ്ട്രങ്ങളും പോലുള്ള ഉയർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾ സ്വർണത്തെ സാമ്പത്തിക കവചമായും ഭൗമരാഷ്ട്രീയ ഉപകരണമായും ഉപയോഗിച്ച് വരുന്നു എന്നുള്ളതാണ് കണക്കുകള്‍ പറയുന്നത്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, പണപ്പെരുപ്പ സമ്മർദങ്ങൾ, കറൻസി മാറ്റങ്ങൾ എന്നിവ ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലയ്ക്കുമ്പോൾ, സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ കാലാതീതമായ ആകർഷണം കൂടുതൽ പ്രസക്തമാകുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+