Get Updates
Get notified of breaking news, exclusive insights, and must-see stories!

50000 ത്തിലും നില്‍ക്കില്ല; ഒരു പവന്‍ സ്വര്‍ണത്തിന് 62000 വേണ്ടി വരും! അതും ഈ വര്‍ഷം തന്നെ; റിപ്പോര്‍ട്ട്

കോഴിക്കോട്: സ്വര്‍ണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായി കരുതുന്നവരാണ് ഏറിയ പങ്കും. വിലയില്‍ ഒരു സ്ഥിര നിരക്ക് അവകാശപ്പെടാനാകില്ല എങ്കിലും സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ കാലാകാലങ്ങളായി വലിയ കുറവൊന്നും ഉണ്ടാകാറില്ല. 2023 ന്റെ ആദ്യത്തെ ആഴ്ചകളില്‍ സ്വര്‍ണ നിരക്ക് വര്‍ധിക്കുന്നതിന്റെ സൂചന മാത്രമാണ് കാണാനാകുന്നത്. ആദ്യത്തെ എട്ട് ദിവസത്തില്‍ നാല് ദിവസവും സ്വര്‍ണ വില വര്‍ധിച്ചു.

രണ്ട് ദിവസം സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ രണ്ട് ദിവസം സ്വര്‍ണവില ഇടിയുകയും ചെയ്തു. ഇന്ന് 41040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ വര്‍ഷം ഇതിനിടെ 42000 എന്ന മാജിക്കല്‍ നമ്പറും സ്വര്‍ണവില കടന്നിരുന്നു. പുതിയ ട്രെന്‍ഡ് അനുസരിച്ച് 45000 ത്തിലും 50000 ത്തിലും സ്വര്‍ണവില എത്തിയേക്കും എന്നാണ് സാധാരണക്കാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ വര്‍ഷം തന്നെ സ്വര്‍ണവില 60000 കടന്നാലും അമ്പരക്കേണ്ട എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

1

2022 നവംബര്‍ അവസാനം തൊട്ട് സ്വര്‍ണ വിപണി നഷ്ടപ്രതാപം തിരിച്ചുപിടിക്കുമെന്ന പ്രതീതി ഉളവാക്കുന്നുണ്ട്. കൊവിഡ് കാലത്ത് പോലും പിടിച്ചുനിന്ന സ്വര്‍ണ വിപണി യുകെയിലെ മാന്ദ്യഭീഷണികള്‍ക്കിടെ ചെറുതായൊന്ന് ഉലഞ്ഞിരുന്നു. എന്നാല്‍ വൈകാതെ തന്നെ സ്വര്‍ണ വിപണി തിരിച്ചുകയറുന്നതാണ് പിന്നീട് കണ്ടത്. മാത്രമല്ല ആഗോളതലത്തില്‍ പോലും സ്വര്‍ണത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടുമില്ല.

2

അടുത്ത വര്‍ഷം ആദ്യം യുഎസ് ഫെഡ് നിരക്ക് വര്‍ദ്ധന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും 2023 നാലാം പാദത്തില്‍ നിരക്ക് കുറച്ചേക്കാനും സാധ്യതയുള്ളതിനാല്‍ ഡോളറിന്റെ ബലഹീനതയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണ വില ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് ഐസിഐസിഐ ഡയറക്റ്റ് റിസര്‍ച്ച് അതിന്റെ കമ്മോഡിറ്റി ഔട്ട്‌ലുക്ക് 2023 റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് ഈ വര്‍ഷം തന്നെ 62000 വരെ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടി വന്നേക്കാം എന്ന് സാരം.

3

അതായത് ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വര്‍ണത്തിന് 51300 രൂപയാണ് എങ്കില്‍ നിലവിലെ ട്രെന്‍ഡ് പ്രകാരം ഒരു പവന് അതായത് എട്ട് ഗ്രാം സ്വര്‍ണത്തിന് മാത്രം ഇതിനേക്കാള്‍ 11000 രൂപ നല്‍കേണ്ടി വരും. സ്വര്‍ണം ഈ വര്‍ഷം റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തും എന്നാണ് പല രാജ്യാന്തര ഏജന്‍സികളും പറയുന്നത്. അങ്ങനെ വന്നാല്‍ നേരത്തെ സ്വര്‍ണം വാങ്ങിയവരെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കും.

4

കാരണം വില കുറയുമ്പോള്‍ സ്വര്‍ണം വാങ്ങിച്ച് വില കൂടുമ്പോള്‍ വില്‍ക്കുന്നവര്‍ ഏറെയാണ്. അതേസമയം വിവാഹാവശ്യങ്ങള്‍ക്ക് സ്വര്‍ണം എടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാകുകയും ചെയ്യും. വര്‍ഷത്തിന്റെ അവസാന പാദം എന്ന് പറയുമ്പോള്‍ കേരളത്തെ സംബന്ധിച്ച് മണ്‍സൂണിന് ശേഷം വിവാഹ സീസണ്‍ പുനരാരംഭിക്കുന്ന കാലമാണ്. അതിനാല്‍ സ്വര്‍ണ വില പിടിവിട്ട് പായുന്നത് വിവാഹ പാര്‍ട്ടികള്‍ക്ക് നെഞ്ചിടിപ്പേറ്റും.

5

മാത്രമല്ല വില വര്‍ധന മറ്റ് ലോഹങ്ങളേയും ബാധിക്കും. വെള്ളി, സിങ്ക്, ചെമ്പ്, അലൂമിനിയം, ക്രൂഡ് ഓയില്‍ തുടങ്ങിയ മറ്റിനങ്ങളിലും ഈ വില വര്‍ധന പ്രതിഫലിക്കും. ഒരു കിലോ വെള്ളിക്ക് 80000 രൂപ വരെ എത്തിയേക്കും എന്നാണ് പല വിദഗ്ധരും പങ്ക് വെക്കുന്നത്. 2023 ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 40,480 രൂപയായിരുന്നു വില നല്‍കേണ്ടിയിരുന്നത്.

6

ജനുവരി 2 ന് ഇത് 120 രൂപ കുറഞ്ഞ് 40,360 രൂപയില്‍ എത്തിയെങ്കിലും പിറ്റേ ദിവസം അതായത് ജനുവരി 3 ന് സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്ന് 40,360 രൂപയില്‍ എത്തി. ജനുവരി 4 ന് സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്ന 40,880 രൂപയായിരുന്നു. ജനുവരി 5 നും വില കൂടി. 160 രൂപ ഉയര്‍ന്ന് 41,040 രൂപയില്‍ ആണ് സ്വര്‍ണ വില എത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+