Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയിൽ സ്വർണ വില മൂക്കും കുത്തി താഴേക്ക്; കുറഞ്ഞത് 3200 രൂപ..ഇന്നത്തെ നിരക്കറിയാം

ചെന്നൈയിൽ സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ജൂൺ 1 മുതൽ തുടർച്ചയായി താഴോട്ടുപോയിരുന്ന സ്വർണവില ഇന്നലെ അപ്രതീക്ഷിതമായി ഉയർന്നതോടെ ഉപഭോക്താക്കൾ ആശങ്കയിലായിരുന്നു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം കടുത്തതിന് പിന്നാലെ സ്വർണം വീണ്ടും താഴേക്ക് വീണു.

ജൂൺ 1-ന് ചെന്നൈയിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 14,500 രൂപയായിരുന്നു. തുടർന്ന് ഘട്ടംഘട്ടമായി കുറഞ്ഞ് തിങ്കളാഴ്ച 14,070 രൂപയിലെത്തി. വില ഇനിയും താഴുമെന്ന് പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിൽ ഇന്നലെ ഗ്രാമിന് 130 രൂപ ഉയർന്ന് 14,200 രൂപയായിരുന്നു. എന്നാൽ ഇന്ന് വില വീണ്ടും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.

gold-5-8-jpg-178107

ഇന്ന് 22 കാരറ്റ് ആഭരണ സ്വർണത്തിന്റെ ഗ്രാമിന് 400 രൂപ കുറഞ്ഞ് 13,800 രൂപയായി. ദീർഘനാളുകൾക്ക് ശേഷമാണ് ഗ്രാമിന് 14,000 രൂപയ്ക്ക് താഴെ സ്വർണവില എത്തുന്നത്. ഇന്നലെ 1,13,600 രൂപയായിരുന്ന ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ വില ഇന്ന് 3,200 രൂപ കുറഞ്ഞ് 1,10,400 രൂപയായി. ജൂൺ മാസത്തിൽ ആദ്യമായാണ് ഒരു ദിവസംകൊണ്ട് പവന് 3,000 രൂപയ്ക്ക് മുകളിൽ വില ഇടിയുന്നത്. ജൂൺ 1 മുതൽ ഇതുവരെ ഒരു ഗ്രാമിന് 830 രൂപയും ഒരു പവന് 6,640 രൂപയുമാണ് കുറഞ്ഞത്.

24 കാരറ്റ് സ്വർണത്തിന്റെ വിലയും ഗണ്യമായി കുറഞ്ഞു. ഗ്രാമിന് 436 രൂപ കുറഞ്ഞ് 15,055 രൂപയായപ്പോൾ, 10 ഗ്രാമിന് 4,360 രൂപ കുറഞ്ഞ് 1,50,550 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,570 രൂപയ്ക്കും പവന് 92,560 രൂപയ്ക്കുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും ഇടിവുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 260 രൂപയായപ്പോൾ, ഒരു കിലോ വെള്ളിയുടെ വില 2.60 ലക്ഷം രൂപയായി. ചെന്നൈയ്ക്ക് പുറമെ മധുര, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലുമുള്ള 22 കാരറ്റ് ആഭരണ സ്വർണത്തിന്റെ വില ഗ്രാമിന് 13,800 രൂപയും പവന് 1,10,400 രൂപയുമാണ്. വെള്ളി ഗ്രാമിന് 260 രൂപ നിരക്കിലാണ് വിൽക്കുന്നത്.

കേരളത്തിൽ സ്വർണവിലയിൽ കനത്ത ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 395 രൂപ കുറഞ്ഞതോടെ വില 13,645 രൂപയായി. ഒരു പവൻ സ്വർണത്തിന് 3,160 രൂപയുടെ കുറവുണ്ടായി. ഇതോടെ പവൻ വില 1,09,160 രൂപയിലെത്തി.

ആഗോള വിപണിയിലും സ്വർണത്തിന് ശക്തമായ തിരിച്ചടിയാണ് നേരിടുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് രാജ്യാന്തര സ്വർണവില ഇടിഞ്ഞത്. ഔൺസിന് 150 ഡോളറിലധികം നഷ്ടപ്പെട്ട സ്വർണം 4,180 ഡോളർ നിലവാരത്തിലേക്കാണ് താഴ്ന്നത്.

പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, പ്രത്യേകിച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായത്, ക്രൂഡ് ഓയിൽ വിലയിലെ കയറ്റം, യുഎസ് ഡോളറിന്റെയും ബോണ്ട് യീൽഡുകളുടെയും മുന്നേറ്റം എന്നിവ സ്വർണവിലയെ സമ്മർദത്തിലാക്കിയെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+