വില വര്‍ധിച്ചത് സ്വര്‍ണത്തിന്... കൂടുതല്‍ വരുമാനം നല്‍കിയത് വെള്ളി! ഇതെന്ത് മറിമായം...!
2024 അവസാനിക്കാന്‍ ഇനി ദിവസങ്ങളെ ഉള്ളൂ. നിക്ഷേപരംഗത്ത് വലിയ സാധ്യതകള്‍ തുറന്നിട്ട വര്‍ഷമാണ് കടന്ന് പോകുന്നത്. പതിവ് പോലെ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളായ സ്വര്‍ണവും വെള്ളിയും തന്നെയാണ് നിക്ഷേപകരെ ഈ വര്‍ഷവും ആകര്‍ഷിച്ചത്. എങ്കിലും ക്രിപ്‌റ്റോകറന്‍സി അല്‍പം കൂടി ജനകീയമായ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. സ്വര്‍ണം, വെള്ളി, ക്രിപ്റ്റോകറന്‍സി തുടങ്ങിയ ആസ്തികള്‍ക്ക് ഈ വര്‍ഷം ശ്രദ്ധേയമായിരുന്നു.
ക്രിപ്റ്റോകറന്‍സിയ്ക്ക് ഒരു അസ്ഥിര സ്വഭാവം ഉണ്ടായിരുന്നിട്ടും യുഎസിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമാറി വരുന്നതിനാല്‍ ഈ വര്‍ഷം അത് നിര്‍ണായകമായ വളര്‍ച്ച കൈവരിച്ചു. 2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്നുവരെയുള്ള സ്വര്‍ണത്തിന്റെ വില 28 ശതമാനം ഉയര്‍ന്നു. 2010 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമായ 30 ശതമാനത്തോളം നേടാന്‍ സ്വര്‍ണത്തിന് സാധിച്ചു.

വെള്ളിയുടെ വില 2024 ല്‍ 26 ശതമാനം ഉയര്‍ന്നു. 2020 ന് ശേഷമുള്ള ഏറ്റവും വലിയ നേട്ടമാണിത്. 48 ശതമാനത്തോളമാണ് വെള്ളി നിക്ഷേപകര്‍ക്ക് വരുമാനം നല്‍കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളുടെ ആവിര്‍ഭാവമാണ്. വെള്ളിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിക്ക് കാരണം. അതേസമയം സ്വര്‍ണത്തിന്റെ വില വര്‍ധിക്കാന്‍ കാരണം പലതാണ്.
മാക്രോ ഇക്കണോമിക് അനിശ്ചിതത്വങ്ങളും ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങളും സ്വര്‍ണത്തിന്റെ ഉയര്‍ന്ന ഡിമാന്‍ഡിന് കാരണമായിട്ടുണ്ട്. ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടിയതും ഈ വര്‍ഷമാണ്. ഇതും മഞ്ഞ ലോഹത്തിന്റെ വിലയില്‍ ഗണ്യമായ വര്‍ധനവിന് കാരണമായി. നിക്ഷേപകര്‍ സുരക്ഷിതമായ ആസ്തി എന്ന നിലയില്‍ സ്വര്‍ണത്തിന് കാണുന്നതും വില വര്‍ധനവില്‍ ഒരു പങ്കുവഹിച്ചു.
ഈ വര്‍ഷം സ്വര്‍ണവില ഉയരുന്നതില്‍ ചൈനയ്ക്കും പങ്കുണ്ട്. ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് ഈ വര്‍ഷം മേയില്‍ സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തിയെങ്കിലും നവംബറില്‍ സ്വര്‍ണം വാങ്ങുന്നത് പുനരാരംഭിച്ചത് വില ഉയരാന്‍ കാരണമായി. 2025-ല്‍, യുബിഎസ് ഒരു ഔണ്‍സിന് 2,900 ഡോളര്‍ എന്ന ടാര്‍ഗെറ്റ് വില നിശ്ചയിച്ചു. അതേസമയം ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഒരു ഔണ്‍സിന് 3,000 ഡോളര്‍ എന്ന ലക്ഷ്യമാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ഇതില്‍ നിന്നെല്ലാം വിഭിന്നമണ് ക്രിപ്‌റ്റോകറന്‍സി. യുഎസ് പ്രസിഡന്റായി ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതും ബിറ്റ്കോയിന്‍ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളുടെ അംഗീകാരവും ശക്തമായി സ്വാധീനിച്ച 2024-ല്‍ ക്രിപ്റ്റോകറന്‍സി ശക്തമായ നേട്ടം കൈവരിച്ചു. ബിറ്റ്‌കോയിന്‍ ഈ വര്‍ഷം 119% ഉയര്‍ന്നു. ബിറ്റ്‌കോയിന്‍ 2024 ല്‍ 20,000 ഡോളറിന് അടുത്ത് വ്യാപാരം ആരംഭിച്ചത്.
എന്നിട്ടും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അഭൂതപൂര്‍വമായ ഉയര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ക്രിപ്റ്റോകറന്‍സിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും യുഎസിനെ 'ക്രിപ്റ്റോ ക്യാപിറ്റല്‍ ഓഫ് ദി വേള്‍ഡ്' ആക്കുന്നതിനെക്കുറിച്ചും ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കും എന്ന് ഉറപ്പാണ്. ക്രിപ്റ്റോകറന്‍സിയുടെ പൊതു അംഗീകാരം ബിറ്റ്കോയിന്‍, എതെറിയം എന്നിവ പോലുള്ള ഒന്നിലധികം ക്രിപ്റ്റോകറന്‍സികളുടെ വര്‍ധനവിന് കാരണമായി.
വിവിധ ഇടിഎഫുകളിലേക്ക് ഫണ്ടുകള്‍ ഒഴുകുന്നത് ബിറ്റ്‌കോയിന്‍ വിപണിയിലെ ഉയര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇന്‍വെസ്റ്റോപീഡിയയുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2025 അവസാനത്തോടെ ബിറ്റ്കോയിന്‍ 200,000 ഡോളറിലെത്തുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
(മുകളില്‍ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിര്‍ദ്ദേശമല്ല. ലഭ്യമായ വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങള്‍ മാത്രമാണ്. ഓഹരി നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ-നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ് എന്ന വസ്തുത എപ്പോഴും ഓര്‍ക്കുക. അതിനാല്‍ തന്നെ ഇത്തരം നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം)












Click it and Unblock the Notifications