Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഇനിയും കുതിക്കും; ഈ വർഷം അവസാനത്തോടെ 70,000 കടക്കും, അറിയം

gold-4-1679401038.jpg -Prope

സ്വർണ വില സകല റെക്കോഡും തകർത്ത് കുതിക്കുകയാണ്. തിങ്കളാഴ്ച 10 ഗ്രാം സ്വർണത്തിന് 60,000 രൂപയാണ് വില രേഖപ്പെടുത്തിയത്. ആഗോള വിപണിയിലും വൻ കുതിപ്പാണ് ഉണ്ടായത്, ഔൺസിന് 2,000 ഡോളർ കടന്നു. എന്നിരുന്നാലും ഇന്ന് നേരിയ കുറവാണ് വിപണിയിൽ രേഖപ്പെടുത്തിയത്. ഇന്നും നാളെയുമായി ചേരാനിരിക്കുന്ന ഫെഡറൽ റിസർവ് യോഗമാണ് വിപണി ഉറ്റുനോക്കുന്നത്.

ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് ഫെഡറൽ റിസർവ് പണമിടപാട് കർശനമാക്കൽ പ്രക്രിയ മന്ദഗതിയിലാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആഗോള തലത്തിലെ ബാങ്കിംഗ് പ്രതിസന്ധികളാണ് വിപണിയിൽ പ്രധാന വെല്ലുവിളി തീർക്കുന്നത്.‌

നിലവിലെ ബാങ്കിംഗ് പ്രതിസന്ധിയാണ്

നിലവിലെ ബാങ്കിംഗ് പ്രതിസന്ധിയാണ്


'അനിശ്ചിതത്വങ്ങൾക്കിടയിലും സുരക്ഷിതമായ ലേലങ്ങൾ ലഭിച്ചതിനാലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില കുതിച്ചുയരാൻ കാരണം.അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ രൂപീകരണ സമിതിയായ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി അഥവാ എഫ്ഒഎംസി പലിശ നിരക്ക് 25 ബി പി എസ് വർധിപ്പിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മറ്റൊരു പ്രധാന കാര്യം നിലവിലെ ബാങ്കിംഗ് പ്രതിസന്ധിയാണ്. ഇപ്പോൾ സ്വിറ്റ്‌സര്‍ലാന്റിലെ ഏറ്റവും പഴക്കമേറിയ ബാങ്കുകളിലൊന്നായ ക്രെഡിറ്റ് സൂയിസിയുടെ തകർച്ചയും . 2022-ൽ ഫെഡറൽ റിസർവ് പലിശ നിരക്ക് 450 ബിപിഎസ് ഉയർത്തിയതിനാൽ ഇത് യുഎസ് സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുകയും അതേസമയം സ്വർണ്ണത്തിന് അനുകൂലമായി മാറുകയും ചെയ്യും', ആഗ്‌മോണ്ട് ഗോൾഡ് ഫോർ ഓൾ തലവൻ റെനിഷ ചൈനാനി പറയുന്നു.

 സ്വർണ വില 70,000 കടന്നാൽ

സ്വർണ വില 70,000 കടന്നാൽ

ഇന്നത്തെ സാഹചര്യം മനസിലാക്കണമെങ്കിൽ ആദ്യം ചില ചരിത്രങ്ങൾ അറിയേണ്ടതുണ്ട്. മുൻകാലങ്ങളിൽ, പലിശ നിരക്ക് വർദ്ധന ഉണ്ടാകുമ്പോഴെല്ലാം പ്രധാനമായും രണ്ട് കാര്യങ്ങളാണ് സംഭവിക്കാറുള്ളത്. ഒന്ന് തുടക്കത്തിൽ സ്വർണ വിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നതാണ്. എന്നിരുന്നാലും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിരക്ക് വർദ്ധന മന്ദഗതിയിലാക്കുന്നതും ഒടുവിൽ നിരക്ക് വർദ്ധനവ് നിർത്തുന്നതും സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോൾ, സ്വർണ്ണത്തിന്റെ വില കുതിച്ചുയരാൻ തുടങ്ങുന്നതും നമ്മൾ കണ്ടിട്ടുണ്ട്.
മറ്റൊരു കാര്യം, ആധുനിക സാമ്പത്തിക ചരിത്രത്തിൽ നാം കണ്ടിട്ടുള്ള എട്ട് നിരക്കുവർദ്ധനകൾ അതിൽ ഏഴെണ്ണം സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ വന്നതും അത്തരം കാര്യങ്ങൾ സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തുന്നതുമാണ്', കമ്മോഡിറ്റീസ്, എച്ച്എൻഐ & എൻആർഐ അക്വിസിഷൻസ്, ആക്സിസ് സെക്യൂരിറ്റീസ് മേധാവി പ്രീതം പട്നായിക് പറയുന്നു. വരും ദിവസങ്ങളിൽ അമേരിക്ക മാന്ദ്യത്തിലേക്ക് കടന്നാൽ സ്വർണത്തിന്റെ ഡിമാന്റ് വർധിക്കാനും വർഷാവസാനത്തോടെ സ്വർണ വില 70,000 കടന്നാൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ വില ഉയരാൻ കാരണമാകും

സ്വർണ വില ഉയരാൻ കാരണമാകും

'സ്വർണ്ണ വിലയെ ബാധിക്കുന്ന ഘടകങ്ങൾ: 'സമ്പദ് വ്യവസ്ഥ മികച്ച രീതിയിൽ മുന്നോട്ട് പോകുമ്പോൾ സാധാരണ ഗതിയിൽ സ്വർണത്തിന് ഡിമാന്റ് ഉണ്ടാകും, ഇത് സ്വർണ വില ഉയരാനും കാരണമാകും. സാമ്പത്തിക അനിശ്ചിതത്വമുണ്ടാകുമ്പോഴും നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടും, ഇതും സ്വർണ വില ഉയരാൻ കാരണമാകും',ക്വാണ്ടം എഎംസിയിലെ ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ്‌സ് ഫണ്ട് മാനേജർ ഗസൽ ജെയിൻ പറയുന്നു

ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്

ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്


'സ്വർണ്ണവും യുഎസ് ഡോളറും പരസ്പരം ഇന്റർ ചെയ്ഞ്ചബിൾ ആണ്. കാരണം അവ രണ്ടും അന്താരാഷ്ട്ര കരുതൽ ശേഖരമായും ഹെഡ്ജിംഗ് ഉപകരണങ്ങളായും പ്രവർത്തിക്കുന്നു. യുഎസ് ഡോളർ ഉയരുമ്പോൾ സ്വർണത്തിന്റെ ഡിമാൻഡ് കുറയും'ചൈനാനി പറയുന്നു. നിലവിൽ യുഎസ് ഡോളർ സൂചിക ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.

5-10% സ്വർണ്ണത്തിൽ നിക്ഷേപിക്കണമെന്നാണ്

5-10% സ്വർണ്ണത്തിൽ നിക്ഷേപിക്കണമെന്നാണ്


കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 55,000 രൂപയിൽ നിന്ന് 60,450 രൂപ വരെ സ്വർണ വില ഉയർന്നു. നിക്ഷേപകർ നഷ്ടം ഭയന്ന് വാങ്ങിക്കൂട്ടുന്നതിന് മുതിരാതെ വിലകൾ സ്ഥിരത കൈവരിക്കാൻ കാത്തിരിക്കുകയും തുടർന്ന് നിക്ഷേപിക്കുകയും വേണം," ചൈനാനി പറയുന്നു. പട്നായിക്കും ഇക്കാര്യം ശരിവെക്കുന്നു. നിക്ഷേപകർ അവരുടെ പോർട്ട്‌ഫോളിയോയുടെ 5-10% സ്വർണ്ണത്തിൽ നിക്ഷേപിക്കണമെന്നാണ് താൻ നിർദ്ദേശിക്കുന്നതെന്നും പട്നായിക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+