Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിലെ വനത്തിൽ നിന്ന് സ്വർണം കുഴിച്ചെടുക്കും?..; ഒരു ടൺ പാറയിൽ 80 ഗ്രാം വരെ, വിജയം കണ്ടാൽ

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ സ്വർണ ഖനികളിലൊന്നാണ് കർണാകയിലെ കെജിഎഫ്. 900 ടൺ സ്വർണമാണ് കെജിഎഫിൽ നിന്നും രാജ്യം ഖനനം ചെയ്തത്. എന്നാൽ നിലവിൽ കെജിഎഫ് പ്രവർത്തിക്കുന്നില്ല.2021 ല്‍ പാരിസ്ഥിതികവും സാമ്പത്തികവുമായ കാരണങ്ങളാലാണ് ഖനി അടച്ചത്. നിലവിൽ കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹട്ടി ഖനിയാണ് രാജ്യത്ത് പ്രവർത്തനക്ഷമമായ ഏക സ്വർണ ഖനി. ഹട്ടി ഗോൾഡ് മൈൻസ് കമ്പനിക്ക് കീഴിലായി ഹട്ടി, ഉട്ടി എന്നീ പേരുകളില്‍ രണ്ട് ഖനികളാണ് പ്രവർത്തിക്കുന്നത്. പ്രതിവർഷം ഏകദേശം 1.8 ടൺ സ്വർണ്ണം ഈ ഖനിയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നുണ്ട്.

അതേസമയം കർണാടക ചിക്കമഗളൂരു ജില്ലയിലെ തരികെരെ വനമേഖലയിൽ സ്വർണം കണ്ടെത്താനാകുമോയെന്നുള്ള ശ്രമങ്ങളും ഇപ്പോൾ നടക്കുന്നുണ്ട് ഖനനത്തിനായി 10,100 ഏക്കർ സ്ഥലത്ത് ബോർഹോളുകൾ തുരക്കാനുള്ള ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ അപേക്ഷ വനം വകുപ്പ് പരിഗണിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 5,600 ഏക്കർ വനഭൂമിയിലായിരിക്കും ഖനനം നടക്കുക. പുള്ളിപ്പുലിയും കരടിയും ഒക്കെ അടങ്ങുന്ന മൃഗങ്ങളുടെ ആവാസ വ്യനസ്ഥയാണിത്.

gold2-

ഓറം ജിയോ എക്സ്പ്ലോറേഷൻ പ്രൈവറ്റ് ലിമിറ്റഡ് ആയിരിക്കും ഖനനം നടത്തുക. ഖനനത്തിനുള്ള ലൈസൻസ് കമ്പനിക്ക് നൽകിയെന്നാണ് മൈൻസ് ആൻഡ് ജിയോളജി വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നത്. ഇതിൽ 5,600 ഏക്കർ വനവും 3,600 ഏക്കർ കൃഷിഭൂമിയും ഉൾപ്പെടുന്നു.

മേഖലയിൽ പഠനം നടത്തുന്നത് ഏറെ ശ്രമകരമാണെന്നാണ് കമ്പനി സമർപ്പിച്ച കത്തിൽ വിശദീകരിക്കുന്നത്. 'പ്രദേശത്തെ പാറക്കെട്ടുകളുടെ പഠനം ദുഷ്കരമാക്കുന്നത് ഇടതൂർന്ന വനമാണെ്. ഇവിടേക്ക് എത്തിച്ചേരുന്നതും അത്ര എളുപ്പമല്ല, ഇതെല്ലാം പാറക്കെട്ടുകളെ തരംതിരിക്കുന്നതിന് വലിയ വെല്ലുവിളി തീർക്കുന്നുണ്ട്',കത്തിൽ പറഞ്ഞു.

കഴിഞ്ഞ വർഷമാണ് ഇവിടെ ഖനനത്തിനുള്ള ടെന്റർ ഓറം കമ്പനി നേടുന്നത്. മേഖലയിൽ സ്വർണം വളരെ ഉയർന്ന നിലയിൽ ഉണ്ടെന്നാണ് നേരത്തേ ചില പഠനങ്ങൾ കണ്ടെത്തിയത്. അതായത് ഒരു ടൺ പാറയിൽ 19 ഗ്രാം മുതൽ 80 ഗ്രാം വരെ സ്വർണം അടങ്ങിയിട്ടുണ്ടെന്ന്. ഹൊസൂരുവിലെ സിംഗനമനെ, തംബാദിഹള്ളി, ഗോണിബിഡു, ഹോന്നുഹട്ടി എന്നിവിടങ്ങളിൽ സ്വർണ ഖനനത്തിനായുള്ള ശ്രമങ്ങൾ നടന്നിരുന്നതായി രേഖകളിൽ പറയുന്നുണ്ട്. അതേസമയം ഖനന പ്രവർത്തകൾ വന്യജീവികളെ ദോഷകരമായി ബാധിക്കുമെന്നാണ് ചിക്കമംഗളൂരുവിൽ നിന്നുള്ള ഓണററി വൈൽഡ് ലൈഫ് വാർഡൻ വീരേഷ് പറയുന്നത്.

'കനത്ത യന്ത്രസാമഗ്രികളുടെയും ഡ്രില്ലിംഗിന്റെയും ചലനം തീർച്ചയായും വന്യജീവികളെ ബാധിക്കും. ഡ്രില്ലിംഗ് നിർദ്ദേശിച്ചിരിക്കുന്ന ഹുളിതിമ്മപുരയും മറ്റ് പ്രദേശങ്ങളും ലക്കാവള്ളി ആന ഇടനാഴിയുടെ ഭാഗമാണ്. ത്യാഗദബാഗി തനിഗെബൈലു ഇടനാഴിയുടെ ഭാഗവും.ഖനനം തുടരുകയാണെങ്കിൽ തന്നെ അത് ഇവിടുത്തെ വന്യജീവികളെ ബാധിക്കാത്ത നിലയിൽ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹൊഗരെകങ്കിരിക്ക് സമീപം 2007-08 വർഷങ്ങളിൽ നടന്ന ഇരുമ്പയിര് ഖനനത്തിനെതിരെ ജനങ്ങൾ പ്രതിഷേധിച്ചിരുന്നതായി വീരേഷ് പറഞ്ഞു. ബെട്ടഡഹള്ളി, നവിലുഗുഡ്ഡ തുടങ്ങിയ ചരിത്രപരമായ കുന്നുകൾ ഉൾപ്പെടുന്ന ഒരു പ്രദേശത്തിന്റെ ഭാഗമാണ് ലിംഗദഹള്ളി വനം. കൂടാതെ, ഈ പ്രദേശം സാംസ്കാരിക പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിദ്ദകല്ലപ്പ ക്ഷേത്രം, സിദ്ധേശ്വരസ്വാമി ക്ഷേത്രം എന്നിങ്ങനെ രണ്ട് പ്രധാനപ്പെട്ട ആരാധനാലയങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ഇത് പ്രദേശത്തിന് ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യം നൽകുന്നുവെന്നും വീരേഷ് കൂട്ടിച്ചേർത്തു. ഈ ചരിത്രപരമായ ഘടകങ്ങളും ജനങ്ങളുടെ പ്രതിഷേധവും ലിംഗദഹള്ളി വനത്തിന്റെ സംരക്ഷണത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു.

ഖനനത്തിനായുള്ള ലൈസൻസുകൾ പ്രാഥമിക അനുമതികൾ മാത്രമാണെന്ന് വകുപ്പിലെ വൃത്തങ്ങൾ അറിയിച്ചു. പൂർണ്ണമായ ഖനന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ മാത്രമാണ് യഥാർത്ഥ പരിശോധന നടക്കുന്നത്. കൂടാതെ, കാര്യമായ നിക്ഷേപങ്ങൾ കണ്ടെത്തിയാൽ മാത്രമേ ഈ നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയുള്ളുവെന്നും അധികൃതർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+