Get Updates
Get notified of breaking news, exclusive insights, and must-see stories!

50000 ത്തില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിക്കേണ്ട; 2024 ലും സ്വര്‍ണവില പിടിവിട്ട് ഉയരും, കാരണം..!?

കേവലം ആഭരണം എന്നതിലുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. കൊവിഡിന് ശേഷം സ്വര്‍ണ വില പിടിവിട്ട് കുതിക്കുകയാണ്. പവന് അരലക്ഷം രൂപ എന്നതിലേക്കാണ് സ്വര്‍ണം പോയി കൊണ്ടിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 47120 ആണ്. സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ശേഷിക്കുന്നുള്ളൂ എന്നതിനാല്‍ തന്നെ ഇനി വിലയില്‍ വലിയ ഇടിവ് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ വരും വര്‍ഷത്തേക്കും വലിയ പ്രതീക്ഷ വേണ്ട എന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉയര്‍ന്ന ഡിമാന്‍ഡ് കാരണം 2024 ല്‍ സ്വര്‍ണ വില ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി സഹിബന്ധു ഗോള്‍ഡ് ലോണ്‍സ് പറയുന്നു.

GOLD PRICE

2024 ഇന്ത്യയിലെ സ്വര്‍ണ വിപണിക്ക് പ്രതീക്ഷ നല്‍കുന്നതായി കാണപ്പെടുമ്പോള്‍ ഉയരുന്ന പലിശ നിരക്കുകളും പുതിയ നിയന്ത്രണങ്ങളും സ്വര്‍ണ വായ്പകളുടെ ആകര്‍ഷണത്തെ ബാധിക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ഈ വര്‍ഷം സ്വര്‍ണം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് എന്നും 12 ശതമാനത്തിലധികം നേട്ടമുണ്ടാക്കി എന്നും സഹിബന്ധു ഗോള്‍ഡ് ലോണ്‍സ് മാര്‍ക്കറ്റിംഗ് മേധാവി മെഹക് ശ്രീവാസ്തവ പറഞ്ഞു.

''ഉയര്‍ന്ന ഡിമാന്‍ഡിനിടയില്‍ സ്വര്‍ണവില ഇനിയും ഉയരുമെന്ന് ഈ മേഖലയിലെ വിദഗ്ധരും വിശകലന വിദഗ്ധരും പ്രതീക്ഷിക്കുന്നു. ഏറ്റവും വലിയ സ്വര്‍ണ വായ്പ അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായ സഹിബന്ധു ഗോള്‍ഡ് ലോണ്‍ 2024-ല്‍ തുടര്‍ച്ചയായി ഒരു ഗ്രാമിന് സ്വര്‍ണ നിരക്ക് വര്‍ധിക്കുന്നതിനാല്‍ സ്വര്‍ണത്തിനെതിരായ വായ്പകളുടെ ആവശ്യകതയില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു.

2024ല്‍ ഉയര്‍ന്ന വിലയും മികച്ച വായ്പാ വിപണിയും പ്രതീക്ഷിക്കണം എന്നാണ് പ്ലസ് സ്ഥാപകന്‍ വീര്‍ മിശ്ര പറയുന്നത്. സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ ഉയരാന്‍ ഒരുങ്ങുകയാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയും ഉത്സവ സീസണിലെ ഡിമാന്‍ഡുമാണ് പ്രധാന പ്രേരണകള്‍. ഇന്നത്തെ നിരക്ക് അനുസരിച്ച് 10 ഗ്രാം സ്വര്‍ണത്തിന് 58900 രൂപയാണ് വില.

വരും വര്‍ഷം 10 ഗ്രാമിന് 57,000 മുതല്‍ 67,000 വരെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആഗോളവും പ്രാദേശികവുമായ ഘടകങ്ങള്‍ കാരണം ചാഞ്ചാട്ടം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നും വീര്‍ മിശ്ര പറഞ്ഞു. അതേസമയം ഉയരുന്ന പലിശനിരക്കുകള്‍ സ്വര്‍ണവായ്പകളുടെ ആകര്‍ഷണത്തെ തളര്‍ത്തിയേക്കും. എങ്കിലും മൊത്തത്തില്‍ 2024 ഇന്ത്യയുടെ സ്വര്‍ണ വിപണിക്ക് ശുഭസൂചകമാണ്.

സ്വര്‍ണത്തിലുള്ള മൊത്തം പോര്‍ട്ട്ഫോളിയോ നിക്ഷേപത്തിന്റെ 10% മുതല്‍ 15% വരെ ഒരു വ്യക്തിക്ക് ഉണ്ടായിരിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് വിവിധ രീതികള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ഫിസിക്കല്‍ ഗോള്‍ഡ്, ഡിജിറ്റല്‍ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫുകള്‍, ഗോള്‍ഡ് സേവിംഗ് ഫണ്ടുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവയാണ് അവ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+