Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഒരു കാരണവശാലും വില്‍ക്കരുത് ; വിശ്വാസത്തോടെ കൈയില്‍ വെച്ചോളൂ..; വില ഇനിയും കയറും

ദിനംപ്രതി റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വർണ വില ഈ മാസം തന്നെ പവന് ഒരു ലക്ഷം തൊടാനുള്ള സാധ്യതകള്‍ ഏറെയാണ്. വിലയിലെ വർധനവ് സാധാരണക്കാരായ നിരവധി ആളുകളുടെ സ്വർണത്തില്‍ നിന്ന് അകറ്റിയതോടെ ജ്വല്ലറി ഉടമകള്‍ക്കും കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. 2025 ല്‍ മാത്രം സ്വർണ വിലയില്‍ 59 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പലരും സ്വർണത്തോട് താല്‍ക്കാലികമായെങ്കിലും വിട പറഞ്ഞു.

ചില സാമ്പത്തിക വിദഗ്ധരൊക്കെ സ്വർണ വില കുത്തനെ ഇടിയാനുള്ള സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അതിനുള്ള സാധ്യത എന്തായാലും നിലവില്‍ അത്ര ശക്തം അല്ലെന്നാണ് സ്വിസ് സ്വകാര്യ ബാങ്കായ ബാങ്ക് ജൂലിയസ് ബെയർ ഇന്ത്യയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ മിലിന്ദ് മുച്ചാല അഭിപ്രായപ്പെടുന്നത്. ഡോളറിന്റെ മൂല്യശോഷണം, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, ഡോളർ ഡീബേസ്മെന്റ്, സെൻട്രൽ ബാങ്കുകൾ യുഎസ് ട്രഷറികളിൽ നിന്ന് പണം പിൻവലിക്കൽ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ വില കുറയാനുള്ള സാഹചര്യങ്ങള്‍ ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

gold-rate-

സ്വർണവും വെള്ളിയും ആറ് മാസത്തിനുള്ളിൽ അസാധാരണമായ വിലവർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നുണ്ടെങ്കിലും, ഹ്രസ്വകാലത്തിൽ 10 മുതൽ 20 ശതമാനം വരെ തിരുത്തലിന് നേരിയ സാധ്യയുണ്ട്. എന്നാൽ, നിലവിലെ മൊമെന്റം ശക്തമായതിനാൽ ഇടക്കാല ഇടിവ് പ്രവചിക്കാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘകലാടിസ്ഥാനത്തില്‍ സ്വർണ വില മുന്നോട്ട് കയറാന്‍ തന്നെയാണ് സാഹചര്യമെന്നും മിലിന്ദ് മുച്ചാല മണികണ്‍ട്രോളിനോടായി പറയുന്നു.

ഇന്ത്യയിലെ വിലക്കയറ്റത്തിന് ദീപാവലി, ധനത്രയോദശി പോലുള്ള ഉത്സവകാലത്തെ ഉയർന്ന ഡിമാൻഡും, ആഗോളതലത്തി സമ്മർദ്ദങ്ങളും, യുഎസ്-ചൈന വ്യാപാര പിരിമുറുക്കങ്ങളും, ഡോളറിന്റെ ദുർബലതയുമാണ് പ്രധാനമായും കാരണമാകുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് കുറയ്ക്കൽ പ്രതീക്ഷകളും സ്വർണത്തെ 'സുരക്ഷിത ആസ്തി'യായി നിർത്തുന്നു. ഇന്ത്യയിൽ, രൂപയുടെ മൂല്യനിലവാരത്തിലുള്ള വ്യതിയാനവും ഇറക്കുമതി ചെലവുകൾ വർധിപ്പിക്കുന്നു.

വില വർധനവിനെ സ്വാധീനിക്കുന്ന പ്രധന ഘടകങ്ങള്‍

ആഗോള ഘടകങ്ങൾ: യു എസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് കുറയ്ക്കൽ (2025-ൽ 2-3% വരെ), ഡോളറിന്റെ ദുർബലത, യുഎസ്-ചൈന വ്യാപാർ പിരിമുറുക്കം എന്നിവ സ്വർണത്തെ 'സുരക്ഷിത' ആസ്തിയാക്കുന്നു. സെൻട്രൽ ബാങ്കുകൾ (ചൈന, ഇന്ത്യ, റഷ്യ) 900-950 ടൺ വരെ വാങ്ങുമെന്ന പ്രതീക്ഷയും വില ഉയർത്തും. ഗോൾഡ്മാൻ സാക്സ് പറയുന്നത്, 2025-ൽ 40% ഉയർച്ചയ്ക്ക് ശേഷം 2026-ൽ $4,000-ലേക്ക് എത്തുമെന്നാണ്.

ഇന്ത്യൻ സാഹചര്യം: ദീപാവലി, ധനത്രയോദശി പോലുള്ള ഉത്സവങ്ങൾ ഡിമാൻഡ് വർധിപ്പിക്കും. രൂപയുടെ മൂല്യനിലവാരം (₹83-84/ഡോളർ) ഇറക്കുമതി ചെലവ് കൂട്ടുന്നു. ബജാജ് ഫിനാൻസ് പറയുന്നത്, ആഗോള അപകടസാധ്യതകൾ തുടരുമ്പോൾ വില ഉയരുമെങ്കിലും, സാമ്പത്തിക വീണ്ടെടുക്കൽ ഉണ്ടായാൽ സ്ഥിരതയോടെ തുടരുമെന്നാണ്. കേരളത്തിലെ പ്രാദേശിക വിപണിയിൽ, ഗ്രാമീണ ഡിമാൻഡും (600-700 ടൺ വരെ) വിലയെ സ്ഥിരപ്പെടുത്തും.

അപകടസാധ്യതകൾ: ചില വിദഗ്ധർ (ബാങ്ക് ബാസാർ) പറയുന്നത്, യുഎസ് പലിശനിരക്ക് ഉയർന്നാൽ അല്ലെങ്കിൽ സെൻട്രൽ ബാങ്ക് വാങ്ങൽ കുറഞ്ഞാൽ 2025-ലെ പിന്നീടുള്ള മാസങ്ങളിൽ വിലയിൽ ഇടിവ് ഉണ്ടാകാമെന്നാണ്. എന്നാല്‍ ഇതിനുള്ള സാഹചര്യങ്ങള്‍ നിലവില്‍ വളരെ കുറവാണ്

സ്വർണം ദീർഘകാല നിക്ഷേപമായി തുടരുന്നത് നല്ലതാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഇടിഎഫുകൾ അല്ലെങ്കിൽ സോവറിൻ ഗോൾഡ് ബോണ്ടുകൾ വഴിയുള്ള നിക്ഷേപം. ബി ഐ എസ് ഹാള്മാർക്ക് സർട്ടിഫൈഡ് സ്വർണം മാത്രം വാങ്ങാനും, വിപണി അപ്‌ഡേറ്റുകൾ നിരന്തരം നിരീക്ഷിക്കാനും വിപണി വിദഗ്ധർ ആവശ്യപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+