Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോന്നഗിരിയില്‍ നിന്നും സ്വർണം ഉടന്‍ കുഴിച്ചെടുക്കും: പിന്നാലെ ഡെക്കാനെ തേടി മറ്റൊരു സന്തോഷവാർത്തയും

ഖനന-പര്യവേഷണ മേഖലയിലെ പ്രമുഖ കമ്പനിയായ ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡിന്റെ (DGML) ഓഹരി വിലയില്‍ വന്‍ കുതിപ്പ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരികളുടെ വിലയില്‍ 11%ത്തിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. 123.65 രൂപയായിരുന്ന മുൻ ക്ലോസിംഗ് വിലയിൽ നിന്ന് ഓഹരി വില 135.95 രൂപയിലേക്ക് വരേയെത്തി.

2143 കോടി രൂപയുടെ മാർക്കറ്റ് ക്യാപ് ഉള്ള ഈ കമ്പനിയുടെ ഓഹരി കഴിഞ്ഞ ഒരു വർഷത്തിനിടെ 11% നെഗറ്റീവ് റിട്ടേണായിരുന്നു നൽകിയിരുന്നതെങ്കിലും കഴിഞ്ഞ മാസത്തിനുള്ളിൽ 9% നേട്ടമാണ് സ്വന്തമാക്കിയത്. സെപ്റ്റംബർ മാസത്തിൽ മാത്രം 10% ഉയർച്ചയും രേഖപ്പെടുത്തി. ഈ കുതിപ്പിന് പിന്നിലെ പ്രധാന കാരണം ആന്ധ്രാപ്രദേശിലെ ജോന്നഗിരി സ്വർണ ഖനിയുടെ പൂർണ ഉൽപ്പാദനം ഉടൻ ആരംഭിക്കുമെന്ന വാർത്തയാണ്. ഇന്ത്യയിലെ ആദ്യത്തെ വലിയ സ്വകാര്യ സ്വർണ ഖനിയായ ഈ പദ്ധതി രാജ്യത്തിന്റെ സ്വർണ ഉൽപ്പാദനത്തെ ഗണ്യമായി വർധിപ്പിക്കുമെന്ന പ്രതീക്ഷയാണ് നിക്ഷേപകരെ പ്രധാനമായും സ്വാധീനിച്ചത്.

deccan-gold-mine

ആന്ധ്രാപ്രദേശിലെ കുർനൂൽ ജില്ലയിലെ തുഗ്ഗലി മണ്ഡലത്തിലെ ജോന്നഗിരി, എറഗുഡി, പഗദിരായി ഗ്രാമങ്ങൾക്ക് സമീപമാണ് ഖനി സ്ഥിതി ചെയ്യുന്നത്. ജിയോമൈസോർ സർവീസസ് ഇന്ത്യ ലിമിറ്റഡ് (ജി എസ് എ എൽ) വികസിപ്പിക്കുന്ന ഈ പദ്ധതിയിലെ പ്രധാന ഓഹരി ഉടമകള്‍ ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് ആണ്. 2013-ൽ ഖനി അനുമതി ലഭിച്ച ഈ സ്ഥലത്ത് പൈലറ്റ് ഉൽപ്പാദനം 2024-ൽ ആരംഭിച്ചിരുന്നു.

ജൂൺ-ജൂലൈ മാസങ്ങളില്‍ ഖനന പ്രവർത്തനങ്ങള്‍ക്കുള്ള പാരിസ്ഥിതിക അനുമതികൾ (ഇൻവയോൺമെന്റൽ ക്ലിയറൻസ്) ലഭിച്ചു. സംസ്ഥാന സർക്കാറില്‍ നിന്നുള്ള അനുമതികൾ (ലാൻഡ്, ഫോറസ്റ്റ്, മൈനിംഗ് ലീസ്) ഇനിയും പൂർത്തിയായി വരാനുണ്ട്. പ്ലാന്റിന്റെ സാങ്കേതികവിദ്യ (ടെക്നോളജി) അന്തിമമാക്കുന്നതിനും പ്രോജക്ട് സ്ഥിരീകരണത്തിനുമുള്ള ശ്രമങ്ങളും നടന്നുവരുന്നു. ഇവിടെ നിന്നും ഉടൻ തന്നെ പൂർണ ഉൽപ്പാദനം ആരംഭിക്കുമെന്ന പ്രതീക്ഷയും അടുത്തിടെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഹനുമ പ്രസാദ് വ്യക്തമാക്കിയിരുന്നു,."ഇത് ഇന്ത്യയുടെ സ്വർണ സ്വയംപര്യാപ്തതയ്ക്ക് വലിയ സഹായമാകും," അദ്ദേഹം വ്യക്തമാക്കി.

പൂർണ ശേഷിയിലെത്തുമ്പോൾ, വർഷംതോറും 750 കിലോഗ്രാം സ്വർണ ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യം. അടുത്ത 2-3 വർഷത്തിനുള്ളിൽ ഇത് 1,000 കിലോഗ്രാമിലേക്ക് (ഏകദേശം 1 ടൺ) വർധിപ്പിക്കാനുള്ള പദ്ധതികളുണ്ട്. ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തര സ്വർണ ഉൽപ്പാദനം വർഷം 1.5 ടണ്ണിന് മാത്രമാണ്. അതിനാല്‍ തന്നെ 1,000 ടണ്ണിലധികം സ്വർണം (ക്രൂഡ് ഓയിലിന് പിന്നാലെ രണ്ടാമത്തെ വലിയ ഇറക്കുമതി) വർഷംതോറും ഇറക്കുമതി ചെയ്യുന്നു. ഈ ഖനി രാജ്യത്തിന്റെ 50 ബില്യൺ ഡോളർ സ്വർണ ഇറക്കുമതി ബില്ലിനെ കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

500-700 നേരിട്ടുള്ള തൊഴിലവസരങ്ങളും 2,000-ത്തിലധികം പരോക്ഷ തൊഴിലുകളും (ലോജിസ്റ്റിക്സ്, സേവനങ്ങൾ) ജോന്നഗിരി ഖനിയിലൂടെ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ സ്വർണ ഖനനത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നതിനും, വിദേശത്തു നിന്നുള്ള സ്വർണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ജോന്നഗിരി അടക്കമുള്ള പ്രാദേശിക ഖനികളിലെ ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ സാധ്യമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇന്ത്യക്ക് പുറമെ കിർഗിസ്ഥാൻ, ഫിൻലൻഡ്, താൻസാനിയ എന്നിവിടങ്ങളിലും ഡെക്കാൻ ഗോൾഡ് മൈൻസിന്റെ ഖനന പ്രവർത്തനങ്ങൾ സജീവമായി നടന്ന് വരികയാണ്. അതേസമയം, കമ്പനിയുടെ ഓഹരിവിലയില്‍ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 770 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2003-ൽ സ്ഥാപിതമായ ഈ കമ്പനി, സ്വർണം പോലുള്ള വിലയേറിയ ധാതുക്കളുടെ പര്യവേഷണം, വികസനം, ഖനനം, പ്രോസസിംഗ്, വിൽപ്പന എന്നീ രംഗത്തണ് പ്രധാനമായും ഏർപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+