Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയിൽ സ്വർണം ഇന്ന് കുത്തനെ കുതിച്ചു:ലാഭം കേരളത്തിൽ നിന്ന് വാങ്ങുന്നത്.. 22 കാരറ്റ് വില അറിയാം

ചെന്നൈ: ചെന്നൈയിലും തമിഴ്‌നാട്ടിലെ മറ്റ് റീട്ടെയിൽ മാർക്കറ്റുകളിലും സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. 22 കാരറ്റ് ഒരു പവന് 1200 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ചെന്നൈയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,09,600 രൂപയായി ഉയർന്നു. ഗ്രാമിന് 150 രൂപ വർധിച്ച് 13,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് തങ്കം ഗ്രാമിന് 174 രൂപ വർധിച്ച് 14,959 രൂപയായി. ജൂൺ മാസത്തിൽ ഏകദേശം 9 ശതമാനത്തോളം കുറഞ്ഞ സ്വർണവിലയാണ് ജുലൈ മാസം തുടങ്ങിയതോടെ വീണ്ടും ഉയരുന്നത്. മൂന്ന് ദിവസം കൊണ്ട് മാത്രം ഗ്രാമിന് 350 രൂപയുടെ വർധനവാണ് തമിഴ്‌നാട് വിപണിയിൽ ഉണ്ടായത്.

അന്താരാഷ്ട്ര നിക്ഷേപ വിപണിയിലുണ്ടായ അനുകൂല മാറ്റങ്ങളും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ വിചാരിച്ചത്ര വേഗത്തിൽ കൂട്ടിയേക്കില്ലെന്ന വിലയിരുത്തലുകളുമാണ് സ്വർണത്തിന് കരുത്തായത്. ഇതിനുപുറമെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , സെമികണ്ടക്ടർ മേഖലകളിൽ നിക്ഷേപം നടത്തിയിരുന്നവർ തങ്ങളുടെ പണം മറ്റ് സുരക്ഷിത മാർഗ്ഗങ്ങളിലേക്ക് മാറ്റിയതും സ്വർണവില ഉയരാൻ കാരണമായി.

Gold price chart showing a record-breaking upward trend

നിലവിൽ രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1.33 ശതമാനം ഉയർന്ന് ഔൺസിന് 4,178 ഡോളറിലെത്തി. ഇന്ത്യൻ വിപണിയായ എംസിഎക്സിലും ഓഗസ്റ്റിൽ കാലാവധി തീരുന്ന 24 കാരറ്റ് സ്വർണത്തിന്റെ ഫ്യൂച്ചേഴ്സ് വില 1.44 ശതമാനം വർധിച്ച് 10 ഗ്രാമിന് 1,47,850 രൂപയായി. കഴിഞ്ഞ അഞ്ച് ആഴ്ചകൾക്കിടയിൽ ആദ്യമായാണ് സ്വർണവിലയിൽ ഒരു ശതമാനത്തിലധികം പ്രതിവാര നേട്ടമുണ്ടാകുന്നത്.

അമേരിക്കയിലെ പുതിയ തൊഴിൽ വിപണി പ്രതീക്ഷിച്ചതിലും കുറവായതിനാൽ ഈ വർഷം ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർത്താനുള്ള സാധ്യത കുറവാണ്. പലിശനിരക്ക് കൂടാത്ത സാഹചര്യത്തിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വലിയ തോതിൽ സ്വർണം വാങ്ങാൻ തുടങ്ങി. ഇതോടെ 2026-ന്റെ രണ്ടാം പകുതി സ്വർണ വിപണിക്ക് ഏറെ മികച്ചതായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്.

വില ഇനിയും ഇരട്ടിയായേക്കാം

2027-ഓടെ സ്വർണവിലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും എന്നാണ് പ്രമുഖ സാമ്പത്തിക വിശകലന ഏജൻസിയായ കോട്ടക് സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് പറയുന്നത്. വിപണിയുടെ ചരിത്രം പരിശോധിച്ചാൽ സ്വർണ വിലയിൽ വലിയ ഇടിവുണ്ടാകുന്ന ഓരോ ഘട്ടത്തിന് ശേഷവും അടുത്ത 2-3 വർഷത്തേക്ക് വലിയ കുതിപ്പ് ഉണ്ടാകാറുണ്ട്. ഈ കാലയളവിൽ വില ഇരട്ടിയായി മാറാറുമുണ്ട്.

ഈ കണക്കുകൾ ശരിയാവുകയാണെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ ഇപ്പോൾ 4,000 - 4,500 ഡോളറിലുള്ള സ്വർണവില വരും വർഷങ്ങളിൽ 9,000 ഡോളർ വരെ ഉയർന്നേക്കാം. സ്വർണത്തോടൊപ്പം വെള്ളിയുടെ വിലയും ഔൺസിന് 150 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്. യുഎസ് കേന്ദ്ര ബാങ്ക് തങ്ങളുടെ കടുത്ത സാമ്പത്തിക നയങ്ങളിൽ മാറ്റം വരുത്തി പലിശനിരക്കുകൾ കുറയ്ക്കാൻ തുടങ്ങുന്നതോടെയായിരിക്കും സ്വർണത്തിലും വെള്ളിയിലും ഈ ചരിത്രപരമായ വിലവർധനവ് പ്രകടമാകുക.

ലാഭം കേരളത്തിൽ നിന്ന് വാങ്ങുന്നത്

കേരളത്തിലും ഇന്ന് വില കൂടിയെങ്കിലും ചെന്നൈയെ അപേക്ഷിച്ച് നോക്കുമ്പോൾ ഇവിടെ ഇന്ന് വില കുറവാണ്. കേരളത്തിൽ 13475 രൂപയാണ് നിലവിൽ ഗ്രാമിന് വില. അതേസമയം പവന് 1,07,800 ലാണ് വ്യാപാരം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+