സ്വർണം കുമിഞ്ഞ് കൂടിയ കെജിഎഫ്; ഇന്ത്യ കുഴിച്ചെടുത്തത് ഇത്ര..പിന്നീട് സംഭവിച്ചത്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ ഖനികളിലൊന്നായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇടമാണ് കോലാർ ഗോൾഡ് ഫീൽഡ് (കെ ജി എഫ്). കർണാടകയിലെ കോലാർ ജില്ലയിലെ കെജിഎഫ് താലൂക്കിലാണ് ലോകപ്രശസ്തമായ ഈ ഖനി സ്ഥിതിചെയ്യുന്നത്. തുടർച്ചയായി 120 വർഷത്തോളം ഇവിടെ ഖനനം നടക്കുകയും വലിയ തോതിൽ സ്വർണം വേർതിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. എത്രമാത്രം സ്വർണമായിരിക്കും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ടാകുക? കെജിഎഫിനെ കുറിച്ച് വിശദമായി അറിയാം
1700-കളിൽ തന്നെ കെ ജി എഫിൽ നിന്നും സ്വർണവേട്ട ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 1799-ലെ ശ്രീരംഗപട്ടണം യുദ്ധത്തിൽ ടിപ്പു സുൽത്താനെ വധിച്ച ശേഷം മുഴുവൻ സാമ്രാജ്യവും ബ്രിട്ടീഷുകാർ മൈസൂർ മഹാരാജാവിന് കൈമാറിയെങ്കിലും കോലാറിലെ സ്വർണ ഖനിയുടെ അവകാശങ്ങളെല്ലാം ബ്രിട്ടീഷ് സർക്കാർ നിലനിർത്തിയിരുന്നുവെന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജോൺ വാറന്റെ റിപ്പോർട്ടിൽ പറയുന്നത്.

രാജാക്കൻമാരുടെ ഭരണകാലത്ത് ഇവിടെ നിന്ന് സ്വർണം വേർതിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ വലിയ രീതിയിൽ ഖനനം നടത്താനുള്ള വിഭവങ്ങൾ ഇല്ലാതിരുന്നതിനാൽ അവരുടെ ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെട്ടു. അതേസമയം ബ്രിട്ടീഷ് കാലഘട്ടത്തിൽ 121 വർഷം ഖനനം തുടർന്നുവെന്നാണ് രേഖകൾ പറയുന്നത്.
ആ സമയത്ത് ഏകദേശം 30,000 ഇന്ത്യൻ തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നത്രേ. സ്വർണം വേർതിരിച്ചെടുക്കുന്നതിൽ വാറന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടതോടെ ഖനനം ഏതാനും വർഷത്തേക്ക് നിർത്തിവെച്ചിരുന്നു. പിന്നീട് 1871 ലാണ് വീണ്ടും സ്വർണം വേർതിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
ബ്രീട്ടീഷ് സൈന്യത്തിൽ നിന്നും വിരമിച്ച മൈക്കിൾ ഫിറ്റ്സ്ജെറാൾഡ് ലെവെല്ലെ എന്ന ഉദ്യോഗസ്ഥനാണ് പിന്നീട് ഖനന നടപടികൾ ഏറ്റെടുത്തത്. കെജിഎഫിൽ ചില സർവ്വേകൾ നടത്തിയ അദ്ദേഹം അതിന്റെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ 1873-ൽ വീണ്ടും ഖനനം നടത്താൻ അനുമതി നേടി. 1875-ഓടെ കെജിഎഫിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
സ്വർണം വേർതിരിച്ചെടുക്കുന്ന പ്രക്രിയയിൽ നൂറുകണക്കിന് തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. 121 വർഷത്തെ ഖനനത്തിൽ ഏകദേശം 6000 തൊഴിലാളികൾ മരിച്ചുവെന്ന് കണക്കുകൾ പറയുന്നു. 1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും, കെജിഎഫിലെ തൊഴിലാളികൾക്ക് 1956 വരെ ബ്രിട്ടീഷ് അടിമത്തത്തിൽ നിന്ന് മോചനം നേടാനായിരുന്നില്ല. ഇതിന് ശേഷമാണ് സംസ്ഥാന സർക്കാർ കെജിഎഫിന്റെ ഭരണം ഏറ്റെടുക്കുന്നത്.
1972-ൽ കേന്ദ്രസർക്കാർ ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം രൂപീകരിക്കുകയും ഖനനപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. കാലക്രമേണ സ്വർണം ഉപരിതലത്തിൽ നിന്നുള്ള സ്വർണലഭ്യത കുറഞ്ഞു.ആഴത്തിലുള്ള ഖനനം ആവശ്യമായി വന്നു.
1900-കളുടെ തുടക്കത്തിൽ സ്വർണം ഉപരിതലത്തിൽ നിന്ന് 1 കിലോമീറ്റർ ദൂരത്തിൽ ലഭിച്ചിരുന്നെങ്കിൽ 1980 ആയപ്പോഴേക്കും അത് 3 കിലോമീറ്റർ ആഴത്തിലേക്കെത്തി.
എന്നാൽ ഈ സമയത്ത് കെജിഎഫ് ലോകത്തിലെ രണ്ടാമത്തെ ആഴമേറിയ സ്വർണ ഖനിയായിരുന്നു. സ്വർണം അപ്രത്യക്ഷമാകാൻ തുടങ്ങിയതോടെ വേർതിരിച്ചെടുക്കൽ ബുദ്ധിമുട്ടേറിയ നടപടിയായി. ഇതോടെ ബിജിഎംഎൽ കെജിഎഫ് അടച്ചുപൂട്ടി. 2001 ഫെബ്രുവരി 28 കെജിഎഫ് അടച്ച് പൂട്ടിയത്.
എത്ര സ്വർണം ലഭിച്ചു
കെജിഎഫിൽ നിന്ന് 800 മുതൽ 900 ടൺ വരെ സ്വർണം ഖനനം ചെയ്‌തെടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ. ഇന്ത്യയുടെ സ്വർണ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയൊരു കണക്കാണ്. ഇന്ന് കോലാറില്‍ നിന്നും സ്വർണം ഉത്പാദിപ്പിക്കുന്നില്ലെങ്കിലും സംസ്ഥാനത്തെ തന്നെ ഹട്ടി സ്വർണഖനിയില്‍ നിന്നും ലാഭകരമായ രീതിയില്‍ സ്വർണം ഖനനം ചെയ്യുന്നുണ്ട്. രാജ്യത്തെ പ്രവർത്തനക്ഷമമായ ഏക സ്വർണ ഖനിയും ഹട്ടിയിലേതാണ്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications