സെപ്റ്റംബറില്‍ മാത്രം പൊന്നിന് കുറഞ്ഞത് 9000 രൂപ!! വെള്ളിയ്ക്ക് 15000 രൂപയുടെ ഇടിവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തിനും വെള്ളിക്കും വില താഴേക്ക് വീണ് കൊണ്ടിരിക്കുകയാണ്. ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം, 24 കാരറ്റ് സ്വര്‍ണം ഇന്ന് 10 ഗ്രാമിന് 580 രൂപ കുറഞ്ഞ് 1.47 ലക്ഷം രൂപയായി. ഒരു കിലോഗ്രാം വെള്ളിക്ക് 1,373 രൂപ കുറഞ്ഞ് വില 2.22 ലക്ഷം രൂപയായി. വെറും രണ്ട് ദിവസത്തിനുള്ളില്‍ സ്വര്‍ണത്തിന് 5,000 രൂപയും വെള്ളിക്ക് 11,000 രൂപയുമാണ് കുറഞ്ഞത്.

സെപ്റ്റംബറിലെ ഇതുവരെയുള്ള 28 ദിവസത്തിനിടയില്‍ സ്വര്‍ണത്തിന് 9,000 രൂപയും വെള്ളിക്ക് 15,000 രൂപയും കുറഞ്ഞു. ഓഗസ്റ്റ് 31-ന് 10 ഗ്രാമിന് 1.56 ലക്ഷം രൂപയായിരുന്ന സ്വര്‍ണവില ഇപ്പോള്‍ 1.47 ലക്ഷം രൂപയായി കുറഞ്ഞു. അതുപോലെ, ഒരു കിലോഗ്രാം വെള്ളിയുടെ വില 2.37 ലക്ഷം രൂപയില്‍ നിന്ന് 2.22 ലക്ഷം രൂപയായി കുറഞ്ഞു. ഈ വിലക്കുറവ് ദീര്‍ഘകാലം തുടരുമോ എന്നാണ് എല്ലാവരും ഇപ്പോള്‍ കാത്തിരിക്കുന്നത്.

Gold Rate

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ നിലവില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരാമെന്ന് വിദഗ്ധര്‍ കരുതുന്നു. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായി പലിശനിരക്ക് വര്‍ധിപ്പിച്ചത് സ്വര്‍ണവില കുറയാന്‍ കാരണമായി. യുഎസും ഇറാനും തമ്മിലുള്ള യുദ്ധവും സാമ്പത്തിക അനിശ്ചിതത്വവും സ്വര്‍ണവിലയെ പിന്തുണച്ചേക്കാം എന്നാണ് വിലയിരുത്തല്‍.

അങ്ങനെ വന്നാല്‍ നിക്ഷേപകര്‍ സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ വീണ്ടും സ്വര്‍ണം തിരഞ്ഞെടുത്തേക്കാം. എന്നിരുന്നാലും വിപണി ഇപ്പോഴും ദുര്‍ബലമായ ലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കണം എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വലിയ വിലക്കുറവ് ഒരു വാങ്ങല്‍ അവസരവും സൃഷ്ടിച്ചേക്കാം. ഈ സാഹചര്യത്തില്‍ ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

സര്‍ട്ടിഫൈഡ് സ്വര്‍ണം മാത്രം വാങ്ങുക എന്നതാണ് അതില്‍ പ്രധാനം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഹാള്‍മാര്‍ക്ക് പതിച്ച സര്‍ട്ടിഫൈഡ് സ്വര്‍ണം മാത്രം വാങ്ങുക. ഈ നമ്പര്‍ AZ4524 പോലെയുള്ള അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്നതാകാം. ഹാള്‍മാര്‍ക്കിംഗ് സ്വര്‍ണത്തിന്റെ കാരറ്റ് ശുദ്ധതയെ സൂചിപ്പിക്കുന്നു. വാങ്ങുന്ന ദിവസം സ്വര്‍ണ്ണത്തിന്റെ കൃത്യമായ ഭാരവും വിലയും പരിശോധിക്കുക എന്നതാണ് മറ്റൊന്ന്.

24-കാരറ്റ്, 22-കാരറ്റ്, 18-കാരറ്റ് സ്വര്‍ണ്ണത്തിന് വിലയില്‍ വ്യത്യാസമുണ്ട്. വെള്ളിയുടെ കാര്യത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാന്തം ഉപയോഗിച്ചുള്ള പരിശോധനയാണ് അതിലൊന്ന്. യഥാര്‍ത്ഥ വെള്ളി കാന്തത്തില്‍ ഒട്ടിപ്പിടിക്കില്ല. ഒട്ടിപ്പിടിക്കുകയാണെങ്കില്‍ അത് വ്യാജമാണ്. വെള്ളിയുടെ മുകളില്‍ ഐസ് വെച്ചാല്‍ യഥാര്‍ത്ഥ വെള്ളിയില്‍ ഐസ് വേഗത്തില്‍ ഉരുകുന്നു എന്ന് കാണം.

ഗന്ധം പരിശോധിക്കലാണ് അടുത്ത മാര്‍ഗം. യഥാര്‍ത്ഥ വെള്ളിക്ക് ഗന്ധമുണ്ടാകില്ല. എന്നാല്‍ വ്യാജ വെള്ളിക്ക് ചെമ്പിന്റെ ഗന്ധമുണ്ടാകും. തുണി ഉപയോഗിച്ചുള്ള പരിശോധനയാണ് മറ്റൊന്ന്. വെള്ളിയെ ഒരു വെള്ള തുണി കൊണ്ട് ഉരസുക. കറുത്ത പാട് അവശേഷിക്കുന്നുണ്ടെങ്കില്‍ അത് യഥാര്‍ത്ഥ വെള്ളിയാണ് എന്ന് ഉറപ്പിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma