Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ്ണം വേണമെങ്കില്‍ ഇപ്പോള്‍ വാങ്ങിച്ചോ, ഇല്ലെങ്കില്‍ പണിയുറപ്പ്; അറുപത് കടക്കും, ഇന്നും വർധനവ്

കൊച്ചി: സ്വർണ്ണ വിലയില്‍ വീണ്ടും വർധനവ്. ഒരു ഗ്രാമിന് 15 രൂപ വർധിച്ചതോടെ ഒരു ഗ്രാമിന് 5160 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വർണ്ണത്തിന് 41280 രൂപയാണ്. പുതിയ വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. രാജ്യാന്തര വിപണിയില്‍ മഞ്ഞ ലോഹത്തിന്റെ വില ഉയർന്നതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ട്രോയ് ഔൺസിന് 1,877.14 ഡോളറിലാണ് വില. ഇന്ത്യന്‍ വിപണിയില്‍ ഒരു പവൻ സ്വർണ്ണത്തിന് 41,040 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 5045 രൂപയുമായിരുന്നു ഇന്നലത്തെ വില.

സ്വർണ്ണവിലയിലെ ഏറ്റക്കുറിച്ചിലുകളോടെയായിരുന്നു

സ്വർണ്ണവിലയിലെ ഏറ്റക്കുറിച്ചിലുകളോടെയായിരുന്നു പുതുവർഷം ആരംഭിച്ചത്. ജനുവരി ഒന്നിന് പവന് 40,480 രൂപയായിരുന്നു വില. ജനുവരി രണ്ടിന് 40,360 രൂപയായി വില കുറഞ്ഞിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന നിരക്ക്. എന്നാല്‍ അതിന് ശേഷം തുടർച്ചയായി വർധനവാണ് ഉണ്ടായത്. ഒരാഴ്ചക്കൊണ്ട് 800 രൂപയുടെ വർധനവാണ് സ്വർണ്ണ വിലയിലുണ്ടായിരിക്കുന്നത്.

ഡിസംബർ 31 ന് 40480 രൂപയായിരുന്നു

ഡിസംബർ 31 ന് 40480 രൂപയായിരുന്നു കേരളത്തിലെ സ്വർണ്ണ വില. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഡിസംബർ ഒന്നിലെ 39000 രൂപയില്‍ നിന്നും ഒരു മാസം കൊണ്ട് 1480 രൂപയുടെ വർധനവാണ് സ്വർണ്ണ വിലയിലുണ്ടായത്. നവംബർ ഒന്നിന് പവന് 37,280 രൂപയിലുണ്ടായിരുന്നു സ്വർണ്ണ വിലയാണ് ഇന്ന് 41280 രൂപയിലേക്ക് എത്തിച്ചേർന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

ഉയർന്ന നികുതി ഘടനയും ഉത്സവ

ഉയർന്ന നികുതി ഘടനയും ഉത്സവ, വിവാഹവുമായി ബന്ധപ്പെട്ട ഡിമാൻഡുമാണ് ആഭ്യന്തര സ്വർണ്ണ വിലയിൽ സ്വർണ്ണ വിലക്കയറ്റത്തിന് കാരണാവുന്നത്. കോവിഡിന്റെ രണ്ട് വർഷത്തിന് ശേഷം വലിയ വിവാഹം പോലുള്ള ആഘോഷ ചടങ്ങുകള്‍ വീണ്ടും സജീവമായതും മുൻ വർഷം ആഭ്യന്തര ആഭരണങ്ങളുടെ ആവശ്യം ഗണ്യമായി വർദ്ധിപ്പിച്ചു.

Hair Care: വീട്ടില്‍ ഒരു മുറി പപ്പായ ഉണ്ടോ: എങ്കില്‍ മുടി കൊഴിച്ചിലിനും താരനും പരിഹാരം തേടി വേറെങ്ങും പോവണ്ട

കഴിഞ്ഞ കുറേ വർഷങ്ങളായി സ്വർണം

ഇന്ത്യയിൽ, കഴിഞ്ഞ കുറേ വർഷങ്ങളായി സ്വർണം നിക്ഷേപകർക്ക് മികച്ച വരുമാനം നൽകുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്വർണത്തിന് 90 ശതമാനം വർധനവാണ് ഉണ്ടാക്കിയത്. 2003 മുതലുള്ള കണക്ക് പരിശോധിക്കുകയാണെങ്കില്‍ ആഭ്യന്തര മാർക്കറ്റില്‍ പത്ത് ഗ്രാമിന് 6000 രൂപയായിരുന്നിടത്ത് നിന്നും 800 ശതമാനത്തിലേറെ രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

നിലവിലെ സാഹചര്യം അനുസരിച്ച്

നിലവിലെ സാഹചര്യം അനുസരിച്ച് സ്വർണ്ണ വിലയിലെ വർധനവ് തുടരാന്‍ തന്നെയാണ് സാധ്യത. ചൈനയിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതും സ്വർണ്ണ വിലയിലെ വർധനവിന് കാരണമായി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് 2000 ഡോളർ കടക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

സ്വർണം ഈ വർഷം ഇന്ത്യയിലെ സർവകാല

അതേസമയം, സ്വർണം ഈ വർഷം ഇന്ത്യയിലെ സർവകാല റെക്കോർഡായ പവന് 42,000 രൂപ എന്ന നിലയിലേക്ക് എത്താന്‍ അധിക സമയം വേണ്ട. എന്നാല്‍ ഇതും കടന്ന് ഈ വർഷം തന്നെ സ്വർണ്ണ വില ഒരു പവന് 62000 തൊടുമെന്നാണ് നിക്ഷേപക സ്ഥാപനമായ ഐ സി ഐ സി ഐ ഡയറക്ട് പ്രവചിക്കുന്നത്. ഈ പ്രവചനം കണക്കിലെടുത്ത് സ്വർണ്ണത്തിലെ നിക്ഷേപത്തിലും വലിയ വർധനാവാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തില്‍ വെള്ളി വിലയിലും

അതേസമയം, കേരളത്തില്‍ വെള്ളി വിലയിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 74.90 രൂപയാണ് ഇന്നത്തെ വില. 1 കിലോ വെള്ളിക്ക് 74,900 രൂപയുമായി നിരക്ക്. എന്നാല്‍ ഈ വർഷം അവസാനത്തോടെ ഒരു കിലോ വെള്ളിയുടെ നിരക്ക് 80000 കടക്കുമെന്നാണ് ഐ സി ഐ സി ഐ ഡയറ്കടറിന്റെ പ്രവചനം. സിങ്ക്, ചെമ്പ്, അലൂമിനിയം, ക്രൂഡ് ഓയിൽ തുടങ്ങിയ മറ്റ് ചരക്കുകളുടേയും നിരക്ക് ഈ വർഷം പ്രവചിച്ചേക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+