Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുതിക്കാന്‍ പോകുന്നു... 2025 ല്‍ 80000 ത്തിലേക്ക്; കാരണക്കാരന്‍ ട്രംപ്

2024 ല്‍ പുതിയ ഉയരങ്ങളിലേക്ക് അനുദിനം കുതിക്കുകയായിരുന്നു സ്വര്‍ണവില. 2024 ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46480 രൂപയായിരുന്നു. എന്നാല്‍ വര്‍ഷാവസാനമായപ്പോഴേക്ക് പവന് 57080 (ഡിസംബര്‍ 29) എന്ന നിലയിലേക്ക് സ്വര്‍ണ വില ഉയര്‍ന്നു. 10000 രൂപയില്‍ അധികമാണ് ഒറ്റ വര്‍ഷം കൊണ്ട് വര്‍ധിച്ചത്. ഇതേ ട്രെന്‍ഡ് തന്നെയായിരിക്കും 2025 ലും തുടരുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വൈറ്റ് ഹൗസിലേക്കുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചുവരവ് ആഗോള വ്യാപാര പിരിമുറുക്കങ്ങള്‍ തീവ്രമാക്കുമെന്നും ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുമെന്നും ആണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ആഗോളവിപണിയില്‍ സ്വര്‍ണവില ഉയരാന്‍ കാരണമാകും. ആഗോള വിപണിയിലെ സ്വര്‍ണവിലയുടെ വര്‍ധനവ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും എന്നുറപ്പാണ്.

GOLD PRICE

നിഫ്റ്റി 50, ബിഎസ്ഇ സെന്‍സെക്സ്, ബാങ്ക് നിഫ്റ്റി തുടങ്ങിയ ബെഞ്ച്മാര്‍ക്കുകളെയും പണപ്പെരുപ്പത്തെയും മറികടന്ന് കൊണ്ട് സ്വര്‍ണം ഇതിനകം തന്നെ പ്രതിവര്‍ഷം ഏകദേശം 21 ശതമാനം റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. അനിശ്ചിതത്വങ്ങള്‍ക്കിടയിലും സുരക്ഷിതമായ ആസ്തി എന്ന സ്ഥാനം കണക്കിലെടുത്ത് ട്രംപിന്റെ പ്രസിഡന്റ് പദവിയിലേക്കുള്ള തിരിച്ചുവരവ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചേക്കാം.

'വ്യാപാര പിരിമുറുക്കങ്ങള്‍, സംഘര്‍ഷ സാധ്യതകള്‍, അപ്രവചനീയമായ നയങ്ങള്‍ എന്നിവ നിക്ഷേപകരെ സുരക്ഷിതമായ സ്വത്തായി സ്വര്‍ണ്ണത്തിലേക്ക് നയിച്ചേക്കാം,' റിദ്ദിസിദ്ധി ബുള്ളിയന്‍സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ പറയുന്നു. ട്രംപിന്റെ രണ്ടാം വരവില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കും എന്നാണ് വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇത് ഓഹരി വിപണിയെ തടസപ്പെടുത്തും.

ഓഹരി വിപണിയിലുണ്ടാകുന്ന ഓരോ ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിച്ചേക്കാം എന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ കമ്മോഡിറ്റി ആന്‍ഡ് കറന്‍സി മേധാവി അനൂജ് ഗുപ്തയും പറയുന്നത്. നിഫ്റ്റി 50, ബിഎസ്ഇ സെന്‍സെക്സ്, ബാങ്ക് നിഫ്റ്റി എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളും 2025-ല്‍ യുഎസ് ട്രഷറി ആദായം, യുഎസ് ഡോളറിന്റെ കരുത്ത്, ബിറ്റ്കോയിന്‍ പോലുള്ള ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള മത്സരം തുടങ്ങിയ ഘടകങ്ങള്‍ കാരണം തടസങ്ങള്‍ നേരിടേണ്ടിവരും.

നിലവില്‍ സ്വര്‍ണവില പത്ത് ഗ്രാമിന് 76,800 രൂപയാണ്. എന്നാല്‍ അധികം വൈകാതെ തന്നെവ ഇത് 78,000 രൂപയില്‍ എത്തിയേക്കാം. ജ്വല്ലറികളുടെ തുടര്‍ച്ചയായ വാങ്ങലും രൂപയുടെ മൂല്യത്തകര്‍ച്ചയും കാരണം ഡിസംബര്‍ 27 ന് ഡല്‍ഹിയില്‍ സ്വര്‍ണ വില 10 ഗ്രാമിന് 350 രൂപ ഉയര്‍ന്ന് 79,200 രൂപയിലെത്തിയിരുന്നു എന്നാണ് ഓള്‍ ഇന്ത്യ സരഫ അസോസിയേഷന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+