Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം കുമിഞ്ഞുകൂടിയ സ്ഥലങ്ങള്‍ ഇതാണ്; കെജിഎഫ് മാത്രമല്ല, രാംഗിരിയിലും പറാസിയിലും മഞ്ഞലോഹം

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചൈനക്കാരും ഇന്ത്യക്കാരുമാണ് കൂടുതല്‍ സ്വര്‍ണം വാങ്ങുന്നതത്രെ. കേന്ദ്ര ബാങ്കുകള്‍ മുഖേന ഓരോ രാജ്യങ്ങളും വാങ്ങുന്നതിന് പുറമെ വ്യക്തികളും വന്‍തോതില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ വന്‍ വില മുന്നേറ്റം നടത്തിയത് കാരണം സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുകയാണ്.

സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരില്‍ ഇന്ത്യ മുന്നിലാണെങ്കിലും രാജ്യത്തെ സ്വര്‍ണം ഉല്‍പ്പാദനം പരിമിതമാണ്. വിരലില്‍ എണ്ണാവുന്ന സ്ഥലങ്ങളിലേ സ്വര്‍ണം ഖനനം ചെയ്യുന്നുള്ളൂ. ഇന്ത്യയിലെ പല സ്വര്‍ണ ഖനികളും ദശാബ്ദാങ്ങള്‍ പഴക്കമുള്ളതാണ്. എന്നാല്‍ സമീപകാലത്ത് പുതിയ സ്വര്‍ണ ശേഖരം കണ്ടെത്തുന്നുമുണ്ട്. ഏറ്റവും ഒടുവില്‍ കണ്ടെത്തിയത് മധ്യപ്രദേശിലെ ജബല്‍പൂരിലാണ്.

gold mines in india-

ജബല്‍പൂര്‍ ജില്ലയില്‍ കണ്ടെത്തിയ സ്വര്‍ണ ശേഖരം 100 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു എന്നാണ് ജിയോളജിസ്റ്റുകള്‍ സംശയിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടക്കുകയാണ്. അതിന് ശേഷമേ വ്യക്തത വരൂ. അതേസമയം, ഇന്ത്യയില്‍ സ്വര്‍ണം എവിടെയാണ് ഖനനം ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും വേഗം മനസിലെത്തുന്നത് കെജിഎഫ് ആയിരിക്കും. അവിടെ മാത്രമല്ല, ഇന്ത്യയിലെ സ്വര്‍ണ ഖനികള്‍.

കര്‍ണാടകയിലും രാജസ്ഥാനിലും ഉത്തര്‍ പ്രദേശിലും ആന്ധ്ര പ്രദേശിലും ജാര്‍ഖണ്ഡിലുമെല്ലാം ഇന്ത്യയില്‍ സ്വര്‍ണ ഖനികളുണ്ട്. കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കു പ്രകാരം ഇന്ത്യയില്‍ 879 മെട്രിക് ടണ്‍ സ്വര്‍ണ ശേഖരമുണ്ട്. രാജ്യത്തെ പ്രധാന സ്വര്‍ണ ഖനികളിലൊന്ന് കര്‍ണാടകയിലെ റായ്ചൂര്‍ ജില്ലയിലെ ഹുട്ടി ഗോള്‍ഡ് മൈന്‍ ആണ്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്വര്‍ണ ഖനികളിലൊന്നാണ് ഇത്. പ്രതിവര്‍ഷം 1.8 ടണ്‍ സ്വര്‍ണം ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് അഥവാ കെജിഎഫ്

കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് (കെജിഎഫ്) ഉള്ളത് കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ആഴമുള്ള സ്വര്‍ണ ഖനികളിലൊന്നായിരുന്നു ഇത്. 1880 മുതല്‍ 2001 വരെ പ്രവര്‍ത്തിച്ചിരുന്ന ഈ ഖനിയില്‍ നിന്ന് 800 ടണ്‍ സ്വര്‍ണം ഉല്‍പ്പാദിപ്പിച്ചു. ഇപ്പോള്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീണ്ടും ഖനനം നടത്തുന്ന ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ്.

ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ സ്വര്‍ണ ഖനി അഞ്ച് വര്‍ഷം മുമ്പാണ് കണ്ടെത്തിയത്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ രാംഗിരി സ്വര്‍ണ ഖനിയും പ്രശസ്തമാണ്. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലുള്ള പറാസി സ്വര്‍ണ ഖനി അത്ര വലുതല്ലെങ്കിലും ഇവിടെ സ്വര്‍ണം എമ്പാടുമുണ്ട് എന്നാണ് വിവരം. ഈ ഖനിയില്‍ ചെമ്പും യഥേഷ്ടമുണ്ട്.

കര്‍ണാടകയിലെ ഗദക് ജില്ലയിലെ ഗദക് സ്വര്‍ണ ഖനി വളരെ ചെറുതാണ്. ആന്ധ്രയിലെ ചിറ്റൂരില്‍ തന്നെയാണ് ചിഗര്‍ഗുണ്ട-ബിസനാതം സ്വര്‍ണ ഖനി. രാംഗിരി സ്വര്‍ണ ഖനിക്ക് അടുത്തു തന്നെയാണ് ഇതും. സ്വര്‍ണത്തിന് ഓരോ ദിവസവും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ സ്വര്‍ണ ഖനികളിലും ഖനനം സജീവമാക്കാനാണ് ആലോചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+