Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയിൽ ഇന്ന് സ്വർണ വില താഴേക്ക്: 22 കാരറ്റ് നിരക്ക് അറിയാം..ഇനിയും താഴേക്ക്?

അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണത്തിന് വലിയ ഇടിവാണ് ഉണ്ടായത്. യു.എസ് -ഇറാൻ സംഘർഷമാണ് വിലയെ സ്വാധീനിച്ചത്. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിക്കുകയാണ്. ഡോളറിൻ്റെ വിനിമയ മൂല്യവും ഉയർന്ന നിരക്കിൽ തുടരുകയാണ്. ഇതാണ് സ്വർണത്തിന് ഇന്ന് തിരിച്ചടിയായത്.

രാജ്യാന്തര വിപണിയിലെ വിലയിടിഞ്ഞതോടെ തമിഴ്നാട്ടിലും ഇന്ന് സ്വർണ വിലയിൽ വലിയ തകർച്ചയാണ് രേഖപ്പെടുത്തിയത്. പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്. 22 കാരറ്റ് പവന് 1,05,200 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 1,05,600 രൂപയായിരുന്നു പവന് വില. ഗ്രാമിന് 13,200 രൂപയും. അതേസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 235 രൂപയാണ് വില.

goldchennai2-9

കഴിഞ്ഞ ഒരുവർഷത്തിനിടെ സ്വർണവിലയിൽ രേഖപ്പെടുത്തിയത് അപ്രതീക്ഷിത കുതിപ്പാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം സ്വർണത്തിന് 9155 രൂപയായിരുന്നു ഗ്രാമിന് വില. പവൻ വില 73,240 രൂപയുമായിരുന്നു. ഈ വർഷത്തിൻറ് തുടക്കത്തിൽ റെക്കോഡ് വർധനവ് രേഖപ്പെടുത്തിയ സ്വർണം ഇപ്പോൾ മന്ദഗതിയിലാണ്. പശ്ചിമേഷ്യൻ സംഘർഷമാണ് സ്വർണത്തിൻ്റെ പെരുമ തളർത്തിയത്.

ഇറാൻ-യുഎസ് സംഘർഷം കടുത്തതോടെ ഹോർമുസ് കടലിടുക്ക് അടച്ചിട്ടതും പിന്നാലെ ക്രൂഡ് ഓയിൽ വില വർധിച്ചതുമാണ് സ്വർണക്കുതിപ്പിന് കൂച്ചുവിലങ്ങിട്ടത്. ഇരുരാജ്യങ്ങളും ഉടൻ സമാധാനക്കരാറിലെത്തുമെന്ന പ്രതീക്ഷകൾ ഒരാഴ്ച മുൻപ് സ്വർണ വില നേരിയ തോതിൽ തിരിച്ചുകയറാൻ കാരണമായിരുന്നു. എന്നാൽ ഇപ്പോൾ സംഘർഷം വീണ്ടും കടുത്തതോടെ ഇനി സ്വർണ വില എങ്ങോട്ടെന്ന ചോദ്യമാണ് ഉയരുന്നത്.

സംഘർഷം പണപ്പെരുപ്പ ആശങ്ക ശക്തമാക്കിയിട്ടുണ്ട്. ഇതോടെ യു.എസ് ഫെഡറൽ റിസർവ്വ് പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയും ശക്തമായി. യുഎസ് ഫെഡറൽ റിസർവ് ചെയർമാനായ കെവിൻ വാർഷ് ഈയാഴ്ച യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും. പലിശ നിരക്ക് കൂട്ടുമോ അതോ അതേപടി നിലനിർതുമോയെന്നത് സംബന്ധിച്ച് ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിൻ്റെ വാക്കുകൾ എന്തായിരിക്കും എന്നതിനെ അടിസ്ഥാനത്തിലായിരിക്കും ഇനി സ്വർണവിലയുടെ പോക്ക്.

പലിശ നിരക്ക് കൂട്ടിയാൽ സ്വാഭാവികമായും ഡോളറിൻ്റെ മൂല്യം ഉയരും. നിക്ഷേപകർ സ്വർണത്തെ കൈവിട്ട് സർക്കാർ ബോണ്ടുകളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കും. ഇത്തരമൊരു സാഹചര്യത്തിൽ സ്വർണം 4000 ഡോളറിന് താഴേക്ക് ഇടിയും. വില ഔണ്‍സിന് 3400 ഡോളർ വരെ താഴാനുള്ള സാധ്യത ഏറെയാണെന്നുള്ള വിലയിരുത്തലുകളും ഉണ്ട്.

കേരളത്തിലെ സ്വർണ വില

ഇന്ന് കേരളത്തിൽ സ്വർണ വിലയിൽ നേരിയ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 10 രൂപ മാത്രം കുറഞ്ഞ് 13,090 രൂപയാണ് രാവിലെ വില. 80 രൂപ താഴ്ന്ന് പവൻവില 1,04,720 രൂപയുമായി. സ്വർണ വില ആഗോള വിപണിയിൽ കുറഞ്ഞാൽ കേരളത്തിലും വില ഇടിയും. കേരളത്തിൽ വില 1 ലക്ഷത്തിന് താഴേക്ക് പോകുമോയെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. 3400 ഡോളറിലേക്ക് വില താഴ്ന്നാൽ സംസ്ഥാനത്ത് വില 90,000ത്തിന് താഴേക്ക് പോയേക്കും. കുറഞ്ഞത് 80,000 ആയെങ്കിലും പവൻ വില താഴ്നന്നില്ലെങ്കിൽ സ്വർണം വാങ്ങാൻ സാധാരണക്കാരൻ ജ്വല്ലറികളിലേക്ക് എത്തില്ലെന്നാണ് സ്വർണ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+