Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് വെറും 4500 രൂപ... ഇന്ന് 74000! 25 കൊല്ലം മുമ്പ് സ്വര്‍ണം വാങ്ങിയവര്‍ക്ക് ലഭിക്കുന്നത്!

ഇന്ത്യന്‍ സ്വര്‍ണ വിപണിയെ സംബന്ധിച്ചിടത്തോളം ചരിത്രത്തില്‍ കൊത്തി വെക്കേണ്ട ദിനമാണ് ഇന്ന്. ചില്ലറ സ്വര്‍ണ വിപണിയില്‍ പത്ത് ഗ്രാമിന് ഒരു ലക്ഷം എന്ന മാന്ത്രികസംഖ്യ പിന്നിട്ട ദിനമാണ് ഇന്ന്. ഒരു പവനില്‍ 2000 രൂപയിലേറെ വര്‍ധിച്ചതോടെ 75000 രൂപയ്ക്ക് തൊട്ടടുത്ത് എന്ന നിലയിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഡല്‍ഹിയില്‍ ആദ്യമായി 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 10 ഗ്രാമിന് ഒരു ലക്ഷം രൂപ കടന്നു.

ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലങ്ങളില്‍ സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ മാര്‍ഗങ്ങളിലൊന്നായി സ്വര്‍ണം എങ്ങനെ തുടരുന്നു എന്ന് പ്രതിഫലിപ്പിക്കുന്നതിനാല്‍ തന്നെ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഇത് ഒരു വലിയ നാഴികക്കല്ലാണ്. കഴിഞ്ഞ 25 വര്‍ഷമായി സ്വര്‍ണം വിലയില്‍ സ്ഥിരതയുള്ള പ്രകടനമാണ് കാഴ്ച വെക്കുന്നത്.

Gold Price

2000 ല്‍ 24 കാരറ്റ് സ്വര്‍ണത്തിന് 10 ഗ്രാമിന് ഏകദേശം 4400 രൂപ മാത്രമായിരുന്നു വില. 2010 ആയപ്പോഴേക്കും ഇത് 18,500 രൂപയായി കുതിച്ചുയര്‍ന്നു. ഏകദേശം 12000 ത്തോളം രൂപയുടെ വര്‍ധനവാണ് പത്ത് വര്‍ഷം കൊണ്ട് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. ഒരു പത്ത് വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ഇത് 50000 മായി കുതിച്ചുയര്‍ന്നു. അതായത് അത്രയും കാലം കൊണ്ട് വര്‍ധിച്ചത് 32000 ത്തോളം രൂപ!

എന്നാല്‍ 2020 ന് ശേഷം സ്വര്‍ണ വിലയില്‍ ഉണ്ടായത് റോക്കറ്റ് കണക്കെയുള്ള കുതിപ്പാണ്. 2000 മുതല്‍ 2020 വരെയുള്ള 20 വര്‍ഷം കൊണ്ട് സ്വര്‍ണത്തിന് കുതിച്ചത് 46000 രൂപയായിരുന്നു എങ്കില്‍ 2020 ന് ശേഷമുള്ള വെറും അഞ്ച് വര്‍ഷം കൊണ്ട് വര്‍ധിച്ചത് 50000 രൂപയ്ക്കും മുകളിലാണ്. രണ്ടര പതിറ്റാണ്ടിനിടെ 22 മടങ്ങ് വളര്‍ച്ചയാണ് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത് എന്ന് കണക്കുകള്‍ കാണിക്കുന്നു.

കാലങ്ങളായി എന്തുകൊണ്ടാണ് സ്വര്‍ണ്ണത്തെ സുരക്ഷിതമായ നിക്ഷേപമായി കാണുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്. നിരവധി ആഗോള, പ്രാദേശിക ഘടകങ്ങള്‍ ആണ് സ്വര്‍ണ വില ഉയര്‍ത്തുന്നതിന് കാരണമാകുന്നത്. ആഗോള സാമ്പത്തിക അനിശ്ചിതത്വം അതില്‍ പ്രധാനമാണ്. യു എസ് വിപണി പ്രശ്നങ്ങള്‍ നേരിടുന്ന സമയമാണിത്. ഓഹരി വിപണികള്‍ ഇടിഞ്ഞും ഡോളര്‍ ദുര്‍ബലമായും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് യു എസ് വിപണി മുന്നോട്ട് പോകുന്നത്. വിപണി തകര്‍ച്ച നേരിടുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷയ്ക്കായി സ്വര്‍ണത്തിലേക്ക് ഓടുന്നു.

പല രാജ്യങ്ങളും, പ്രത്യേകിച്ച് വളര്‍ന്നു വരുന്ന രാജ്യങ്ങള്‍, യു എസ് ഗവണ്‍മെന്റ് ബോണ്ടുകള്‍ക്ക് പകരം കൂടുതല്‍ സ്വര്‍ണം വാങ്ങുന്നു. ഇത് ആവശ്യകത വര്‍ധിപ്പിക്കുകയും സ്വര്‍ണ വിലകളെ സ്വാധീനിക്കുകയും ചെയ്യുന്നു. സ്വര്‍ണ്ണ വിനിമയ - വ്യാപാര ഫണ്ടുകള്‍ ( ഇ ടി എഫ് ) വലിയ നിക്ഷേപങ്ങള്‍ കാണുന്നു. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ മാത്രം, 21 ബില്യണ്‍ ഡോളറിലധികം ഈ ഫണ്ടുകളിലേക്ക് പോയി.

ഇത് സ്വര്‍ണത്തിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം കാണിക്കുന്നു. ഗോള്‍ഡ്മാന്‍ സാക്സ് പോലുള്ള ആഗോള ബാങ്കുകള്‍ മുമ്പെന്നത്തേക്കാളും സ്വര്‍ണത്തില്‍ കൂടുതല്‍ ബുള്ളിഷ് ആണ് പ്രവചിക്കുന്നത്. 2025 അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് (28.35 ഗ്രാം) 3700 ഡോളര്‍ ആകും എന്നാണ് അവരുടെ ഏറ്റവും പുതിയ പ്രവചനം. ഇത് ഈ വര്‍ഷത്തെ മൂന്നാമത്തെ വര്‍ധനവാണ്.

2025 ജനുവരി 1 ന് സ്വര്‍ണത്തിന് ഔണ്‍സിന് 2,623 ഡോളര്‍ ആയിരുന്നു. വര്‍ഷാവസാനത്തോടെ സ്വര്‍ണം 3,700 ഡോളറില്‍ ക്ലോസ് ചെയ്താല്‍, അത് 41 ശതമാനം വരുമാനം നല്‍കും. ഇന്ത്യയില്‍, ശക്തമായ സാംസ്‌കാരിക ആവശ്യം, ഉത്സവകാല വാങ്ങല്‍, രൂപയുടെ ദുര്‍ബലത എന്നിവയും വിലകള്‍ ഉയര്‍ത്താന്‍ കാരണമാകും. സ്വര്‍ണത്തിന് നിക്ഷേപക ആവശ്യത്തില്‍ ഇനിയും ഡിമാന്‍ഡ് ഉയരാനാണ് സാധ്യത.

ആഭരണങ്ങളിലോ, നാണയങ്ങളിലോ, ഡിജിറ്റല്‍ സ്വര്‍ണ്ണത്തിലോ, ഇടിഎഫുകളിലോ ആകട്ടെ, ഒരു നിക്ഷേപ പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കുന്നതില്‍ സ്വര്‍ണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പണപ്പെരുപ്പം, കറന്‍സി അപകടസാധ്യതകള്‍, സാമ്പത്തിക ആഘാതങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് നിങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ കുറഞ്ഞത് 10-15% സ്വര്‍ണ്ണമായിരിക്കണം എന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

അന്താരാഷ്ട്ര സ്വര്‍ണവില കുത്തനെ വര്‍ധിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വിപണിയായ കേരളത്തിലും പ്രതിഫലിക്കുന്നുണ്ട്. ഡോളര്‍ മൂല്യം ഇടിയുന്നതും ഇന്ത്യന്‍ രൂപ താരതമ്യേന കരുത്ത് വര്‍ധിപ്പിക്കുന്നതും ആഭ്യന്തര വിപണിയിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നു. നിലവില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 3485 ഡോളറാണ് വില. കഴിഞ്ഞ 12 ദിവസത്തിനിടെ 560 ഡോളര്‍ ആണ് കൂടിയിരിക്കുന്നത്.

ഇത്തരത്തില്‍ ഒരു വര്‍ധനവ് അപൂര്‍വമാണ്. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 275 രൂപയും ഒരു പവന് 2200 പത്ത് ഗ്രാമിന് 2750 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണം വാങ്ങിക്കാന്‍ 9290 രൂപ കൊടുക്കണം. പവന്‍ വില 74320 രൂപയില്‍ ആണ് ഇന്ന് സ്വര്‍ണം വ്യാപാരം നടത്തുന്നത്. 24 കാരറ്റ് സ്വര്‍ണം ഒരു കിലോ ഗ്രാമിന് ഒരു കോടി രൂപയ്ക്ക് മുകളിലാണ് ഇന്നത്തെ വില.

24 കാരറ്റിന്റെ പത്ത് ഗ്രാമിന് ഒരു ലക്ഷമായി വില ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണത്തിന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 8520 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം വില കൂടുന്നത് ജ്വല്ലറി വ്യാപാരികളെ സംബന്ധിച്ചിടത്തോളവും തിരിച്ചടിയാണ്. വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തിന്റെ വില്‍പന നടന്നാലെ ജ്വല്ലറി വ്യാപാരികള്‍ക്ക് നേട്ടമുണ്ടാകൂ. വില കൂടിയാല്‍ സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ വിമുഖത കാണിക്കും.

വിവാഹം, അക്ഷയ തൃതീയ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയമാണിത്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ജ്വല്ലറികളില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് വ്യാപാരം ഇടിയാന്‍ കാരണമാകും. വിവാഹ ആവശ്യങ്ങള്‍ക്ക് ശരാശരി 20 - 30 പവന്‍ സ്വര്‍ണം വില്‍ക്കാറുണ്ട്. എന്നാല്‍ വില കൂടുന്നത് ഇത് പത്ത് പവനിലേക്കോ പതിനഞ്ച് പവനിലേക്കോ ആയി കുറയ്ക്കും.

ഇത് വ്യാപാരികളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. മാത്രമല്ല പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുന്ന പ്രവണതയും വര്‍ധിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ വാങ്ങിയ സ്വര്‍ണം ഇപ്പോള്‍ വിറ്റാല്‍ വലിയ ലാഭം കൊയ്യാം എന്നുള്ളതിനാലാണ് ഉപഭോക്താക്കള്‍ ഇതിന് മുതിരുന്നത്. എന്നാല്‍ ഇതെല്ലാം ആഭരണ നിര്‍മാണ രംഗത്തെ ക്ഷീണിപ്പിക്കും. 2000 ത്തിലൊക്കെ സ്വര്‍ണം വാങ്ങി സൂക്ഷിച്ചവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ബംപര്‍ ലോട്ടറി അടിച്ച അവസ്ഥയാണ്.

അന്ന് 4000 രൂപയായിരുന്നു പവന് വില എങ്കില്‍ ഇന്ന് അത് 74000 രൂപയിലേറെയാണ്. അതിനാല്‍ തന്നെ പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വലിയ ലാഭമാണ് ഇപ്പോള്‍ കിട്ടുക. ഈ വര്‍ഷം ജനുവരി ഒന്നിന് സ്വര്‍ണം വാങ്ങിയവര്‍ക്ക് പോലും 20000 രൂപയ്ക്ക് അടുത്ത് ഒരു പവനില്‍ ലാഭം കിട്ടും എന്ന് മനസിലാക്കുമ്പോഴാണ് സ്വര്‍ണം എത്ര വലിയ കുതിപ്പാണ് നടത്തിയത് എന്ന് വ്യക്തമാകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+