എവിടെ തിരഞ്ഞാലും സ്വർണം; 1000 മെട്രിക് ടൺ, 7.35 ലക്ഷം കോടിയുടെ നിക്ഷേപം..വീണ്ടും വമ്പൻ ലോട്ടറി
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വീണ്ടും ലോട്ടറി. ഏകദേശം 83 ബില്യൺ ഡോളർ (ഏകദേശം 600 ബില്യൺ യുവാൻ അഥവാ 7,35,764 കോടി രൂപയിലധികം) മൂല്യമുള്ള സ്വർണ നിക്ഷേപമാണ് രാജ്യത്ത് കണ്ടെത്തിയത്. ഹുനാൻ പ്രവിശ്യയിലാണ് ഈ സ്വർണ്ണ നിക്ഷേപം ഉള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ശേഖരം കൂടിയാണിത്. ഉയർന്ന നിലവാരമുള്ള ആയിരം മെട്രിക് ടണ്ണിലധികം സ്വർണ്ണ അയിര് ഈ ശേഖരത്തിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. ലോകത്തിലെ മൊത്തം സ്വർണ്ണ ഉൽപ്പാദനത്തിന്റെ ഏകദേശം 10 ശതമാനവും നിലവിൽ ചൈനയുടെ സംഭാവനയാണ്.
ഹുനാൻ പ്രവിശ്യയിലെ പിങ്ജിയാങ് കൗണ്ടിയിലാണ് പ്രധാനമായും സ്വർണ നിക്ഷേപം കണ്ടെത്തിയത്. ഇതോടെ, ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയെ ചൈന മറികടന്നു. ഇവിടെ 900 മെട്രിക് ടൺ സ്വർണശേഖരമാണ് ഉള്ളത്. വികസിത 3ഡി ജിയോളജിക്കൽ മോഡലിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോയിലെ ഭൂമിശാസ്ത്രജ്ഞർ ഭൂമിക്കടിയിലെ സ്വർണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയത്. ഈ നൂതന സാങ്കേതിക വിദ്യയിലൂടെ രണ്ട് കിമി ആഴത്തിലുള്ള സ്വർണ അയിരുകളെ പോലും അടയാളപ്പെടുത്താൻ സാധിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപങ്ങളിലൊന്ന് കണ്ടെത്താൻ ഈ സാങ്കേതികവിദ്യ നിർണായകമായിരുന്നുവെന്ന് ഹുനാൻ ബ്യൂറോയിലെ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടു.

നിലവിൽ രണ്ട് കിലോമീറ്റർ വരെ ആഴത്തിൽ 40 വ്യത്യസ്ത സ്വർണ്ണ അയിരുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ ഭാഗങ്ങളിൽ മാത്രം ഏകദേശം 300 മെട്രിക് ടൺ സ്വർണ്ണം അടങ്ങിയിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.കൂടുതൽ ആഴത്തിൽ, ഏകദേശം മൂന്ന് കിലോമീറ്റർ വരെ പോയാൽ കൂടുതൽ സ്വർണ്ണ നിക്ഷേപങ്ങൾ ഉണ്ടാകാമെന്നും 3D മോഡലിംഗ് സൂചിപ്പിക്കുന്നുണ്ട്. പുറത്തെടുത്ത പാറകളുടെ സാമ്പിളുകളിൽ സ്വർണ്ണ അയിരുകൾ ദൃശ്യമായിരുന്നു, ഭൂമിശാസ്ത്രപരമായ സർവേകളിൽ ഇത് വളരെ അപൂർവ്വമാണ്. വാങ്കു പ്രദേശത്തുനിന്നുള്ള ചില പ്രധാന സാമ്പിളുകളിൽ ഒരു മെട്രിക് ടണ്ണിൽ 138 ഗ്രാം സ്വർണ്ണം കണ്ടെത്തി, ഇത് വലിയ അത്യപൂർവമാണെന്ന് വിദഗ്ധർ പറഞ്ഞു.
ഭൂമിക്കടിയിലെ ഖനികളിൽ നിന്ന് ലഭിക്കുന്ന അയിരിൽ എട്ട് ഗ്രാമിലധികം സ്വർണ്ണം അടങ്ങിയിട്ടുണ്ടെങ്കിൽ അത് ഉയർന്ന നിലവാരമുള്ളതായി കണക്കാക്കപ്പെടുന്ന സാഹചര്യത്തിൽ ഇത് അസാധാരണമാണെന്നും വിദഗ്ധർ പറഞ്ഞു. ആഗോള സ്വർണ്ണവില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് ചൈനയ്ക്കുള്ള ഈ 'ലോട്ടറി. പുതിയ കണ്ടെത്തൽ ചൈനയുടെ സ്വർണ്ണ വ്യവസായത്തിന് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയ്ക്കും ലോട്ടറി
അടുത്തിടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവേകി വലിയ സ്വർണ നിക്ഷേപം കണ്ടെത്തിയിരുന്നു. ബീഹാറിലെ ജാമുയി ജില്ലയിലാണ് നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി എസ് ഐ) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഏകദേശം 222.8 ദശലക്ഷം ടൺ സ്വർണ്ണ അയിര് ശേഖരം ഇവിടെയുണ്ട്. ഇതോടെ ഇന്ത്യയുടെ മൊത്തം സ്വർണ്ണ ശേഖരത്തിൻ്റെ 44 ശതമാനം ബീഹാറിലാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. കർണാടക, രാജസ്ഥാൻ പോലുള്ള മുൻനിര സംസ്ഥാനങ്ങളെക്കാൾ വളരെ കൂടുതലാണിത്. , ഈ വ നിക്ഷേപത്തിൽ ഏകദേശം 37.6 ടൺ വേർതിരിച്ചെടുക്കാവുന്ന സ്വർണ്ണമുണ്ട്. പ്രാഥമിക സർവേകളിലൂടെയാണ് ഇത് കണ്ടെത്തിയത്. കേന്ദ്ര ഏജൻസികളായ ജി എസ് ഐ, നാഷണൽ മിനറൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ എന്നിവയുമായി ധാരണാപത്രങ്ങൾ ഒപ്പിട്ട് മാസങ്ങൾക്കുള്ളിൽ ഖനന പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നീക്കം. രാജസ്ഥാനിലും അടുത്തിടെ സ്വർണ നിക്ഷേപം കണ്ടെത്തിയിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും?












Click it and Unblock the Notifications