സ്വര്‍ണ വില കുതിച്ചുയരുന്നു, പവന് 21,200 രൂപയിലെത്തി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 21,200 രൂപയിലെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഗ്രമിന് 2,650 രൂപയിലെത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സ്വര്‍ണത്തിന് വില ഇത്രയും ഉയരുന്നത്. ഒരാഴ്ചക്കിടെ 720 രൂപയോളം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില ഉയര്‍ന്നിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം ) തനി തങ്കത്തിന് 8.90 ഡോളര്‍ വര്‍ധിച്ച് 1243.1 ഡോളറില്‍ എത്തി. ഒരു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആവശ്യകത ഉയര്‍ന്നതിനാലാണ് സ്വര്‍ണവില കൂടാന്‍ ഇടയാക്കിയത്. കൂടാതെ ഡോളറിന്റെ മൂല്യം 68 രൂപയ്ക്കടുത്ത് നില്‍ക്കുന്നതും ആഭ്യന്തര വിപണിയില്‍ വില വര്‍ദ്ധിപ്പിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പവന് 18,720 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇപ്പോഴത്തെ വിലയില്‍ നിന്ന് ചെറിയ ഏറ്റക്കുറച്ചിലുകള്‍ പ്രതീക്ഷിക്കാമെങ്കിലും വില ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.












Click it and Unblock the Notifications