Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ സ്വര്‍ണത്തിന് റെക്കോഡ് വിലയിടിവ്; കൂടുതല്‍ വാങ്ങുന്നവര്‍ക്ക് 36,500 രൂപ ലാഭം!!

ബെംഗളൂരുവില്‍ ഇന്ന് സ്വര്‍ണത്തിന് വന്‍ വിലയിടിവ്. നഗരത്തിലെ റീട്ടെയില്‍ സ്വര്‍ണ വിപണിയില്‍ സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം നല്‍കുന്ന ഇടിവാണ് ഇന്ന് സ്വര്‍ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് അടക്കം എല്ലാ വിഭാഗം സ്വര്‍ണത്തിന്റെയും വിലയില്‍ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്.

തിരൂര്‍ അടക്കം കേരളത്തില്‍ പുതിയ നാല് ജില്ലകള്‍ കൂടി? ബജറ്റിലെ പ്രഖ്യാപനം ഇങ്ങനെ
തിരൂര്‍ അടക്കം കേരളത്തില്‍ പുതിയ നാല് ജില്ലകള്‍ കൂടി? ബജറ്റിലെ പ്രഖ്യാപനം ഇങ്ങനെ

24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 3650 രൂപ കുറഞ്ഞതോടെ 1,45,860 രൂപയായി. 22 കാരറ്റ് സ്വര്‍ണം 3,350 രൂപ കുറഞ്ഞ് 1,33,700 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് 2,740 രൂപ കുറഞ്ഞതോടെ 1,09,390 രൂപയിലെത്തി. ബെംഗളൂരുവില്‍ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ വില താഴേക്ക് വീഴുകയായിരുന്നു. ഒരുമിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക്, അതായത് 100 ഗ്രാം സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 36,500 രൂപയുടെ വന്‍ ലാഭമാണ് ഒരൊറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്.

Gold Price

മലയാളികള്‍ അടക്കമുള്ള ഉപഭോക്താക്കള്‍ വലിയ തോതില്‍ വാങ്ങുന്ന 22 കാരറ്റ് സ്വര്‍ണവിലയിലും സമാനമായ ഇടിവ് പ്രകടമാണ്. മഞ്ഞലോഹത്തിന് പിന്നാലെ വ്യാവസായിക പ്രാധാന്യമുള്ള വെള്ളിയിലും വലിയ രീതിയിലുള്ള വില തകര്‍ച്ചയാണ് വിപണിയില്‍ ദൃശ്യമായിരിക്കുന്നത്. വെള്ളി വില ഗ്രാമിന് 250 രൂപയായും ഒരു കിലോഗ്രാം വെള്ളിയുടെ വില 2,50,000 രൂപയായും എത്തിനില്‍ക്കുകയാണ്.

കോഴിക്കോടും, തിരുവനന്തപുരത്തും മെട്രോ യാഥാര്‍ത്ഥ്യമാകും; ബജറ്റില്‍ 20 കോടി രൂപ
കോഴിക്കോടും, തിരുവനന്തപുരത്തും മെട്രോ യാഥാര്‍ത്ഥ്യമാകും; ബജറ്റില്‍ 20 കോടി രൂപ

വെള്ളി വ്യാപാരം കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു പ്രത്യേക പരിധിക്കുള്ളില്‍ മാത്രമാണ് മുന്നോട്ടുപോയിരുന്നത്. ജനുവരി മാസത്തില്‍ കുതിച്ചുയര്‍ന്ന വെള്ളി വില പിന്നീട് ഫെബ്രുവരിയില്‍ ശക്തമായി താഴേക്ക് പതിച്ചിരുന്നു. ഇപ്പോഴത്തെ ഈ ഇടിവ് ആഭരണ ആവശ്യങ്ങള്‍ക്കും വ്യാവസായിക നിക്ഷേപങ്ങള്‍ക്കുമായി വലിയ തോതില്‍ വെള്ളി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യമാണ് സമ്മാനിക്കുന്നത്.

ബെംഗളൂരുവിലെ സ്വര്‍ണവിലയിലെ ഇടിവ് അന്താരാഷ്ട്ര തലത്തിലുണ്ടായ വന്‍ വിലത്തകര്‍ച്ചയുടെ നേരിട്ടുള്ള പ്രതിഫലനമാണ്. അന്താരാഷ്ട്ര തലത്തില്‍ ഇന്ന് സ്വര്‍ണവില ഔണ്‍സിന് വലിയ മാര്‍ജിനില്‍ കുറഞ്ഞ് 4,200 ഡോളറിന് താഴേക്ക് പതിച്ചു. കഴിഞ്ഞ പല വ്യാപാര ദിനങ്ങളിലായി സ്വര്‍ണം കൈവരിച്ച നേട്ടങ്ങളെല്ലാം ഈ ഒറ്റ ദിവസത്തെ ഇടിവിലൂടെ നഷ്ടപ്പെടുന്ന കാഴ്ചയാണ് ആഗോള വിപണിയില്‍ കണ്ടത്.

അളവറ്റ ധനം കൈയിലേക്ക്! ചന്ദ്രസംക്രമണത്തില്‍ ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം
അളവറ്റ ധനം കൈയിലേക്ക്! ചന്ദ്രസംക്രമണത്തില്‍ ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം

ഇതിനു പ്രധാന കാരണം അമേരിക്കന്‍ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വില്‍ നിന്നുണ്ടായ നിര്‍ണായക നയപ്രഖ്യാപനങ്ങളാണ്. ഇത്തവണ പലിശ നിരക്കുകളില്‍ കേന്ദ്ര ബാങ്ക് മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ പലിശ നിരക്ക് കര്‍ശനമായി നിയന്ത്രിച്ചേക്കുമെന്ന കര്‍ക്കശ നിലപാടാണ് യുഎസ് ഫെഡ് അധികൃതര്‍ സൂചിപ്പിച്ചത്. പലിശ നിരക്കുകള്‍ കൂടുതല്‍ കാലം ഉയര്‍ന്ന നിലയില്‍ തുടരുമെന്ന ഈ സന്ദേശം സ്വര്‍ണത്തിലേക്ക് വരാനിരുന്ന നിക്ഷേപങ്ങളുടെ ഒഴുക്ക് തടഞ്ഞു.

യുഎസ് ഡോളര്‍ ശക്തിപ്പെടുന്നതും ബോണ്ട് യീല്‍ഡുകളില്‍ ഉണ്ടാകുന്ന വര്‍ധനവും സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറയ്ക്കാന്‍ കാരണമാകുന്നുണ്ട്. പലിശ നല്‍കാത്ത നിക്ഷേപമായതിനാല്‍ തന്നെ പലിശ നിരക്ക് കൂടുമ്പോള്‍ നിക്ഷേപകര്‍ ഡോളറിലേക്കും ബോണ്ടുകളിലേക്കും ശ്രദ്ധ തിരിക്കാറുണ്ട്. വിപണിയിലെ ഈ മാറ്റങ്ങളാണ് ആഗോളതലത്തില്‍ സ്വര്‍ണത്തിന് തിരിച്ചടിയായതും അതുവഴി ബെംഗളൂരു അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ സ്വര്‍ണ്ണവില കുറയാന്‍ കാരണമായതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+