പലിശക്കളിയില്‍ സ്വര്‍ണം മങ്ങും; തല്‍ക്കാലത്തേക്ക് മാത്രം, വായ്പ എടുത്തവര്‍ പെടും, റിപ്പോ ഉയര്‍ത്തിയേക്കും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ പണനയ അവലോകന യോഗത്തിന് ശേഷം നാളെ രാവിലെ പുതിയ പലിശ നിരക്ക് പ്രഖ്യാപിക്കും. റിപ്പോ നിരക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യ റിപ്പോ നിരക്ക് വര്‍ധനവാകും. പലിശ നിരക്ക് മൂന്നര വര്‍ഷമായി ഉയര്‍ത്താതിരുന്നതിനാല്‍ വായ്പ എടുത്തവര്‍ക്ക് ഭയപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇനി കളിമാറും.

നിലവില്‍ അഞ്ചേകാല്‍ ശതമാനമാണ് റിപ്പോ നിരക്ക്. കാല്‍ ശതമാനം വര്‍ധിപ്പിച്ച് 5.50 ശതമാനാക്കുമെന്നാണ് കരുതുന്നത്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഏകദിന വായ്പയ്ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ. ഇത് ഉയര്‍ത്തിയാല്‍ ബാങ്കുകള്‍ ഉയര്‍ന്ന പലിശ റിസര്‍വ് ബാങ്കിന് കൊടുക്കേണ്ടി വരും. ബാങ്കുകള്‍ ഇതിന്റെ ഭാരം ജനങ്ങള്‍ക്ക് മേല്‍ ചുമത്തും.

gold price repo rate

പ്രതിമാസം ഭവന-വാഹന വായ്പ തിരിച്ചടച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് (ഇഎംഐ) അധിക ഭാരമാണ് ഇതുവഴിയുണ്ടാകുക. അവര്‍ അടയ്‌ക്കേണ്ട പലിശ കൂടും. സാധാരണ അടയ്ക്കുന്ന തുക തന്നെ അടച്ചാല്‍ മുതലിലേക്ക് പോകുന്ന തുക കുറയും, പലിശയായി പോകുന്ന തുക കൂടുകയും ചെയ്യും. കൂടുതല്‍ കാലം അടയ്‌ക്കേണ്ട സാഹചര്യമാണ് ഇതുവഴിയുണ്ടാകുക.

പണപ്പെരുപ്പം ഉയര്‍ന്ന സാഹചര്യത്തിലാണ് ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ബ്ലൂംബെര്‍ഗ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 41 സാമ്പത്തിക വിദഗ്ധരില്‍ 35 പേരും പറയുന്നത് പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ്. ആര്‍ബിഐുടെ ആറംഗ സമിതിയുടെ യോഗത്തിന് ശേഷം ബുധനാഴ്ച രാവിലെ പത്ത് മണിക്കാണ് റിപ്പോ, റിവേഴ്‌സ് റിപ്പോ ഉള്‍പ്പെടെയുള്ള നിരക്കുകള്‍ പ്രഖ്യാപിക്കുക.

ഭവന വായ്പ മാറുന്നത് ഇങ്ങനെ

25 വര്‍ഷത്തേക്ക് 7.5 ശതമാനത്തില്‍ 50 ലക്ഷം രൂപ ഭവന വായ്പ എടുത്ത വ്യക്തി നിലവില്‍ പ്രതിമാസം അടയ്‌ക്കേണ്ടത് 36950 രൂപയാണ്. റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തിയാല്‍ 817 രൂപ പ്രതിമാസം കൂടുതല്‍ അടയ്‌ക്കേണ്ടി വരും. ഈ തുക കൂടി അധികമായി അടച്ചാല്‍ 25 വര്‍ഷത്തിന്റെ കാലാവധിയില്‍ അടച്ചു തീര്‍ക്കാം. അതേസമയം, നേരത്തെയുള്ള സ്ഥിരനിക്ഷേപത്തിന് വലിയ ലാഭം കിട്ടില്ല. എങ്കിലും പുതിയ സ്ഥിര നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുകയും ചെയ്യും.

സ്വര്‍ണവില കുറയുമോ?

റിപ്പോ നിരക്ക് ഉയര്‍ത്തിയാല്‍ സ്വര്‍ണവില നേരിയ തോതില്‍ കുറയും. താല്‍ക്കാലികമായുള്ള കുറയല്‍ മാത്രമാണ് സ്വര്‍ണത്തില്‍ സംഭവിക്കുക. പലിശ വരുമാനം ലഭിക്കാത്ത വസ്തുവാണ് സ്വര്‍ണം. അതുകൊണ്ടുതന്നെ പലിശ ഉയര്‍ത്തിയാല്‍ സ്വര്‍ണംകൊണ്ട് പ്രത്യേകിച്ച് ലാഭം കിട്ടില്ല. ബാങ്ക് നിക്ഷേപം, ബോണ്ട് നിക്ഷേപം എന്നിവയ്ക്ക് ലാഭം കിട്ടുകയും ചെയ്യും. സ്വര്‍ണം വിട്ട് ആളുകള്‍ ബാങ്ക് നിക്ഷേപത്തിലേക്ക് തിരിയാന്‍ സാധ്യതയുള്ളതിനാലാണ് സ്വര്‍ണത്തിന് വില കുറയുമെന്ന സാധ്യത പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma