ഓഹരിയോ സ്വര്‍ണമോ? നിക്ഷേിക്കാന്‍ ഏറ്റവും നല്ലത് ഏത്? കാരണമെന്ത്?
സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയ്ക്കാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. എന്നാല്‍ എങ്ങനെയാണ് സ്വര്‍ണം ഒരു സുരക്ഷിതമായ ആസ്തിയായി മാറുന്നത് എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. സ്വര്‍ണത്തെ ഒരു നിക്ഷേപമായി കണക്കാക്കി നിഫ്റ്റി 50 സൂചികയുമായി (ഓഹരി വിപണി) താരതമ്യം ചെയ്യാം. ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ സ്വര്‍ണം വിലയില്‍ 16.3% ഉയര്‍ന്നു.
അതേസമയം ഓഹരി വിപണി 4.3% മാത്രമാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം അവസാനം നിങ്ങള്‍ സ്വര്‍ണത്തിലും ഓഹരികളിലും 100 ഡോളര്‍ നിക്ഷേപിച്ചുവെന്ന് കരുതുക. ഓരോ നിക്ഷേപത്തിന്റെയും ഇന്നത്തെ മൂല്യം പരിശോധിക്കുമ്പോള്‍ സ്വര്‍ണം മികച്ച പ്രകടനം നടത്തിയതായി കാണാം. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയി സ്വര്‍ണമാണ്. കാരണം താരിഫുകളെക്കുറിച്ചുള്ള നിലവിലെ യുഎസ് ഭരണകൂടത്തിന്റെ പ്രവചനാതീതത അനിശ്ചിതത്വം വര്‍ധിപ്പിച്ചിട്ടുണ്ട്.

പക്ഷെ ഒരു ദീര്‍ഘകാല നിക്ഷേപകനെ സംബന്ധിച്ചിടത്തോളം അഞ്ച് മാസത്തെ ചാര്‍ട്ട് പര്യാപ്തമല്ല. എങ്കിലും പത്ത് വര്‍ഷം മുമ്പ് നിങ്ങള്‍ സ്വര്‍ണത്തിലും ഓഹരികളിലും 100 ഡോളര്‍ നിക്ഷേപിച്ചുവെന്ന് കരുതുക. സ്വര്‍ണത്തിന്റെ ഇന്നത്തെ മൂല്യം 230 ശതമാനവും ഓഹരിയുടേത് 200 ശതമാനവും വര്‍ധിച്ചു. അതിശയകരമെന്നു പറയട്ടെ സ്വര്‍ണം ഇപ്പോഴും ഓഹരി വിപണിയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
എന്നിരുന്നാലും രണ്ടും തമ്മിലുള്ള മാര്‍ജിന്‍ വ്യത്യാസം വളരെ കുറവാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്വര്‍ണത്തിന്റെ ശരാശരി വാര്‍ഷിക വരുമാനം 12.9% ആണ്. ഓഹരി വിപണിയുടെ ശരാശരി വാര്‍ഷിക വരുമാനം 10.6% ആണ്. രണ്ടും പരസ്പരം അടുത്തുവരുന്നു. കൊവിഡ് സമയത്ത് ഇവ രണ്ടും തമ്മില്‍ വ്യക്തമായ ഒരു വ്യത്യാസമുണ്ടാിരുന്നു. ഈ സമയത്ത് സ്വര്‍ണം മികച്ച പ്രകടനം കാഴ്ചവെച്ചു.
അതേസമയം ഈ ചാര്‍ട്ടില്‍ അസ്വസ്ഥതയുണ്ടാക്കുന്ന എന്തോ ഒന്ന് ഉണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ (പത്ത് വര്‍ഷം ദീര്‍ഘകാലമാണ്), ഓഹരികളാണ് ഏറ്റവും മികച്ച നിക്ഷേപം എന്ന് കരുതപ്പെടുന്നു. എന്നിരുന്നാലും കുറഞ്ഞ ഇടവേളകളില്‍, പ്രത്യേകിച്ച് അനിശ്ചിത്വത്തിന്റെ കാലഘട്ടങ്ങളില്‍ സ്വര്‍ണം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. എന്നാല്‍ ഇത്രയും നീണ്ട കാലയളവില്‍ അല്ല.
യഥാര്‍ത്ഥത്തില്‍ ഓഹരി വിപണി മോശം പ്രകടനം കാഴ്ചവയ്ക്കുന്നതല്ല, ഓഹരിയുടെ ശരാശരി വാര്‍ഷിക വരുമാനം 10.6% ആണ്. സ്വര്‍ണം ഈ സമയ.ം പ്രതിവര്‍ഷം 12.9% എന്ന നിലയില്‍ പ്രകടനം നടത്തി. സാമ്പത്തിക അനിശ്ചിതത്വം രൂപപ്പെടുമ്പോള്‍ നിക്ഷേപകരില്‍ സ്വാഭാവികമായും ഒരു ആശങ്ക ഉടലെടുക്കും. സമ്പദ്വ്യവസ്ഥകളും ഓഹരി വിപണികളും നന്നായി പ്രവര്‍ത്തിച്ചപ്പോഴും ഭയം ഉണ്ടായിട്ടുണ്ട് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ മിക്കപ്പോഴും, ആ ഭയങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നില്ല. എന്നാല്‍ ഭയം മനുഷ്യ സ്വഭാവത്തിന്റെ ഒരു അടിസ്ഥാന ഭാഗമാണ്. സംഭവിക്കാന്‍ സാധ്യതയില്ലാത്ത ദുരന്ത സംഭവങ്ങളെക്കുറിച്ച് നമ്മള്‍ പ്രത്യേകിച്ച് ആശങ്കാകുലരാണ്. ഇതാണ് സ്വര്‍ണത്തെ വിജയിയാക്കുന്നത്.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications