വാങ്ങുന്നെങ്കില്‍ സ്വര്‍ണം ഇപ്പോള്‍ വാങ്ങിക്കോ? ഈ വര്‍ഷം അവസാനിക്കുമ്പോഴേക്ക് ലാഭം 71%!
കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ വില പവന് 70000 കടന്നത് ശനിയാഴ്ചയാണ്. 2024 നെ അപേക്ഷിച്ച് സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗോള്‍ഡ്മാന്‍ സാച്ച്‌സ് സ്വര്‍ണ്ണത്തിന് മുമ്പെന്നത്തേക്കാളും കൂടുതല്‍ വിലയ വര്‍ധനവാണ് കാണിക്കുന്നത്. 2025 അവസാനത്തോടെ സ്വര്‍ണ്ണ വില ഔണ്‍സിന് 3700 ഡോളര്‍ ആയി ഉയരുമെന്ന് അവര്‍ നേരത്തെ പ്രവചിച്ചിരുന്നു.
2025 ജനുവരി 1 ന് സ്വര്‍ണവില ഔണ്‍സിന് 2,623 ആയിരുന്നു. ഗോള്‍ഡ്മാന്‍ സാച്ച്‌സ് പ്രവചന പ്രകാരം 2025 അവസാനത്തോടെ സ്വര്‍ണണ്ണ വില ഔണ്‍സിന് 3700 ല്‍ ക്ലോസ് ചെയ്താല്‍ അത് 41% ലാഭം നല്‍കുമായിരുന്നു. എന്നാല്‍ നിലവിലെ സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില ആഗോള വിപണിയില്‍ ഔണ്‍സിന് 4500 ഡോളറില്‍ എത്തും എന്നാണ് പ്രവചനം.

അങ്ങനെയെങ്കില്‍ വര്‍ഷാവസാനം സ്വര്‍ണം 71.5% റിട്ടേണായിരിക്കും നല്‍കുക. സ്വര്‍ണം നിലവില്‍ ഔണ്‍സിന് 3200 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. 2025 ല്‍ ഇതുവരെ 22% വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ഇന്ന് പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 93280 രൂപയാണ്. ഫെബ്രുവരിയില്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് 2025 അവസാനത്തോടെ സ്വര്‍ണ വില 3100 ഡോളറിലെത്തുമെന്ന് പ്രവചിച്ചിരുന്നു.
യു എസ് സമ്പദ്വ്യവസ്ഥയെ കുറിച്ചും യു എസും ചൈനയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന വ്യാപാര യുദ്ധത്തെ കുറിച്ചുമുള്ള ആശങ്കകള്‍ വര്‍ധിച്ചതോടെ, മാന്ദ്യ സംരക്ഷണ പരിഹാരം എന്ന നിലയില്‍ മഞ്ഞ ലോഹം കൂടുതല്‍ ആകര്‍ഷകമായി. നിലവിലെ സാമ്പത്തിക അന്തരീക്ഷത്തില്‍ ഏറ്റവും മികച്ച ഓപ്ഷനായി സ്വര്‍ണം ഉയര്‍ന്നുവരുന്നു. യുഎസ് മാന്ദ്യത്തിനുള്ള സാധ്യത വര്‍ധിക്കുന്നതിനാല്‍ ഇടിഎഫുകളും ഭൗതിക ഡിമാന്‍ഡും സ്വര്‍ണത്തിന്റെ ഡിമാന്‍ഡിനെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ഡിമാന്‍ഡ് കാരണം സ്വര്‍ണത്തിന്റെ വില ഉയരുന്നത് തുടരുമെന്നും പ്രതീക്ഷിക്കുന്നു. അനിശ്ചിതത്വത്തിലും ആഗോള അപകടസാധ്യതയിലുമുള്ള കാലഘട്ടങ്ങളില്‍ സ്വര്‍ണം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ആസ്തി വിഭാഗമായി മാറുന്നു. ഇത് സ്വര്‍ണ വില ഉയരാന്‍ കാരണമാകുന്നു. 2025 ല്‍ സ്വര്‍ണ്ണ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പല വിശകലന വിദഗ്ധരും പ്രവചിച്ചിട്ടുണ്ട്.
2025 ലെ യുഎസ് ഫെഡ് നിരക്ക് കുറയ്ക്കലും സ്വര്‍ണ വില ഉയര്‍ത്താന്‍ സഹായിക്കും. സ്വര്‍ണ വില ഉയര്‍ത്താന്‍ സാധ്യതയുള്ള മറ്റൊരു സംഭവവികാസം യുഎസ് ട്രഷറികളില്‍ കാണപ്പെടുന്ന ഉയര്‍ന്ന അളവിലുള്ള വില്‍പ്പനയാണ്. ബോണ്ടുകള്‍ ഓഫ്ലോഡ് ചെയ്യുമ്പോള്‍ 10 വര്‍ഷത്തെ യീല്‍ഡ് ഉയരുന്നു. ഇത് യുഎസ് ട്രഷറി പോലും ഫണ്ടുകള്‍ സൂക്ഷിക്കാന്‍ സുരക്ഷിതമായ സ്ഥലമല്ല എന്നതിന്റെ സൂചന നല്‍കുന്നു.
അത്തരമൊരു സാഹചര്യത്തില്‍ സ്വര്‍ണം പുതിയ നിക്ഷേപകരെ കണ്ടെത്തുകയും വില ഉയരുകയും ചെയ്യും. മൊത്തത്തില്‍ 2025 ല്‍, സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ മാറുന്നില്ലെങ്കില്‍, മഞ്ഞ ലോഹത്തിന്റെ വില ഉയര്‍ന്നുകൊണ്ടിരിക്കും എന്ന് സാരം.












Click it and Unblock the Notifications