Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനുവരിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്ന് വിറ്റാല്‍ 30000 രൂപ നഷ്ടം; വിലയിടിഞ്ഞത് ഇങ്ങനെ

കൊവിഡിന് ശേഷം സ്വര്‍ണവിലയില്‍ ഉണ്ടായത് സമാനതകളില്ലാത്ത കുതിപ്പാണ്. 2024 ല്‍ 25 ശതമാനവും 2025 ല്‍വ 64 ശതമാനവും ആണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്. 2026 ലാകട്ടെ ആദ്യ മാസം തന്നെ 18 ശതമാനത്തിലേറെ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ഇതോടെ 2026 സ്വര്‍ണത്തിന്റെ ഏറ്റവും മികച്ച വര്‍ഷമായി മാറും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.

രാജയോഗം വരികയാണെങ്കില്‍ ഇങ്ങനെ വേണം.. വെറുതെയിരുന്നാലും ഇവരുടെ പോക്കറ്റ് നിറയും
രാജയോഗം വരികയാണെങ്കില്‍ ഇങ്ങനെ വേണം.. വെറുതെയിരുന്നാലും ഇവരുടെ പോക്കറ്റ് നിറയും

എന്നാല്‍ ഇറാന്‍-യുഎസ് സംഘര്‍ഷം സ്വര്‍ണത്തിന് വിപരീതമായ ഫലമാണ് സമ്മാനിച്ചത്. ജനുവരി ഒന്നിന് 99040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ പിന്നീട് ഇത് ക്രമാനുഗതമായി വര്‍ധിച്ച് ജനുവരി 29 ആയപ്പോഴേക്കും 131160 രൂപ എന്ന സര്‍വകാല റെക്കോഡിലേക്ക് എത്തി. അതായത് കേവലം 29 ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 32120 രൂപയാണ് വര്‍ധിച്ചത്.

Gold Rate

സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പുകളിലൊന്നായിരുന്നു ഇത്. സാധാരണഗതിയില്‍ ഒന്നോ രണ്ടോ വര്‍ഷം കൊണ്ടാണ് പവന്‍ സ്വര്‍ണത്തിന് 32000 രൂപയുടെ വര്‍ധനവ് ഉണ്ടാകാറുള്ളത്. തുടര്‍ന്നും സ്വര്‍ണവില കുതിക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അവിടെ നിന്ന് സ്വര്‍ണത്തിന്റെ പതനം ആരംഭിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 16000 രൂപയിലെത്തും! പവന് 1.32 ലക്ഷം!! സ്വര്‍ണം വീണെന്ന് കരുതേണ്ട..!
ഒരു ഗ്രാം സ്വര്‍ണത്തിന് 16000 രൂപയിലെത്തും! പവന് 1.32 ലക്ഷം!! സ്വര്‍ണം വീണെന്ന് കരുതേണ്ട..!

ജനുവരി 31 ന് ആ മാസം അവസാനിക്കുമ്പോഴേക്കും പവന്‍ വിലയില്‍ ഏകദേശം 14000 രൂപ കുറഞ്ഞതോടെ 117760 ലേക്ക് സ്വര്‍ണ വില എത്തി. ഫെബ്രുവരി അവസാനത്തോടെ വീണ്ടും സ്വര്‍ണവില വര്‍ധിക്കുന്നതിന്റെ നേരിയ സൂചന കാണിച്ചു. ഫെബ്രുവരി 28 ന് 123720 ലേക്ക് പവന്‍ വില എത്തി. മാര്‍ച്ച് ഒന്നിന് ഇത് 126920 ആയും വര്‍ധിച്ചു. എന്നാല്‍ പിന്നീട് സ്വര്‍ണത്തിന് ഈ വേഗത നിലനിര്‍ത്താനായില്ല.

മാര്‍ച്ച് 23 ന് ഒരുലക്ഷത്തിന് താഴേക്ക് വരെ (99480) പവന്‍ വില എത്തി. ഏപ്രിലിലും ഇത് തന്നെയായിരുന്നു സ്ഥിതി. ഏപ്രില്‍ 18 ന് രേഖപ്പെടുത്തിയ 114240 ആണ് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന പവന്‍വില. മേയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് ഇന്ത്യയില്‍ വില കൂടാന്‍ കാരണമായി. മേയ് 12 ന് 112920 ആയിരുന്ന സ്വര്‍ണവില മേയ് 13 ന് 12000 രൂപയോളം വര്‍ധിച്ച് 123120 ലേക്ക് എത്തി.

ശമ്പളവും പെന്‍ഷനും കുത്തനെ കൂടില്ല! എട്ടാം ശമ്പള കമ്മീഷന്‍ ശമ്പളം വര്‍ധിപ്പിക്കുന്നത് പേരിന് മാത്രം?
ശമ്പളവും പെന്‍ഷനും കുത്തനെ കൂടില്ല! എട്ടാം ശമ്പള കമ്മീഷന്‍ ശമ്പളം വര്‍ധിപ്പിക്കുന്നത് പേരിന് മാത്രം?

എന്നാല്‍ ഒറ്റ ദിവസത്തെ മാത്രം കുതിപ്പോടെ അപ്പോഴും സ്വര്‍ണത്തിന് തിരികെ കയറാനായില്ല. ജൂണിലാകട്ടെ സ്വര്‍ണത്തിന് ഈ വര്‍ഷം ഉണ്ടായ ഏറ്റവും വലിയ ഇടിവാണ് ഉണ്ടായത്. ജൂണ്‍ 1 ന് 114560 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ജൂണ്‍ 30 ആയപ്പോഴേക്കും 102760 രൂപയായി കുറഞ്ഞു. ഒരു മാസം കൊണ്ട് 12000 രൂപയോളമാണ് പവനില്‍ കുറഞ്ഞത്. അതായത് ജനുവരി 29 ലെ റെക്കോഡ് നിലയില്‍ നിന്ന് 28400 രൂപ കുറവിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+