Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ലോട്ടറി അടിച്ച് ഇന്ത്യ; കണ്ടെത്തിയത് മൂന്ന് സംസ്ഥാനങ്ങളില്‍, ഇരട്ട നേട്ടം എന്ന് എസ്ബിഐ റിപ്പോര്‍ട്ട്

സ്വര്‍ണത്തിന് വില കൂടി വരുന്ന ഘട്ടത്തില്‍ ഇന്ത്യയ്ക്ക് വന്‍ ഭാഗ്യം. മൂന്ന് സംസ്ഥാനങ്ങളില്‍ സ്വര്‍ണത്തിന്റെ ഖനി ഈ വര്‍ഷം കണ്ടെത്തി. സ്വര്‍ണവില 50 ശതമാനം ഉയര്‍ന്ന വര്‍ഷമാണിത്. 1979ന് ശേഷം ഒരു വര്‍ഷം ഇത്രയും അധികം സ്വര്‍ണവില കൂടുന്നത് ആദ്യമാണ്. ഈ വേളയില്‍ തന്നെയാണ് ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ സ്വര്‍ണ ഖനി കണ്ടെത്തിയിരിക്കുന്നത്.

എസ്ബിഐ റിസര്‍ച്ച് തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കമിങ് ഓഫ് ഒ ടര്‍ബുലന്റ് ഏജ്: ദി ഗ്രേറ്റ് ഗ്ലോബല്‍ ഗോള്‍ഡ് റഷ് എന്ന തലക്കെട്ടിലാണ് എസ്ബിഐ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒഡീഷ, മധ്യപ്രദേശ്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലാണ് ഈ വര്‍ഷം പുതിയ സ്വര്‍ണഖനികള്‍ കണ്ടെത്തിയത്.

gold mine in india sbi report

ഒഡീഷയിലെ വിവിധ ജില്ലകളില്‍ സ്വര്‍ണം ഭൂമിക്കടിയിലുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ പരിശോധനയില്‍ 1685 കിലോ സ്വര്‍ണം ഈ ഖനികളില്‍ ഉണ്ട് എന്നാണ് തെളിഞ്ഞിരിക്കുന്നത്. ദിയോഗഡ്, കിയോന്‍ജാര്‍, മയുര്‍ഭഞ്ച് എന്നീ ജില്ലകളിലാണ് സ്വര്‍ണഖനി കണ്ടെത്തിയത്. കൃത്യമായ സ്വര്‍ണത്തിന്റെ അളവ് ഖനനം പൂര്‍ണമാകുമ്പോഴാണ് അറിയുക.

അതേസമയം, മധ്യപ്രദേശില്‍ ജബല്‍പൂരിലാണ് സ്വര്‍ണഖനി കണ്ടെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് ടണ്‍ സ്വര്‍ണം ഇവിടെയുണ്ടാകുമെന്നാണ് അനുമാനം. ആന്ധ്ര പ്രദേശിലെ കര്‍ണൂല്‍ ജില്ലയിലും സ്വര്‍ണ ഖനി കണ്ടെത്തി. ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ സ്വകാര്യ സ്വര്‍ണഖനിയാണ് കര്‍ണൂലിലേത്. ഇവിടെ നിന്ന് 750 കിലോ സ്വര്‍ണം പ്രതിവര്‍ഷം ഖനനം ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വര്‍ണ ഖനി കണ്ടെത്തിയതില്‍ ഇന്ത്യയ്ക്കുള്ള നേട്ടങ്ങള്‍

സ്വര്‍ണം കണ്ടെത്തിയത് ഇന്ത്യയ്ക്ക് രണ്ട് തരം നേട്ടമാണ് സമ്മാനിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയില്‍ തന്നെ ഖനനം ആരംഭിച്ചാല്‍ ഇറക്കുമതി കുറയ്ക്കാന്‍ സാധിക്കും. മറ്റൊരു നേട്ടം, ഇന്ത്യയുടെ വ്യാപാര കമ്മി കുറയ്ക്കാന്‍ സാധിക്കും എന്നതാണ്. ഇതും ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് കരുത്ത് പകരും. ഇന്ത്യന്‍ രൂപ മൂല്യം കൂടുകയും ചെയ്യും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യന്‍ കുടുംബങ്ങള്‍ 25000 ടണ്‍ സ്വര്‍ണം ആഭരണമായി കൈവശം വെക്കുന്നു എന്നാണ് കണക്കാക്കുന്നത്. എല്ലാ കേന്ദ്ര ബാങ്കുകളും വാങ്ങിക്കൂട്ടുന്ന സ്വര്‍ണത്തേക്കാള്‍ വരുമിത്. ആവശ്യമുള്ള സ്വര്‍ണത്തിന്റെ വലിയൊരു ഭാഗം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 2024ല്‍ മൊത്തം ഉപയോഗിച്ച സ്വര്‍ണത്തിന്റെ 86 ശതമാനം ഇറക്കുമതി ചെയ്തതായിരുന്നു എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു.

ഓരോ ദിവസവും സ്വര്‍ണവില വര്‍ധിച്ചുവരുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത് എന്ന് ഓര്‍ക്കണം. കേരളത്തില്‍ ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപ വര്‍ധിച്ച് 90360 രൂപയായിരുന്നു. ഉച്ചയ്ക്ക് ശേഷം 440 രൂപ വീണ്ടും വര്‍ധിച്ച് 90800 രൂപയിലെത്തി. രണ്ട് നേരമായിട്ടാണ് ഇന്ന് 1320 രൂപ വര്‍ധിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+