Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ കൂമ്പാരം ഇന്ത്യയിലുമുണ്ട്; ഏറ്റവും കൂടുതല്‍ ഉല്‍പാദനം ഈ സംസ്ഥാനത്ത്: എല്ലാം തുറന്നാല്‍ വന്‍ നേട്ടം

ലോകത്ത് സ്വർണ്ണത്തിന് ഏറ്റവും അധികം ഡിമാന്‍ഡ് ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. സ്വന്തമായി വലിയ ഖനികളൊന്നും ഇല്ലാത്ത രാജ്യം ആവശ്യമായ സ്വർണത്തിന്റെ ബഹുഭൂരിപക്ഷവും ഇറക്കുമതി ചെയ്യുന്നു. പ്രതിവർഷം ഏകദേശം 800 മെട്രിക് ടൺ സ്വർണ്ണമാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നത്. എങ്കിലും നേരിയ തോതിലെങ്കിലും സ്വർണം ഇന്ത്യക്ക് അകത്തും ഉല്‍പാദിപ്പിക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും അധികം സ്വർണം ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം കർണാടകയാണ്.

വേള്‍ഡ് ഗോള്‍ഡ് കൗൺസിലിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ 2191.53 മെട്രിക് ടൺ സ്വർണ്ണ അയിര് വിഭവങ്ങൾ ഉണ്ട്. എന്നിരുന്നാലും, ഈ വിഭവങ്ങളുടെ ഒരു ഭാഗം മാത്രമേ ഖനനം ചെയ്തിട്ടുള്ളു. അതായത് ഇന്ത്യയില്‍ ഇപ്പോഴും സ്വർണ ഖനനത്തിന് വലിയ സാധ്യതകളാണുള്ളത്.

gold-mine

കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആകെ സ്വർണ ഉല്‍പാദനത്തിന്റെ 80 ശതമാനത്തോളവും കർണാടകയില്‍ നിന്നാണ്. കർണ്ണാടകയിലെ കോലാർ ഗോള്‍ഡ് ഫീല്‍ഡ്, ഹട്ടി എന്നീ ഖനികളില്‍ നിന്നും ഒരു കാലത്ത് വലിയ തോതില്‍ സ്വർണ്ണം ഖനനം ചെയ്തിരുന്നു. നിലവില്‍ കോലാർ ഗോള്‍ഡ് ഫീല്‍ഡിലെ പ്രവർത്തനം അവസാനിപ്പിച്ചതിനാല്‍ ഹട്ടി മാത്രമാണ് പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന ഏക ഖനി.

കെജിഎഫ്

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ സ്വർണ്ണ ഖനി എന്ന നിലയിൽ പ്രശസ്തമാണ് കർണാടകയിലെ ഒരു ഖനന മേഖലയായ കോളാർ ഗോൾഡ് ഫീൽഡ്സ് (കെജിഎഫ്). 1880 ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച കെ ജി എഫില്‍ നിന്നും 2001 വരെ സ്വർണം ഖനനം ചെയ്തിരുന്നു. ഇക്കാലയളിലെ ഏകദേശം 800 ടൺ സ്വർണ്ണം ഇവിടെ നിന്നും ഖനനം ചെയ്തു. ഖനിയിലെ തൊഴിലാളികൾക്ക് 3.2 കിലോമീറ്റർ വരെ ആഴത്തിൽ ഇറങ്ങേണ്ടി വരികയും ഉയർന്ന താപനില, ഈർപ്പം, മർദ്ദം എന്നിവയും നേരിടേണ്ടി വന്നതിനാൽ വെല്ലുവിളി നിറഞ്ഞ തൊഴിൽ സാഹചര്യങ്ങൾക്ക് പേരുകേട്ട ഖനി കൂടിയാണ് കെ ജി എഫ്. 2021 ല്‍ പാരിസ്ഥിതികവും സാമ്പത്തികവുമായ കാരണങ്ങളാലാണ് ഖനി അടച്ചുപൂട്ടിയത്. എന്നാല്‍ പുതിയ സാങ്കേതികവിദ്യയും നിക്ഷേപവും ഉപയോഗിച്ച് ഖനി പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികള്‍ സർക്കാർ ആലോചിച്ച് വരികയാണ്.

ഹട്ടി

കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹട്ടി ഖനിയാണ് നിലവില്‍ രാജ്യത്ത് പ്രവർത്തനക്ഷമമായ ഏക സ്വർണ ഖനി. ഹട്ടി ഗോൾഡ് മൈൻസ് കമ്പനിക്ക് കീഴിലായി ഹട്ടി, ഉട്ടി എന്നീ പേരുകളില്‍ രണ്ട് ഖനികളാണ് പ്രവർത്തിക്കുന്നത്. പ്രതിവർഷം ഏകദേശം 1.8 ടൺ സ്വർണ്ണം ഈ ഖനിയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നു. ഖനിക്ക് 2,000 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് ചില റിപ്പോർട്ടുകള്‍ പറയുന്നത്. പ്രതിദിനം 3,000 ടൺ അയിര് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു സംസ്കരണ പ്ലാന്റും കമ്പനിക്കുണ്ട്.

സോൻഭദ്ര

ഇന്ത്യയിൽ പുതുതായി കണ്ടെത്തിയ സ്വർണ്ണ ഖനിയാണ്
ഉത്തർപ്രദേശിലെ സോൻഭദ്ര. 2020 ലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) ഇവിടെ വലിയ സ്വർണ്ണ ശേഖരം കണ്ടെത്തുന്നത്. സോൺ പഹാഡി, ഹാർഡി, ചുർലി, പരാസി, ബസരിയ എന്നീ അഞ്ച് സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇവിടുത്തെ കരുതൽ ശേഖരത്തിൽ 700 ടൺ സ്വർണ്ണ അയിര് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്രയും വലിയ തോതില്‍ സ്വർണം ഖനനം ചെയ്യാന്‍ സാധിച്ചാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അത് വലിയ മുതല്‍കൂട്ടാകും എന്നതില്‍ സംശയമില്ല. വെള്ളി, ചെമ്പ്, ഇരുമ്പ് തുടങ്ങിയ മാറ്റ് ധാതുക്കളുടെ സാന്നിധ്യവും പ്രദേശത്ത് ശക്തമാണ്.

ഗണജൂർ

കർണാടകയിൽ, ഗോവയുടെ അതിർത്തിക്കടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്വർണ്ണ ഖനിയാണ് ഗണജൂർ സ്വർണ്ണ ഖനി. സ്വകാര്യ കമ്പനിയായ ഡെക്കാൻ ഗോൾഡ് മൈൻസിന്റെ ഉടമസ്ഥതയിലുള്ള ഖനി പാട്ടത്തിന് കൊടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അവർ. 2022 ല്‍ ഖനിയിലെ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു 2021 ൽ ഇന്ത്യാ ഗവൺമെന്റ് ഖനന പാട്ടം നിരസിച്ചത് തിരിച്ചടിയായി.

ജോന്നഗിരി

ആന്ധ്രാപ്രദേശിൽ, തെലങ്കാനയുടെ അതിർത്തിക്കടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്വർണ്ണ ഖനിയാണ് ജോന്നഗിരി. ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ഖനിയാണ് ഇത്. 2023 ൽ ഖനിയിൽ നിന്ന് ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പ്രവർത്തനം ആരംഭിച്ചാല്‍ വാർഷിക ഉത്പാദനം 1.2 ടൺ സ്വർണ്ണമായിരിക്കുമെന്നാണ് പ്രതീക്ഷ.

ലാവ

മറ്റ് ചില സ്വർണ്ണ ഖനികളെപ്പോലെ പ്രശസ്തമല്ലെങ്കിലും വലിയ സാധ്യതകളുള്ള സ്വർണ്ണ ഖനിയാണ് ജാർഖണ്ഡിലെ ലാവ. സാങ്കേതികവിദ്യയിലും നിക്ഷേപത്തിലുമുള്ള മുന്നേറ്റത്തോടെ ഇന്ത്യയുടെ സ്വർണ്ണ ഖനന മേഖലയിൽ ലാവയ്ക്ക് ഒരു പ്രധാന ശക്തിയായി മാറാന്‍ സാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

രാമഗിരി

ആന്ധ്രപ്രദേശിലെ രാമഗിരിയില്‍ 1905-27 കാലഘട്ടത്തിൽ ജോൺ ടെയ്‌ലർ & സൺസ് ആണ് ആദ്യമായി സ്വർണ്ണ ഖനി സ്ഥാപിക്കുന്നത്. ചെമ്പ്, ലെഡ്, സിങ്ക് തുടങ്ങിയ മറ്റ് ധാതുക്കൾക്കൊപ്പം നാല് ടൺ സ്വർണ്ണ അയിരും ഖനിയിൽ അടങ്ങിയിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. രണ്ട് പതിറ്റാണ്ടുകളായി അടച്ചിട്ടിരിക്കുന്ന ഖനി വീണ്ടും തുറക്കുന്നതിനായി പര്യവേക്ഷണവും സാധ്യതാ പഠനങ്ങളും നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+