Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇപ്പോള്‍ വിറ്റാല്‍ എന്ത് കിട്ടും? 2025 ല്‍ മാത്രം കൂടിയത്

2025 ല്‍ സ്വര്‍ണ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. 2024 ല്‍ 27% മായിരുന്നു സ്വര്‍ണ വിലയിലെ വര്‍ധനവ് എങ്കില്‍ 2025 ല്‍ ഇതുവരെ 60% ത്തിലധികം വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. 42 ലേറെ തവണയാണ് സ്വര്‍ണ വില സര്‍വകാല റെക്കോഡ് തിരുത്തിയത്. ഈ വര്‍ഷം തീരുമ്പോഴേക്ക് പവന്‍ സ്വര്‍ണ വില ഒരു ലക്ഷത്തിലേക്ക് എത്തിയേക്കും എന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഈ വര്‍ഷത്തിലെ ഓരോ മാസത്തിലും സ്വര്‍ണ വിലയില്‍ ഉണ്ടായ മാറ്റം നമുക്ക് പരിശോധിക്കാം. 2025 ലെ ആദ്യ ദിനമായ ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57200 രൂപയായിരുന്നു. ജനുവരിയില്‍ പവന് 4000 ത്തിലേറെ രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഫെബ്രുവരി ഒന്നിന് 61690 ആയി ഉയര്‍ന്നു. ഫെബ്രുവരിയില്‍ സ്വര്‍ണ വിലയില്‍ കാര്യമായ വര്‍ധനവൊന്നും ഉണ്ടായില്ല.

Gold

1000 രൂപയില്‍ താഴെയായിരുന്നു വില ഒരു മാസം കൊണ്ട് വര്‍ധിച്ചത്. മാര്‍ച്ച് ഒന്നിന് പവന്‍ സ്വര്‍ണത്തിന്റെ വില 62520 രൂപയായിരുന്നു. മാര്‍ച്ചില്‍ വലിയ തോതില്‍ വില ഉയര്‍ന്നു. ഏകദേശം 6000 രൂപയോളമാണ് പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഏപ്രില്‍ ഒന്നിന് 68080 രൂപയായിരുന്ന പവന്‍ വില. മേയ് ഒന്നിന് 70200 ലേക്കും സ്വര്‍ണ വില. ഒരു മാസം കൊണ്ട് 2000 രൂപയോളമാണ് പവന് വര്‍ധിച്ചത്.

മേയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പവന് 1000 രൂപയോളം വീതമേ വര്‍ധിച്ചുള്ളൂ. ജൂണ്‍ ഒന്നിന് 71360, ജൂലൈ ഒന്നിന് 72160, ആഗസ്റ്റ് ഒന്നിന് 73200 എന്നിങ്ങനെയായിരുന്നു പവന്‍ വില. എന്നാല്‍ ആഗസ്റ്റ് മാസം വിലയില്‍ 4000 രൂപയോളം മാറ്റമുണ്ടായി. ഇതോടെ സെപ്തംബര്‍ ഒന്നിന് 77640 ആയി പവന്‍ വില. സെപ്തംബറിലാണ് പവന്‍ വിലയില്‍ വലിയ കുതിപ്പ് പ്രകടമായത്.

സെപ്തംബര്‍ ഒന്നിന് 77640 ആയിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില എങ്കില്‍ ഒക്ടോബര്‍ ഒന്ന് ആയപ്പോഴേക്ക് അത് 87000 ത്തില്‍ എത്തി. അതായത്. ഏകദേശം 10000 രൂപയോളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. 2025 ലെ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ കുതിപ്പുകളിലൊന്നായിരുന്നു ഇത്. നവംബര്‍ ഒന്നിന് 3000 രൂപയോളം കൂടി 90200 ലേക്കും ഡിസംബര്‍ ഒന്നിന് 5000 രൂപയോളം കൂടി 95680 ലേക്കും പവന്‍ വില എത്തി.

ഇന്ന് നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 98800 എന്ന സര്‍വകാല റെക്കോഡില്‍ ആണ് വില എത്തി നില്‍ക്കുന്നത്. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഒരു പവന് ഒരു ലക്ഷം രൂപ എന്ന മാന്ത്രികസംഖ്യയില്‍ എത്താന്‍ ഇനി വെറും 1200ല രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്. നാളെയോ മറ്റന്നാളോ തന്നെ പവന്‍ വില ഈ നിരക്കിലെത്തിയേക്കും എന്നാണ് കണക്കുകൂട്ടല്‍.

ജനുവരി ഒന്നിന് 57200 രൂപയായിരുന്ന പവന്‍ സ്വര്‍ണത്തിന്റെ വിലയാണ് ഡിസംബര്‍ 15 ആയ ഇന്ന് 98800 ല്‍ എത്തിയിരിക്കുന്നത്. അതായത്, ഈ വര്‍ഷം ഇന്ന് വരെ ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത് 41600 രൂപയാണ്. ഈ വര്‍ഷം തീരാന്‍ ഇനിയും 15 ദിവസം കൂടിയുള്ളതിനാല്‍ നിലവിലെ സാഹചര്യത്തില്‍ പവന്‍ വില ഒരു ലക്ഷവും കടന്ന് കുതിക്കും എന്നുറപ്പാണ്. 2026 ലും സ്വര്‍ണ വില കുതിക്കും എന്നാണ് വിദഗ്ധരുടെ പ്രവചനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+