Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ കിതപ്പ് നോക്കേണ്ട... ഏപ്രിലില്‍ സ്വര്‍ണ വില കുതിച്ചുയരും..!? കാത്തിരിക്കുന്നത് ഇത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം അനുഭവപ്പെടുന്നുണ്ട്. കുത്തനെ ഉയര്‍ന്ന സ്വര്‍ണവില അതിനാല്‍ തന്നെ അല്‍പം നിയന്ത്രണത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ ആശ്വാസം അധികകാലം ഉണ്ടാകില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നേക്കും എന്നാണ് സൂചന.

തിങ്കളാഴ്ച നിരക്കുകള്‍ സ്ഥിരത പുലര്‍ത്തിയെങ്കിലും വരും ദിവസങ്ങളില്‍ സ്വര്‍ണ വില 3100 ഡോളറിലെത്തുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ഡോളറിന്റെ ദുര്‍ബലതയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പദ്ധതികളെക്കുറിച്ചുള്ള അനിശ്ചിതത്വവും ആണ് ഇതിന് കാരണമായി റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നത്. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 3024.39 ഡോളറായിരുന്നു കഴിഞ്ഞ ദിവസം വില.

Gold Rate

യുഎസ് സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.3 ശതമാനം ഉയര്‍ന്ന് 3029.50 ഡോളറിലെത്തി. ഇപ്പോള്‍ ഡോളര്‍ നേരിയ തോതില്‍ ദുര്‍ബലമായത് സ്വര്‍ണത്തിന് അല്‍പ്പം തിരിച്ചടി നല്‍കുന്നുണ്ടാകാം എന്നാണ് സ്വതന്ത്ര വിശകലന വിദഗ്ധനായ റോസ് നോര്‍മന്‍ പറയുന്നത്. തിങ്കളാഴ്ച മറ്റ് പ്രധാന കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഎസ് ഡോളര്‍ 0.1 ശതമാനം ഇടിഞ്ഞിരുന്നു.

എന്നാല്‍ ഈ മാസം ഇതുവരെ ഏകദേശം 3.4 ശതമാനം കുറവുണ്ടായതിനാല്‍ സ്വര്‍ണം വിദേശത്ത് നിന്ന് വാങ്ങുന്നവര്‍ക്ക് വില കുറഞ്ഞു. ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന പരസ്പര താരിഫുകളുടെ കാര്യത്തില്‍ ചില ഇളവുകള്‍ ഉണ്ടാകുമെന്ന് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സൂചന നല്‍കിയിരുന്നു. ഇത് പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിന്റെ സമയത്ത് പരമ്പരാഗതമായി സ്വര്‍ണത്തെ ഒരു സുരക്ഷിത നിക്ഷേപമായാണ് നിക്ഷേപകര്‍ കാണുന്നത്. യുഎസ് താരിഫ് ഭീഷണികള്‍ വിചാരിച്ച അത്ര ആഘാതം സൃഷ്ടിക്കുന്നില്ല എങ്കില്‍ 3000 ഡോളറിന് താഴെ ക്ഷണികമായ മുന്നേറ്റങ്ങള്‍ക്ക് കാരണമാകും എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആഴ്ച ഫെഡറല്‍ റിസര്‍വ് അതിന്റെ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് സ്ഥിരമായി നിലനിര്‍ത്തിയിരുന്നു.

സ്വര്‍ണം സാധാരണയായി കുറഞ്ഞ പലിശ നിരക്കിലുള്ള അന്തരീക്ഷത്തിലാണ് വളരുന്നത്. കഴിഞ്ഞ ആഴ്ച ഔണ്‍സിന് 3057.21 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം എത്തിയിരുന്നു. ഈ വര്‍ഷം 15 ശതമാനത്തിലധികം വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായത്. അധികം വൈകാതെ ഔണ്‍സിന് 3150 ഡോളര്‍ എന്ന നിരക്കിലേക്ക് സ്വര്‍ണം എത്തിയേക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

അന്താരാഷ്ട്ര അനിശ്ചിതത്വങ്ങള്‍ക്ക് വ്യക്തമായ പരിഹാരമില്ലാത്തതിനാല്‍ സ്വര്‍ണ ഡിമാന്‍ഡ് അടുത്ത കാലത്തായി ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മാര്‍ക്കറ്റ്പള്‍സിലെ മാര്‍ക്കറ്റ് അനലിസ്റ്റ് സൈന്‍ വാവ്ഡ പറഞ്ഞു. അതേസമയം സ്‌പോട്ട് സില്‍വര്‍ ഔണ്‍സിന് 0.3 ശതമാനം ഉയര്‍ന്ന് 33.12 ഡോളറിലെത്തി. പ്ലാറ്റിനം 0.5 ശതമാനം വര്‍ധിച്ച് 979.50 ഡോളറിലും പല്ലേഡിയം 958.14 ഡോളറിലും ആണ് വ്യാപാരം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+