സ്വര്‍ണവില പിടിവിട്ട് കുതിക്കും..! ഗ്രാമിന് 3000 രൂപയും പവന് 24000 രൂപയും കൂടാന്‍ പോകുന്നു!!

സ്വര്‍ണവിലയില്‍ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന ഇടിവ് താല്‍ക്കാലികമാണ് എന്നും ഈ വര്‍ഷം അവസാനത്തോടെ വലിയ കുതിപ്പിനായിരിക്കും ആഗോള സ്വര്‍ണ വിപണി സാക്ഷ്യം വഹിക്കേണ്ടി വരിക എന്നും മെറ്റല്‍സ് ഫോക്കസ് മാനേജിംഗ് ഡയറക്ടര്‍ ഫിലിപ്പ് ന്യൂമാന്‍. 2026-ഓടെ സ്വര്‍ണവില ഔണ്‍സിന് 5,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാം എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ വാങ്ങല്‍ സ്വര്‍ണവിലയ്ക്ക് ശക്തമായ പിന്തുണ നല്‍കുന്നു എന്ന് ന്യൂമാന്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ പലിശ നിരക്ക് വര്‍ധനവും ഈ വര്‍ഷം വീണ്ടുമൊരു വര്‍ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയും സ്വര്‍ണവിലയെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ലെന്ന് ന്യൂമാന്‍ പറഞ്ഞു. ഇതിന്റെ ആഘാതം വിപണി നേരത്തെ തന്നെ വിലയിരുത്തിക്കഴിഞ്ഞു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Gold Rate

ഔണ്‍സിന് 4,300 ഡോളര്‍ എന്ന നിലവാരത്തെ സ്വര്‍ണത്തിന് ശക്തമായ ഒരു സപ്പോര്‍ട്ട് ലെവല്‍ ആയാണ് അദ്ദേഹം കാണുന്നത്. പ്രതീക്ഷിക്കപ്പെടുന്ന പലിശ നിരക്ക് വര്‍ധനവ് സ്വര്‍ണ്ണ വിപണിക്ക് വലിയ തിരിച്ചടിയാകുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് ന്യൂമാന്‍ വ്യക്തമാക്കി. വര്‍ധിച്ചുവരുന്ന അമേരിക്കന്‍ കടബാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ബാങ്കുകള്‍ തുടര്‍ന്നും സ്വര്‍ണത്തിന്റെ പ്രധാന വാങ്ങലുകാരായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാം പാദത്തിലെ ശക്തമായ വാങ്ങലുകളും മൂന്നാം പാദത്തില്‍ മികച്ച തോതിലുള്ള വാങ്ങല്‍ നടക്കുമെന്ന പ്രതീക്ഷയും, കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണത്തിനായുള്ള ആവശ്യകത നിലനിര്‍ത്തുന്നതില്‍ സജീവമാണെന്ന് വ്യക്തമാക്കുന്നതായി ന്യൂമാന്‍ വ്യക്തമാക്കി.

'കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വര്‍ണവിലയ്ക്ക് ശക്തമായ പിന്തുണ നല്‍കിക്കൊണ്ട് വിപണിയില്‍ അവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍, ഉത്സവ-വിവാഹ സീസണ്‍ സജീവമാകുന്നതോടെ സ്വര്‍ണത്തിനുള്ള ആവശ്യം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഉയര്‍ന്ന വിലയും വിപണിയിലെ ചാഞ്ചാട്ടവും വാങ്ങുന്നവരെ ജാഗ്രത പാലിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

ഓര്‍ഡറുകള്‍ റദ്ദാക്കുന്നതിന് പകരം മാറ്റിവെക്കുകയാണ് ചെയ്തതെന്നും, ഇത് ഭാവിയിലെ ആവശ്യകതയെ സംബന്ധിച്ചിടത്തോളം നല്ലൊരു സൂചനയാണെന്നും ന്യൂമാന്‍ അഭിപ്രായപ്പെട്ടു. സ്വര്‍ണ വിപണിയിലെ ഈ മുന്നേറ്റം വെള്ളിയുടെ വിലയിലും വര്‍ധനവുണ്ടാക്കിയേക്കാം. സ്വര്‍ണവില 5,000 ഡോളറിലെത്തിയാല്‍ വെള്ളിയുടെ വില ഔണ്‍സിന് 80 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നും, 2027-ല്‍ ഇതിലും വലിയ മുന്നേറ്റം സാധ്യമാണെന്നും ന്യൂമാന്‍ പ്രതീക്ഷിക്കുന്നു.

സ്വര്‍ണ്ണവിലയില്‍ വലിയ വര്‍ധനവുണ്ടായിട്ടും, സ്വര്‍ണം തിരികെ നല്‍കി പണമാക്കുന്ന രീതിയില്‍ വലിയൊരു വര്‍ധനവ് ന്യൂമാന്‍ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യയില്‍ സ്വര്‍ണം നേരിട്ട് വില്‍ക്കുന്നതിന് പകരം നിലവിലുള്ള സ്വര്‍ണ്ണം നല്‍കി പകരം മറ്റൊരു സ്വര്‍ണാഭരണം വാങ്ങുന്ന രീതിയാണ് കൂടുതലായി കാണുന്നത്. അതേസമയം, സുരക്ഷിതമായ നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കാരണം മറ്റ് വിപണികളിലെ ഉപഭോക്താക്കളും സ്വര്‍ണം വില്‍ക്കാന്‍ മടിക്കുന്നു.

ഇന്ത്യയില്‍ 18-കാരറ്റ് സ്വര്‍ണത്തിന് സ്വീകാര്യത വര്‍ധിച്ചുവരികയാണെന്ന് ന്യൂമാന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, നിലവില്‍ ഇതിലും കുറഞ്ഞ കാരറ്റ് നിലവാരത്തിലേക്ക് ആവശ്യം മാറുന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയില്‍ 63% വില വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷം തുടക്കത്തിലും അതിന് സമാനമായ മുന്നേറ്റമായിരുന്നു സ്വര്‍ണവിലയില്‍ ഉണ്ടായിരുന്നത്.

ജനുവരിയില്‍ സ്വര്‍ണവില 5500 ഡോളര്‍ എന്ന സര്‍വകാല റെക്കോഡിലേക്കും എത്തിയിരുന്നു. എന്നാല്‍ ഇറാന്‍-യുഎസ് സംഘര്‍ഷം ക്രൂഡ് ഒായില്‍ വില ഉയര്‍ത്തിയതോടെ സ്വര്‍ണം സമ്മര്‍ദ്ദം നേരിടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma