അയ്യോ..!സ്വർണ വില 10 ലക്ഷമാകും..! നിക്ഷേപിക്കാൻ ഇനിയും വൈകരുത്
സാധാരണക്കാരന്റെ സമ്പാദ്യശീലങ്ങളെയും സ്വപ്നങ്ങളെയും മാറ്റിമറിക്കുന്ന ഒരു വൻ പ്രവചനമാണ് ഇപ്പോൾ സാമ്പത്തിക ലോകത്ത് ചർച്ചയാകുന്നത്. കുത്തനെ മുകളിലേക്ക് പോകുന്ന സ്വർണവില വരും വർഷങ്ങളിൽ ആർക്കും പിടിച്ചുനിർത്താൻ കഴിയാത്ത വിധം കുതിച്ചുയരുമെന്നും 2050 ആകുമ്പോഴേക്കും ഇന്നത്തെ വിലയുടെ പത്തിരട്ടിയായി ഇത് മാറുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതായത്, ഇന്ന് സ്വർണത്തിൽ നിക്ഷേപിക്കുന്ന ഓരോ ലക്ഷം രൂപയും ഭാവിയിൽ പത്ത് ലക്ഷം രൂപയുടെ മൂല്യമുള്ളതായി മാറും.
സ്വർണ്ണവില പത്തിരട്ടി വർദ്ധിക്കുക എന്നതിനർത്ഥം സാധാരണക്കാർക്ക് സ്വർണ്ണം എന്നത് അപ്രാപ്യമായ ഒരു വസ്തുവായി മാറാൻ പോകുന്നു എന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ 20-30 വർഷത്തെ സ്വർണ്ണവിലയുടെ ഗ്രാഫ് പരിശോധിച്ചാൽ ഈ പത്തിരട്ടി വർദ്ധനവ് എന്നത് വെറും വാക്കല്ല എന്ന് വ്യക്തമാകും. ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

രൂപയുടെ മൂല്യത്തകർച്ചയുടെ ആഘാതം: ആഗോള വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുകയാണെങ്കിൽ, ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന് ഇന്ത്യയിൽ അമിതവില നൽകേണ്ടി വരും. ഇത് സാധാരണക്കാരന്റെ ബജറ്റിനെ താളംതെറ്റിക്കും.
അവസാനിക്കുന്ന സ്വർണ്ണശേഖരം: ഭൂമിയിലെ സ്വർണ്ണഖനനം വരും ദശകങ്ങളിൽ ഗണ്യമായി കുറയുമെന്ന് കണക്കാക്കപ്പെടുന്നു. പല പ്രധാപ്പെട്ട ഖനികളിലും സ്വർണ ലഭ്യത കുറയുകയാണ്. വിതരണം കുറയുകയും ആവശ്യം വർദ്ധിക്കുകയും ചെയ്യുന്നത് വില നിയന്ത്രണാതീതമായി ഉയരാൻ കാരണമാകും.
നാണയപ്പെരുപ്പമെന്ന വില്ലൻ: പണത്തിന്റെ മൂല്യം കുത്തനെ ഇടിയുമ്പോൾ നിങ്ങളുടെ കൈവശമുള്ള പണം കൊണ്ട് കുറഞ്ഞ സാധനങ്ങൾ മാത്രമേ വാങ്ങാൻ കഴിയൂ. എന്നാൽ സ്വർണ്ണം അതിന്റെ മൂല്യം നിലനിർത്തുന്നത് കൊണ്ട് വില കുതിച്ചുയരും.
2000-ൽ വെറും 4,000 രൂപയുണ്ടായിരുന്ന 10 ഗ്രാം സ്വർണ്ണത്തിന് ഇന്ന് 1,25,000 രൂപയ്ക്ക് മുകളിലാണ് വില. അതായത് 25 വർഷം കൊണ്ട് 20 മടങ്ങ് വർദ്ധനവ്! ഇതേ വേഗതയിലാണ് വില കൂടുന്നതെങ്കിൽ 2050-ൽ ഒരു പവൻ സ്വർണ്ണത്തിന് ലക്ഷങ്ങൾ നൽകേണ്ടി വരും. ഇന്ന് ഒരു ലക്ഷം രൂപയ്ക്ക് സ്വർണ്ണം വാങ്ങിയിടുന്നവർക്ക് അന്ന് അത് 10 ലക്ഷം രൂപയുടെ ആസ്തിയായി മാറും.
വൈകുന്ന ഓരോ നിമിഷവും നിങ്ങൾക്ക് നഷ്ടം?
ഇപ്പോൾ നിക്ഷേപിക്കാതിരിക്കുന്നത് ഭാവിയിൽ വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായേക്കാം എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിക്ഷേപകർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് ,സ്വർണ്ണം ആഭരണങ്ങളായി വാങ്ങുമ്പോൾ പണിക്കൂലിയും തേയ്മാനവും ലാഭത്തെ ബാധിക്കാം. അപ്പോൾ സുരക്ഷിത മാർഗ്ഗങ്ങളായ ഗോൾഡ് ഇടിഎഫുകളും, സോവറിൻ ഗോൾഡ് ബോണ്ടുകളും നിക്ഷേപകർക്ക് കൂടുതൽ ലാഭം നൽകും.
ചുരുക്കത്തിൽ പറഞ്ഞാൽ സ്വർണ്ണം വെറുമൊരു അലങ്കാരമല്ല, മറിച്ച് വരാനിരിക്കുന്ന കാലത്ത് സാമ്പത്തിക അസ്ഥിരതകളിൽ നിന്നുള്ള രക്ഷാകവചമാണ്. വില പത്തിരട്ടിയാകുന്നതിന് മുൻപ് ഉചിതമായ തീരുമാനമെടുക്കുക എന്നതാണ് നിക്ഷേപകർക്ക് മുന്നിലുള്ള പോംവഴി.
(ശ്രദ്ധിക്കുക: വിപണിയിലെ മാറ്റങ്ങൾക്കും ആഗോള സാമ്പത്തിക സാഹചര്യങ്ങൾക്കും അനുസൃതമായി വിലയിൽ മാറ്റങ്ങൾ വരാം. നിക്ഷേപിക്കുന്നതിന് മുൻപ് കൃത്യമായ പഠനം നടത്തുക. )












Click it and Unblock the Notifications