സ്വർണവില പതുങ്ങുന്നത് കുതിക്കാൻ; രണ്ട് മാസം കഴിഞ്ഞാൽ മുകളിലേക്ക്..പുതിയ പ്രവചനം
സ്വർണ വില അടുത്ത വർഷം മുകളിലേക്ക് തന്നെ കുതിക്കുമെന്ന് എച്ച്എസ്ബിസി. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നിരക്ക് ഉയർത്തിയാലും നിക്ഷേപകർ വിലയിരുത്തുന്നത് പോലൊരു ആഘാതത്തിന് സാധ്യതയില്ലെന്നാണ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്.
ഈ വർഷം സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമായത്. ജനുവരിയിൽ വില സർവ്വകാല റെക്കോഡ് തൊട്ടിരുന്നു. അന്ന് ആദ്യമായി ഔണ്‍സ് സ്വർണം 5450 ഡോളർ കടന്നു. പശ്ചിമേഷ്യൻ സംഘർഷമാണ് സ്വർണക്കുതിപ്പിന് തടയിട്ടത്. പണപ്പെരുപ്പ ആശങ്കയ്ക്കിടെ ഫെഡ് റിസർവ്വ് സപ്റ്റംബറിൽ പലിശ നിരക്ക് ഉയർത്തിയത് വീണ്ടും സ്വർണത്തിന് തിരിച്ചടിയായി.

ഈ ഘടങ്ങളെല്ലാം തന്നെ സമീപ ഭാവിയിൽ സ്വർണവിലയിലെ തിരുത്തലിന് കാരണമായേക്കും എന്ന് എച്ച്എസ്ബിസി പറയുന്നു. ഉയർന്ന ക്രൂഡ് വിലയും യുഎസ് ഡോളർ കരുത്താർജ്ജിച്ചതും സ്വർണത്തിന് കനത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിൽ എച്ച്എസ്ബിസി അവരുടെ സ്വർണപ്രവചനം തിരുത്തി. എന്നിരുന്നാലും സ്വർണം മുന്നോട്ട് തന്നെയാണെന്ന നിലപാടിൽ നിന്നും ബാങ്ക് പിന്നോട്ട് പോയിട്ടില്ല. വിപണി പ്രതീക്ഷിക്കുന്ന രീതിയിൽ പലിശ നിരക്കിൽ മാറ്റം വന്നില്ലേങ്കിൽ സ്വർണം കുതിക്കുമെന്ന് എച്ച്എസ്ബിസി ആവർത്തിച്ചു.
സ്വർണത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുക കേന്ദ്രബാങ്കുകളാണെന്നും എച്ച്എസ്ബിസി ചൂണ്ടിക്കാട്ടി. ഭൌമ രാഷ്ട്രീയ പ്രതിസന്ധികളെ തുടർന്ന് ഡി-ഡോളറൈസേഷൻ നടപടികൾക്ക് വേഗം കൂട്ടുകയാണ് ലോകത്തിലെ വിവിധ കേന്ദ്രബാങ്കുകൾ. ഇത് സ്വർണത്തിൻ്റെ ഡിമാൻ്റ് ഉയർത്തുന്നുണ്ട്. സ്വാഭാവികമായും ഇത് വില ഉയരാൻ കാരണമാകും. മാത്രമല്ല സ്വർണ ഇടിഎഫിലേക്ക് നിക്ഷേപങ്ങൾ ഒഴുകുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള പദവി അരക്കിട്ടുറപ്പിക്കുകയാണ് ഇതെല്ലാം, ബാങ്ക് വിശദീകരിച്ചു.
വില വർധിച്ചത് ആഭരണങ്ങളോടുള്ള പ്രിയം കുറച്ചിട്ടുണ്ട്. പണപ്പെരുപ്പത്തിൻ്റെ പശ്ചാത്തലത്തിൽ ഇനിയും സ്വർണാഭരണങ്ങളോടുള്ള പ്രിയം കുറയാൻ തന്നെയാമ് സാധ്യതയെന്ന് ബാങ്ക് പറയുന്നു. നിക്ഷേപകരുടെ വരവ് വീണ്ടും മന്ദഗതിയിലാകുകയും സ്വർണത്തിൻ്റെ ഡിമാൻ്റ് കുറയുകയും ചെയ്താൽ ഒരുപക്ഷെ സ്വർണം താഴേക്ക് തന്നെ പോയേക്കും. സ്വർണ വിതരത്തിൻ്റെ വേഗം കൂടുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 2026 ലും 2027 ലും ഖനികളിൽ നിന്നുള്ള ഉത്പാദനം വർധിപ്പിക്കേണ്ടതാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത്തരമൊരു വർധനവ് ഉണ്ടായിട്ടില്. മാത്രമല്ല പഴയ സ്വർണം കൊടുക്കുന്നതും ഇപ്പോൾ വലിയ തോതി. കുറഞ്ഞിട്ടുണ്ട്', ബാങ്ക് ചൂണ്ടിക്കാട്ടി.
സമീപകാലത്തെ സാഹചര്യങ്ങൾ സ്വർണത്തിന് അനൂകൂലമല്ല. പലിശ നിരക്കുകൾ, എണ്ണ വില, ഡോളർ എന്നിവയെല്ലാം തിരിച്ചടികളാണ്. എന്നാൽ കേന്ദ്രബാങ്ക് വാങ്ങലുകൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ സ്വർണവിലയെ ഉയർത്തും, ബാങ്ക് വ്യക്തമാക്കി.


Click it and Unblock the Notifications
