Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും രണ്ട് ദിവസം കൊണ്ട് സ്വര്‍ണത്തിന്റെ ഉദ്ദേശ്യം മനസിലായി... ഈ വര്‍ഷം കാത്തിരിക്കുന്നത്

പുതിയ വര്‍ഷത്തിലെ ആദ്യ രണ്ട് ദിനങ്ങളിലും സ്വര്‍ണ വിലയില്‍ കുതിപ്പാണ് ഉണ്ടായത്. ഇന്നലെ നേരിയ വര്‍ധനവാണ് സ്വര്‍ണ നിരക്കില്‍ ഉണ്ടായത് എങ്കില്‍ ഇന്ന് ഭേദപ്പെട്ട പ്രകടനം തന്നെ സ്വര്‍ണം കാഴ്ച വെച്ചു. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ചതോടെ 12485 രൂപയിലും പവന് 840 രൂപ വര്‍ധിച്ചതോടെ 99880 രൂപയിലും ആണ് വ്യാപാരം നടത്തുന്നത്.

2025 ലെ അവസാന ദിനങ്ങളില്‍ വിലയില്‍ ഇടിവുണ്ടായിരുന്നു. എന്നാല്‍ 2026 ലെ ആദ്യ രണ്ട് ദിവസത്തെ വ്യാപാരം കൊണ്ട് തന്നെ സ്വര്‍ണം ഈ വര്‍ഷം എവിടേക്കാണ് കുതിക്കുന്നത് എന്ന സൂചനയാണ് നല്‍കുന്നത്. കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10265 രൂപയും പവന് 82120 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7995 രൂപയും പവന് 63960 രൂപയും 9 കാരറ്റ് ഗ്രാമിന് 5160 രൂപയും പവന് 41280 രൂപയുമാണ് വില.

Gold

ആഗോള വിപണിയിലും വില മുന്നോട്ട് തന്നെ പോകുകയാണ്. പുതുവത്സരത്തില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ക്ക് ശക്തമായ തുടക്കം കുറിക്കാന്‍ കഴിഞ്ഞു. എന്നാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതിനാലും ആഗോള സൂചനകള്‍ പരിമിതമായതിനാലും ഉടന്‍ തന്നെ നേട്ടങ്ങള്‍ കൈവിട്ടു. ജനുവരി 1 ന് മിക്ക പ്രധാന വിപണികളും അടച്ചുപൂട്ടി. അത്തരത്തില്‍ ഒരു പരിധിക്കുള്ളില്‍ ആണ് വ്യാപാരം ആരംഭിച്ചത്.

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്), ഫെബ്രുവരി ഡെലിവറിക്ക് വേണ്ടിയുള്ള സ്വര്‍ണം 10 ഗ്രാമിന് 114 അഥവാ 0.08% കുറഞ്ഞ് 135,690 ല്‍ അവസാനിച്ചു. ഡിസംബര്‍ 26 ന് സ്വര്‍മനം 10 ഗ്രാമിന് 1,40,465 എന്ന എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തയിരുന്നു. ആഗോള വിപണിയില്‍, ഫെബ്രുവരി ഡെലിവറിക്ക് വേണ്ടിയുള്ള കോമെക്‌സ് സ്വര്‍ണ ഫ്യൂച്ചറുകള്‍ ബുധനാഴ്ച ന്യൂയോര്‍ക്കില്‍ ഔണ്‍സിന് 25 ഡോളര്‍ അഥവാ 0.57% കുറഞ്ഞ് 4,332.10 ഡോാളറില്‍ ക്ലോസ് ചെയ്തു.

അതേസമയം, പുതുവത്സര ദിന അവധി കാരണം വ്യാഴാഴ്ച യുഎസ് വിപണികള്‍ അടച്ചിരുന്നു, ഇത് വിലയേറിയ ലോഹങ്ങള്‍ക്കായുള്ള ആഗോള സൂചനകളെ പരിമിതപ്പെടുത്തി. മാക്രോ സമ്മര്‍ദ്ദം, ഘടനാപരമായ ആവശ്യം, പണനയ മാറ്റങ്ങള്‍, മൊത്തത്തിലുള്ള അസ്വസ്ഥതകള്‍ എന്നിവയുടെ ശക്തമായ മിശ്രിതത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണവും വെള്ളിയും കുതിച്ചുയര്‍ന്നു എന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ എംഡിയും സിഇഒയുമായ അജയ് മേനോന്‍ പറഞ്ഞു.

ബാങ്ക് ഓഫ് ജപ്പാന്റെ നയത്തിലെ മാറ്റം, ഫെഡ് ഗവര്‍ണറുടെ മാറ്റം, താരിഫുകളുടെ തരംഗ പ്രഭാവം എന്നിവയ്ക്കൊപ്പം ഈ ഘടകങ്ങള്‍ 2026 ല്‍ ബുള്ളിയനെ സ്വാധീനിക്കുന്ന സാധ്യതയുള്ള വിഷയങ്ങളായിരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടിഎഫ് നിക്ഷേപങ്ങള്‍ സ്വാധീനം ചെലുത്തിയേക്കാം, അതേസമയം കറന്‍സി ഡൈനാമിക്‌സ്, ആഗോള വളര്‍ച്ചാ സാധ്യതകള്‍ തുടങ്ങിയ മാക്രോ ഡ്രൈവറുകളും ഹ്രസ്വകാല പ്രവണതകളെ നിര്‍ണയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+