Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഉയരാന്‍ സാധ്യത; ഇന്ത്യയ്ക്ക് ഇരട്ടി മധുരം, ഇറാന്‍ യുദ്ധം അവസാനിച്ചാലുള്ള മാറ്റങ്ങള്‍

ഇറാന്‍ അമേരിക്ക യുദ്ധം അവസാനിച്ചാല്‍ ലോക വിപണിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. മൂന്ന് മാസത്തോളമായി തുടരുന്ന യുദ്ധം എല്ലാ രാജ്യങ്ങളെയും പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിട്ടുണ്ട്. യുദ്ധം തങ്ങളെ മാത്രമല്ല, എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്ന് ഇറാന്‍ തുടക്കം മുതല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹോര്‍മുസ് പാത അടയ്ക്കുക എന്ന വജ്രായുധം ഇറാന്‍ പ്രയോഗിച്ചതാണ് ആഗോള സാമ്പത്തിക രംഗത്തെ ഞെരുക്കിയത്.

ലോകത്തിലെ ചരക്കുകടത്തിന്റെ 20 ശതമാനം ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഒമാനും ഇറാനും നിയന്ത്രണമുള്ള ഈ പ്രദേശം ഇറാന്‍ തടഞ്ഞതോടെ ചരക്കു നീക്കം സ്തംഭിച്ചു. കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളെയും ഇറക്കുമതിക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു ഇറാന്റെ ഈ നീക്കം. ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളെ കാര്യമായി ബാധിച്ചു യുദ്ധം.

if iran war ends impact in india

യുദ്ധം അവസാനിച്ചാല്‍ ക്രൂഡ് ഓയില്‍ വില കുറയും. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 110 ഡോളറിന് താഴെയാണ് വില. ഇത് 119 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഹോര്‍മുസ് തുറന്നാല്‍ എണ്ണ വില 70 ഡോളറിലേക്ക് എത്തുമെങ്കിലും അതിവേഗം ഈ മാറ്റമുണ്ടാകില്ല. എണ്ണ-വാതക ചരക്കു കപ്പലുകളുടെ ഇടപാടുകള്‍ പഴയപോലെ എത്തുന്നതിന് ചുരുങ്ങിയത് ആറ് മാസം വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

ക്രൂഡ് ഓയില്‍ വില കുറഞ്ഞാല്‍ ഇന്ത്യന്‍ രൂപയുടെ കരുത്ത് കൂടും. ഡോളറിന്റെ കരുത്ത് കുറയും. ക്രൂഡ് ഓയില്‍ ഇടപാട് ഡോളറിലാണ് നടക്കുന്നത്. അതുകൊണ്ടാണ് ക്രൂഡ് ഓയില്‍ വില കൂടുമ്പോള്‍ ഡോളര്‍ മൂല്യം ഉയരുന്നത്. വില കുറഞ്ഞാല്‍ ഡോളര്‍ മൂല്യം താഴുകയും ചെയ്യും. ഇത് രൂപയുടെ കരുത്ത് കൂട്ടും. രൂപ കരുത്ത് കൂട്ടിയാല്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയും. ഇത് ആഭ്യന്തര വിപണിയിലെ വിലക്കയറ്റം കുറയ്ക്കും.

ഇന്ത്യയ്ക്കുള്ള പലവിധ നേട്ടങ്ങള്‍

പെട്രോളിന്റെയും ഡീസലിന്റെയും വില ഇനിയും വര്‍ധിപ്പിക്കണം എന്ന നിലപാടാണ് എണ്ണ കമ്പനികള്‍ക്ക്. ബ്രെന്റ് ക്രൂഡ് ബാരലിന് 140 ഡോളറില്‍ എത്തിയ കാലത്ത് ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ എണ്ണ വില്‍പ്പന നടത്തിയിരുന്നു എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന കാര്യം. എങ്കിലും വലിയ നഷ്ടം നേരിടുന്നു എന്നും പിടിച്ചു നില്‍ക്കാന്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കണമെന്നും എണ്ണ കമ്പനികള്‍ വാദിക്കുന്നു. ക്രൂഡ് വില കുറഞ്ഞാല്‍ വര്‍ധനയ്ക്ക് സാധ്യതയില്ല.

രൂപ കരുത്ത് കൂട്ടിയാല്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാകും. യുഎഇ ദിര്‍ഹത്തിന് 26 രൂപ വരെ നല്‍കേണ്ട അവസ്ഥയാണ് ഇപ്പോള്‍. രൂപ കരുത്ത് കൂടിയാല്‍ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന 24ന് താഴേക്ക് മൂല്യം എത്തും. ഇത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും. യുദ്ധം അവസാനിച്ചാല്‍ എണ്ണ വില കുറയും, രൂപ കരുത്ത് കൂട്ടും, വിലക്കയറ്റം പിടിച്ചുനിര്‍ത്താം, വളം പ്രതിസന്ധി തീരും തുടങ്ങിയ നേട്ടങ്ങള്‍ ഇന്ത്യയ്ക്കുണ്ട്.

അതേസമയം, യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണവില ഉയര്‍ന്നേക്കും. പണപ്പെരുപ്പം കുറയുമെന്നതിനാല്‍ പലിശ നിരക്ക് ബാങ്കുകള്‍ ഉയര്‍ത്തിയേക്കില്ല. അതുകൊണ്ടുതന്നെ നിക്ഷേപ വരുമാനം കുറയും. ഇക്കാര്യം മനസിലാക്കി നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയാല്‍ സ്വര്‍ണവില ഉയരും. ഇത് ഇന്ത്യയിലെ വിലയും വര്‍ധിപ്പിക്കും. പ്രത്യേകിച്ചും ഇറക്കുമതി തീരുവ ഉയര്‍ത്തിയ സാഹചര്യത്തില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+