കനപ്പെട്ട ആഭരണം വേണ്ട, സ്വര്‍ണമല്ലെങ്കിലും കുഴപ്പമില്ല... ആഭരണങ്ങളോടുള്ള സമീപനം മാറ്റി പുതുതലമുറ
ഇന്ത്യയില്‍, വിവാഹ ദിവസങ്ങളില്‍ വധുമാരെല്ലാവരും സ്വര്‍ണ്ണ വളകള്‍, ലെയേര്‍ഡ് നെക്ലേസുകള്‍, പരമ്പരാഗത ആഭരണങ്ങള്‍ എന്നിവ ധരിക്കുന്നത് ഒരു സാധാരണ കാര്യമാണ്. എന്നാല്‍ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് വിവാഹവുമായി ബന്ധപ്പെട്ട സങസങ്കല്‍പ്പങ്ങളിലും മുന്‍ഗണനകളിലും മാറ്റം വരാന്‍ തുടങ്ങിയതോടെ വധുവിന്റെ ഫാഷന്‍, പ്രത്യേകിച്ച് ആഭരണങ്ങള്‍, ഒരു പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.
ഇക്കാലത്ത് പെണ്‍കുട്ടികള്‍ തങ്ങളുടെ വിവാഹത്തിന്റെ എല്ലാ വശങ്ങളും സവിശേഷമായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇത് അവരെ വജ്രങ്ങളുടെയും നിറമുള്ള രത്‌നങ്ങളുടെയും തിളങ്ങുന്ന ലോകത്തിലേക്ക് കടക്കാനും സ്വര്‍ണത്തിന് പുറമെയുള്ള ലോഹങ്ങള്‍ തിരഞ്ഞെടുക്കാനും പ്രേരിപ്പിച്ചുവെന്ന് കാമ ജ്വല്ലറിയുടെ മെര്‍ച്ചന്‍ഡൈസിംഗ് ആന്‍ഡ് സെയില്‍സ് വൈസ് പ്രസിഡന്റ് സിമ്രാന്‍ ഷാ വിശദീകരിക്കുന്നു.

''ഇത് വെറുമൊരു പ്രവണതയല്ല, മറിച്ച് പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംയോജനമാണ്. പെണ്‍കുട്ടികള്‍ അവരുടെ സംസ്‌കാരത്തിന്റെ ക്ലാസിക് ഘടകങ്ങളെ ബഹുമാനിച്ചുകൊണ്ട് അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. മില്ലേനിയലുകളുടെയും ജെന്‍ ഇസഡിന്റെയും കാര്യത്തില്‍ സമകാലിക ഇന്ത്യന്‍ വധുമാര്‍ ആഗ്രഹിക്കുന്നത്, സാംസ്‌കാരിക പൈതൃകത്തിന് വിട്ടുവീഴ്ച ചെയ്യാതെ, വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങളാണ്,' സിമ്രാന്‍ പറഞ്ഞു.
അതിനാല്‍ വജ്രങ്ങള്‍, സ്റ്റേറ്റ്‌മെന്റ് കമ്മലുകള്‍, അല്ലെങ്കില്‍ മള്‍ട്ടി-ലെയേര്‍ഡ് നെക്ലേസുകള്‍ എന്നിവക്ക് ഡിമാന്‍ഡ് കൂടുതലാണ് എന്നും അവര്‍ പറഞ്ഞു. വിവാഹദിനത്തില്‍ മാത്രമല്ല നിത്യജീവിതത്തിലുടനീളം ധരിക്കാന്‍ സാധിക്കുന്ന ഇനങ്ങളാണ് ഇപ്പോഴത്തെ തലമുറ തിരഞ്ഞെടുക്കുന്നത്. മറ്റൊരു ശ്രദ്ധേയമായ പ്രവണത നിറമുള്ള രത്‌നക്കല്ലുകളുടെ ജനപ്രീതിയിലെ വര്‍ധനവാണ്.
മരതകങ്ങളും മാണിക്യങ്ങളും മുതല്‍ നീലക്കല്ലുകള്‍, പാസ്തല്‍ നിറമുള്ള മോര്‍ഗനൈറ്റുകള്‍, ടാന്‍സാനൈറ്റുകള്‍ എന്നിവ വരെ, അവ ആധുനിക വധുവിന്റെ ഗൗണുകള്‍ക്ക് വര്‍ണ്ണാഭമായ ഒരു സ്പര്‍ശം നല്‍കുന്നു. പരമ്പരാഗത ചുവപ്പും സ്വര്‍ണ്ണവും ഇളം പിങ്ക്, ഐസി ബ്ലൂസ്, ഫ്രഷ് ഗ്രീന്‍ എന്നിവയാല്‍ മാറ്റിസ്ഥാപിക്കപ്പെടുന്നു.
നിറമുള്ള കല്ലുകള്‍ കാഴ്ച ആകര്‍ഷണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അവയ്ക്ക് പ്രതീകാത്മക അര്‍ത്ഥങ്ങളുമുണ്ട്. മരതകങ്ങള്‍ പുതിയ തുടക്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, നീലക്കല്ലുകള്‍ വിശ്വസ്തതയുടെ പര്യായമാണ്, മാണിക്യങ്ങള്‍ അഭിനിവേശത്തിന്റെയും സ്‌നേഹത്തിന്റെയും പര്യായമാണ്. ഈ രത്‌നക്കല്ലുകളുടെ തിരഞ്ഞെടുപ്പിലൂടെ യുവതികള്‍ അവരുടെ ആഭരണങ്ങളിലൂടെ ഒരു കഥ സൃഷ്ടിക്കുകയാണ്.
പരമ്പരാഗത മഞ്ഞ സ്വര്‍ണത്തിന് പുറമെയുള്ള ലോഹങ്ങളും പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗതവും ആധുനികവുമായ വധുവിന്റെ വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ മിനുസമാര്‍ന്നതും വൈവിധ്യമാര്‍ന്നതുമായ ഗുണനിലവാരം കാരണം പ്ലാറ്റിനം, വെള്ള സ്വര്‍ണ്ണം, റോസ് ഗോള്‍ഡ് എന്നിവ ജനപ്രിയമാണ്. പൂര്‍ണ ഫിനിഷുള്ള പ്ലാറ്റിനം വിവാഹനിശ്ചയ മോതിരങ്ങളിലും വിവാഹ മോതിരങ്ങളിലും ജനപ്രിയമാണ്.
ഈ ലോഹങ്ങള്‍ വഴക്കമുള്ളതാണ്. കൂടാതെ വിവാഹദിനത്തിന്റെ ഗ്ലാമറില്‍ നിന്ന് ദൈനംദിന ശൈലിയിലേക്ക് എളുപ്പത്തില്‍ മാറാന്‍ അവ ആഭരണങ്ങളെ പ്രാപ്തമാക്കുന്നു. സമകാലിക ലോകത്ത് ആഭരണങ്ങള്‍ കേവലം സമ്പന്നതയുടെയോ അന്തസ്സിന്റെയോ പ്രകടനമല്ല. അത് ഒരു ജീവിതരീതിയായി മാറിയിരിക്കുന്നു.












Click it and Unblock the Notifications