Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണമോ വെള്ളിയോ..? 15 വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ ഏറ്റവും ബെസ്റ്റ് ഏതാണ്?

അടുത്ത കാലത്തായി ഓഹരി വിപണികള്‍ നേട്ടങ്ങള്‍ കൊയ്യാന്‍ പാടുപെടുമ്പോഴും വലിയ വരുമാനം നല്‍കിയ ആസ്തി സ്വര്‍ണമാണ്. വില അനുദിനം കുതിച്ചുയരുന്നതിനാല്‍ തന്നെ പൊന്നിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ആണ് എല്ലായിടത്തും. എന്നാല്‍ സ്വര്‍ണത്തിന്റെ അടുത്ത ബന്ധു എന്ന് വിളിക്കപ്പെടുന്ന വെള്ളിക്ക് ഇത്ര വലിയ പ്രചാരമൊന്നുമില്ല. എന്നാല്‍ 2025 ല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആസ്തി ക്ലാസുകളില്‍ ഒന്നാണ് വെള്ളി എന്നതാണ് യാഥാര്‍ത്ഥ്യം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണം 40% ത്തിലധികമാണ് ഉയര്‍ന്നത് എങ്കില്‍ അതേസമയം വെള്ളി ഏകദേശം 34% ഉയര്‍ന്നു. ആഗോള വിപണിയില്‍ വെള്ളിക്ക് നിലവില്‍ ഔണ്‍സിന് 33 ഡോളറാണ് വില. അതേസമയം ഇന്ത്യയില്‍ വെള്ളിയുടെ വില കിലോഗ്രാമിന് ഏകദേശം ഒരു ലക്ഷം രൂപയാണ്. വെള്ളിയാഴ്ചത്തെ സ്വര്‍ണ വില ഔണ്‍സിന് ഏകദേശം 3030 യുഎസ് ഡോളറാണ്.

Gold

അതേസമയം, ഇന്ത്യയില്‍ 10 ഗ്രാമിന് 88,500 രൂപയാണ് സ്വര്‍ണത്തിന്റെ വില. ഈ സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലക്കയറ്റത്തിന് പിന്നിലെ കാരണം എന്താണ്? ഈ തിളക്കം ഭാവിയിലും തുടരുമോ? എന്നീ ചോദ്യങ്ങളായിരിക്കും നിക്ഷേപകരുടെ മനസില്‍ ഉണ്ടായിരിക്കുക. അത് ദൂരീകരിക്കാന്‍ ആദ്യം വെള്ളി വില എന്തുകൊണ്ടാണ് വര്‍ധിച്ച് കൊണ്ടിരിക്കുന്നതെന്ന് നമുക്ക് നോക്കാം.

തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും വെള്ളിയുടെ ആവശ്യം വിതരണത്തേക്കാള്‍ കൂടുതലാണ്. 2025 ല്‍ ആഗോള വെള്ളിയുടെ ആവശ്യം 1.20 ബില്യണ്‍ ഔണ്‍സില്‍ സ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം 2025 ല്‍ മൊത്തം ആഗോള വെള്ളിയുടെ വിതരണം 3 ശതമാനം വര്‍ദ്ധിച്ച് 11 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1.05 ബില്യണ്‍ ഔണ്‍സിലെത്തുമെന്നാണ് പ്രവചനം.

വെള്ളി വില കുതിച്ചുയരുന്നതിന് രണ്ട് വലിയ ഘടകങ്ങളാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യാവസായിക പ്രവര്‍ത്തനത്തിലെ വര്‍ധനവും ഒരു നിക്ഷേപ ഓപ്ഷനായി വെള്ളിയോടുള്ള താല്‍പര്യം വര്‍ധിക്കുന്നതുമാണ് ഇതിനുള്ള കാരണം. പ്രതിവര്‍ഷം ഏകദേശം 30 ബില്യണ്‍ ഡോളര്‍ വിറ്റുവരവുള്ള വെള്ളി വിപണി താരതമ്യേന ചെറുതാണ്. അതുകൊണ്ടാണ് വിതരണത്തിലെ ഒരു ചെറിയ മാറ്റം പോലും ആവശ്യകതയിലും വിലയിലും വലിയ സ്വാധീനം ചെലുത്തുന്നത്.

വ്യാവസായിക മേഖലയിലെ ഹരിത സാങ്കേതികവിദ്യകളില്‍ നിന്നുള്ള വെള്ളിയുടെ ആവശ്യകത വര്‍ധിക്കുന്നതും പരിമിതമായ വിതരണ വളര്‍ച്ചയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക രംഗത്ത് വെള്ളിയെ ഒരു അനുകൂല ഓപ്ഷനാക്കി മാറ്റുന്നു. ഇനി 2025 ലും അതിനുശേഷവും വെള്ളിയുടെ വില വര്‍ദ്ധിക്കുമോ എന്ന് അറിയണോ. അതിനായി സ്വര്‍ണ്ണ-വെള്ളി അനുപാതം എങ്ങനെയാണ് എന്ന് പരിശോധിക്കാം.

സ്വര്‍ണ-വെള്ളി അനുപാതം സ്വര്‍ണത്തിനും വെള്ളിക്കും ഇടയിലുള്ള വില ബന്ധത്തിന്റെ ഒരു പ്രകടനമാണ്. ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ മൂല്യത്തിന് തുല്യമാകാന്‍ എത്ര ഔണ്‍സ് വെള്ളി ആവശ്യമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്വര്‍ണ്ണ-വെള്ളി വിലകളെ താരതമ്യം ചെയ്യുന്ന ഒരു മെട്രിക് 1980 കളുടെ അവസാനം മുതല്‍ ആണ് വര്‍ധിച്ചത്. അന്ന് ഇത ശരാശരി 70:1 ആയിരുന്നു.

ഇന്ന് അനുപാതം 91:1 ന് അടുത്താണ്. സ്വര്‍ണത്തിന് ഔണ്‍സിന് 3,030 ഡോളറും വെള്ളിക്ക് 33 ഡോളറും ആണ്. വെള്ളിക്ക് ഇപ്പോഴും മൂല്യം കുറവാണ്. വെള്ളി വില വേഗത്തില്‍ നീങ്ങുകയോ സ്വര്‍ണ വില കുറയുകയോ സ്ഥിരമായി തുടരുകയോ ചെയ്താല്‍ അനുപാതം അതിന്റെ ദീര്‍ഘകാല ശരാശരിയായ 70:1 ലേക്ക് അടുത്തേക്കാം. പണപ്പെരുപ്പത്തെ മറികടക്കാനും സുരക്ഷിത നിക്ഷേപമായി തുടരാനും സ്വര്‍ണത്തെയാണ് പരമ്പരാഗതമായി എല്ലാവരും ആകര്‍ഷിക്കുന്നത്.

അടുത്തിടെ കേന്ദ്ര ബാങ്കുകള്‍ വര്‍ഷം തോറും 1000 ടണ്ണിലധികം സ്വര്‍ണ്ണം വാങ്ങുന്ന വലിയ വാങ്ങലുകാരായി മാറിയിരിക്കുന്നു. കൂടാതെ, ട്രംപിന്റെ താരിഫ് നയങ്ങള്‍ ഭൂമിശാസ്ത്രപരമായി സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിക്കുന്നു. ഇതിനകം തന്നെ, യുഎസ് മാന്ദ്യത്തെക്കുറിച്ചുള്ള സംസാരം നടക്കുന്നുണ്ട്. അനിശ്ചിതത്വവും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നതും യുഎസ് ഫെഡിനെ വേഗത്തില്‍ നിരക്കുകള്‍ കുറയ്ക്കാന്‍ പ്രേരിപ്പിച്ചേക്കാം.

ഇത് ഡോളറിനെ ദുര്‍ബലപ്പെടുത്തുകയും സ്വര്‍ണ വില വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 5, 10, 15 വര്‍ഷങ്ങളില്‍ സ്വര്‍ണവും വെള്ളിയും ഒരാളുടെ ദീര്‍ഘകാല പോര്‍ട്ട്ഫോളിയോയുടെ ഭാഗമാകാം. എന്നാല്‍ ഏത് സമയത്തും സ്വര്‍ണത്തിലോ വെള്ളിയിലോ കൂടുതല്‍ നിക്ഷേപിക്കണോ എന്ന കാര്യത്തില്‍ കണക്കുകൂട്ടല്‍ തീരുമാനമെടുക്കാന്‍ സ്വര്‍ണ്ണ-വെള്ളി അനുപാതം ഉപയോഗിക്കുന്നതാണ് നല്ലത്.

(മുകളില്‍ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിര്‍ദ്ദേശമല്ല. ലഭ്യമായ വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങള്‍ മാത്രമാണ്. ഓഹരി നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ-നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ് എന്ന വസ്തുത എപ്പോഴും ഓര്‍ക്കുക. അതിനാല്‍ തന്നെ ഇത്തരം നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+