Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണത്തിന്റെ ഇറക്കുമതി വില കുറച്ച് സര്‍ക്കാര്‍, പവന്‍വില കുത്തനെ ഇടിയുമോ? വെള്ളിയ്ക്കും ഇടിവ്

സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തി സര്‍ക്കാര്‍. പത്ത് ഗ്രാമിന് 11 ഡോളര്‍ ആണ് അടിസ്ഥാന ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണം 10 ഗ്രാമിന് 927 ഡോളറായി കുറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഇന്‍ഫോര്‍മിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഡോളര്‍ സൂചികയിലെ തിരിച്ചുവരവും ലാഭമെടുക്കലും മൂലം സ്വര്‍ണത്തിന്മേലുള്ള വില്‍പ്പന സമ്മര്‍ദ്ദം തുടരുന്നതിനിടയിലാണ് ഈ നീക്കം.

സ്വര്‍ണ്ണത്തോടൊപ്പം, വെള്ളിയുടെ അടിസ്ഥാന ഇറക്കുമതി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. കിലോഗ്രാമിന് 18 ഡോളര്‍ ആണ് കുറച്ചിരിക്കുന്നത്. ഇത് പ്രകാരം പുതിയ വില കിലോഗ്രാമിന് 1025 ഡോളറായി മാറി. സമീപ നാളുകളില്‍ വെള്ളിയുടെ രണ്ടാമത്തെ വില പരിഷ്‌കരണമാണിത്.ഫെബ്രുവരി ആദ്യം സര്‍ക്കാര്‍ അടിസ്ഥാന ഇറക്കുമതി വില കിലോഗ്രാമിന് 42 ഡോളര്‍ വര്‍ധിപ്പിച്ചിരുന്നു.

Gold

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി വിലകള്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും സര്‍ക്കാര്‍ അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സ്വര്‍ണത്തിനും വെള്ളിക്കും ചുമത്തുന്ന തീരുവ കണക്കാക്കുന്നതിന് ഈ വിലകള്‍ നിര്‍ണായകമാണ്. ലോകത്തിലെ ഏറ്റവും വലിയ വെള്ളി ഇറക്കുമതിക്കാരും രണ്ടാമത്തെ വലിയ സ്വര്‍ം ഇറക്കുമതിക്കാരും ഉപഭോക്താവുമാണ് ഇന്ത്യ.

അതിനാല്‍ തന്നെ ഇന്ത്യയുടെ ഇറക്കുമതി നയങ്ങള്‍ക്ക് ലോഹ വിപണികളില്‍ കാര്യമായ സ്വാധീനമുണ്ട്. ഡോളറിന്റെ മൂല്യം ഇടിഞ്ഞതും ലോകമെമ്പാടും വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങളും കാരണം ഊഹക്കച്ചവടക്കാര്‍ സ്‌പോട്ട് ഡിമാന്‍ഡില്‍ പുതിയ പൊസിഷനുകള്‍ സൃഷ്ടിച്ചതിനാല്‍ തിങ്കളാഴ്ച ഫ്യൂച്ചേഴ്‌സ് വ്യാപാരത്തില്‍ സ്വര്‍ണ വില 10 ഗ്രാമിന് 478 രൂപ വര്‍ധിച്ച്?84,697 ആയി.

ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള വൈകിയ സമാധാന കരാറും വ്യക്തമല്ലാത്ത യുഎസ് താരിഫ് നയങ്ങളും സ്വര്‍ണത്തെ സുരക്ഷിതമായ നിക്ഷേപമാക്കി പിടിച്ചുനിര്‍ത്തി. കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ സ്വര്‍ണവില ആയിരം രൂപയോളം കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണം 63560 എന്ന നിരക്കിലാണ് വ്യാപാരം നടത്തിയത്. ഗ്രാമിന് 7945 രൂപയാണ് ഇന്നത്തെ വില

ആഗോള വിപണയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2864 ഡോളറാണ് പുതിയ നിരക്ക്. ഡോളര്‍ സൂചികയില്‍ നേരിയ ഇടിവ് വന്നതോടെ 107.23 എന്ന നിരക്കിലാണ് സൂചികയുള്ളത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 87.29 എന്ന നിരക്കിലാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+