സ്വര്‍ണം വാങ്ങാന്‍ പോകുകയാണോ? വരാന്‍ സാധ്യതയുള്ള ഈ മാറ്റം അറിയണം, പ്രവചനം ഇങ്ങനെ
വിവാഹ സീസണ് വരികയാണ് ഇന്ത്യയില്‍. സ്വര്‍ണത്തിന് വലിയ തോതില്‍ ആവശ്യക്കാര്‍ എത്തുന്ന സമയമാണിത്. വരാന്‍ പോകുന്ന വിപണി മാറ്റത്തെ കുറിച്ച് ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്. വില കുറയുന്ന വേളയില്‍ തന്നെ സ്വര്‍ണം ബുക്ക് ചെയ്യുകയോ വാങ്ങുകയോ ചെയ്യേണ്ടതിന്റെ പ്രാധാന്യമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്വര്‍ണവില വൈകാതെ ഉയരുമെന്നാണ് പ്രവചനങ്ങള്‍. നേരത്തെ ഒരു ലക്ഷം രൂപയോട് അടുത്തെങ്കിലും പിന്നീട് കുറഞ്ഞു. കേരളത്തില്‍ ഇന്നും വലിയ തോതില്‍ വില കുറഞ്ഞിരുന്നു. എന്നാല്‍ ഈ അവസ്ഥ എപ്പോഴും തുടരണം എന്നില്ല. മൂന്ന് മാസത്തിനകം വിലയില്‍ വന്‍ വര്‍ധനവ് വന്നേക്കാം. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്...

ദീപാവലിക്ക് ശേഷം സ്വര്‍ണവിലയില്‍ 10 ശതമാനത്തിലധികം വില കയറിയിട്ടുണ്ട്. ഈ അവസ്ഥ തുടരുമെന്നാണ് ലക്ഷ്മി ഡയമണ്ട്സിന്റെ ചെയര്മാന് ചേതന്‍ മേത്ത പ്രവചിക്കുന്നത്. അടുത്ത രണ്ടോ മൂന്നോ മാസത്തിനിടെ പത്ത് മുതല്‍ 20 ശതമാനം വരെ വില കൂടാന്‍ സാധ്യതയുണ്ടത്രെ. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണം വാങ്ങുന്ന രീതിയിലെ മാറ്റം
നേരത്തെ സ്വര്‍ണം വാങ്ങുക എന്നാല്‍ ആഭരണം വാങ്ങുക എന്നതായിരുന്നു അര്‍ഥമാക്കിയിരുന്നത്. ഇപ്പോള്‍ അതല്ല സ്ഥിതി. ആഭരണത്തേക്കാള്‍ കൂടുതലായി സ്വര്‍ണത്തില്‍ നിക്ഷേപം നടക്കുന്നുണ്ട്. കൂടാതെ ഓണ്‍ലൈന്‍ ട്രേഡിങും നടക്കുന്നു. യൂറോപ്പില്‍ സ്വര്‍ണത്തിന്റെ ഓണ്‍ലൈന്‍ ട്രേഡിങ് നടക്കുന്നത് വന്‍തോതില്‍ വില കൂടാനുള്ള കാരണമാണ്.
കേന്ദ്ര ബാങ്കുകളും നിക്ഷേപകരും സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ വില താഴോട്ട് വരില്ല. ആവശ്യക്കാര്‍ കൂടുമ്പോള്‍ വില ഉയരുകയാണ് ചെയ്യുക. വിവാഹ സീസണ് വരുന്നതിനാല്‍ ആഭരണ വിപണിയും സജീവമാകും. ഇടത്തരം ഭാരമുള്ള കല്ലുവച്ച ഡയമണ്ട് ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ ഇപ്പോഴും പഴയപോലെ തുടരുന്നു എന്നും ചേതന്‍ മേത്ത പറയുന്നു.
ആഭരണങ്ങളില്‍ പ്രിയം ഇങ്ങനെ
വലിയ കനമുള്ള ആഭരണങ്ങള്‍ക്ക് പഴയ പോലെ ആവശ്യക്കാര്‍ ഇല്ല എന്നാണ് ജ്വല്ലറി ഉടമകളും പറയുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോടാണ് പുതിയ തലമുറക്ക് പ്രിയം. വില കൂടിയ കാരണത്താല്‍ പഴയ പോലെ അഞ്ച് പവന്റെയും പത്ത് പവന്റെയും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ കുറഞ്ഞു. പകരം കുറഞ്ഞ ഭാരത്തിലുള്ള ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി. മാത്രമല്ല, കാരറ്റ് കുറഞ്ഞ ആഭരണത്തിനും ആവശ്യക്കാര്‍ ഏറി.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന് വില 94320 രൂപയായിരുന്നു. ഈ മാസം 13നാണ് ഇത്രയും ഉയര്‍ന്ന തുക രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി കുറഞ്ഞു. ഇന്ന് 1200 രൂപയില്‍ അധികം കുറഞ്ഞ് പവന് വില 90680 രൂപയിലെത്തി. ഡോളര്‍ കരുത്ത് കൂടുകയും അമേരിക്ക പലിശ കുറയ്ക്കില്ല എന്ന പ്രചാരണവുമാണ് ഇപ്പോള്‍ വില കുറയാന്‍ കാരണം. എന്നാല്‍ വൈകാതെ ചിത്രം മാറുമെന്നാണ് പുതിയ പ്രവചനം.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
വെള്ളിയില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറണോ.. സ്വര്‍ണ-വെള്ളി അനുപാതം കൂടി -
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി











Click it and Unblock the Notifications