ഒരു ഗ്രാം സ്വര്‍ണത്തിന് 33000 രൂപ.. പവന് 2.64 ലക്ഷം; ഞെട്ടിക്കുന്ന പ്രവചനവുമായി ക്രിസ് വുഡ്

സ്വര്‍ണവിലയില്‍ ദിനംപ്രതി നേരിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നുണ്ടെങ്കിലും 10 ഗ്രാമിന് 1,42,000 രൂപ, 1,35,000 രൂപ എന്നിങ്ങനെ ശക്തമായ അടിത്തറ നിലനിര്‍ത്തിക്കൊണ്ട് 1.50 ലക്ഷത്തിന് മുകളിലാണ് വ്യാപാരം തുടരുന്നത്. ഉത്സവ സീസണ്‍ അടുത്തെത്തിയതോടെ ഭൗതിക സ്വര്‍ണത്തിനുള്ള ആവശ്യം വര്‍ധിക്കുന്നതിനാല്‍ ഇന്ത്യയില്‍ സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്ന് വിപണി വിദഗ്ധര്‍ കരുതുന്നു.

ആഗോളതലത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണമാകുന്ന പ്രധാന ഘടകങ്ങളായി ഭൗതിക സ്വര്‍ണത്തിനുള്ള ആവശ്യം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ക്രൂഡ് ഓയില്‍ വിതരണത്തിലെ അനിശ്ചിതത്വം മൂലമുള്ള ആഗോള ചരക്ക് വിപണിയിലെ അസ്ഥിരത എന്നിവയെ അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജെഫറീസിലെ സാമ്പത്തിക വിശകലന വിദഗ്ധനായ ക്രിസ് വുഡ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ തന്റെ ശുഭാപ്തിവിശ്വാസത്തില്‍ തന്നെ തുടരുകയാണ്.

Gold Rate

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണവില ഔണ്‍സിന് 10,000 ഡോളര്‍ വരെ എത്താമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 'അമേരിക്കയിലെയും ജപ്പാനിലെയും കടുത്ത സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ കാരണം സ്വര്‍ണവില ഔണ്‍സിന് 10,000 ഡോളര്‍ എന്ന നിലയിലെത്തുന്നത് സാധ്യമാണ്. കുതിച്ചുയരുന്ന യുഎസ് ട്രഷറി യീല്‍ഡുകള്‍ അമേരിക്കയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമാക്കും,' അദ്ദേഹം പറഞ്ഞു.

അതിനാല്‍ യുഎസ് ബോണ്ട് യീല്‍ഡുകള്‍ നിജപ്പെടുത്താനോ പരിധി നിശ്ചയിക്കാനോ യുഎസ് ഭരണകൂടം നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു. 'ഇത് യുഎസ് ഡോളറിനെ ദുര്‍ബലപ്പെടുത്തുകയും ആഗോളതലത്തില്‍ സ്വര്‍ണവില വര്‍ധിപ്പിക്കുകയും ചെയ്യും,' ക്രിസ്റ്റഫര്‍ വുഡ് പറഞ്ഞു. യുഎസ് ബോണ്ട് യീല്‍ഡുകളെ 5% മുതല്‍ 6% വരെ എന്ന നിലയില്‍ നിയന്ത്രിക്കാന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ശ്രമിക്കുന്നതിന്റെ സൂചനകള്‍ ഇതിനകം കണ്ടുതുടങ്ങിയിട്ടുണ്ട്.

ഈ ഇടപെടലിലൂടെ ബോണ്ട് യീല്‍ഡുകളെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍, യുഎസ് ട്രഷറി യീല്‍ഡുകള്‍ നേരിട്ട് നിജപ്പെടുത്താന്‍ യുഎസ് സര്‍ക്കാര്‍ ശ്രമിച്ചേക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് സര്‍ക്കാര്‍ ബോണ്ട് യീല്‍ഡുകള്‍ നിജപ്പെടുത്താന്‍ തുടങ്ങിയാല്‍, അത് വളര്‍ന്നുവരുന്ന വിപണികളിലെ ഓഹരികള്‍ക്കും സ്വര്‍ണത്തിനും വലിയ നേട്ടമാകും എന്നും വുഡ് പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ തികച്ചും പ്രായോഗികമായ ഒന്നാണ് ഔണ്‍സിന് 10,000 ഡോളര്‍ എന്ന സ്വര്‍ണ വില എന്നും അദ്ദേഹം പറഞ്ഞു. താന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, ഇത് ഇന്ത്യന്‍ കുടുംബങ്ങളുടെ ആസ്തി മൂല്യത്തില്‍ വന്‍ വര്‍ധനവിന് വഴിയൊരുക്കും എന്നും അദ്ദേഹം ഉറപ്പിച്ചു. സ്വര്‍ണ വില ഔണ്‍സിന് 10,000 ഡോളറിലെത്തുക എന്നതിനര്‍ത്ഥം 10 ഗ്രാമിന് 3 ലക്ഷം രൂപയിലധികം വിലവരും എന്നാണ്.

നിലവില്‍, യുഎസ് ഡോളര്‍ - ഇന്ത്യന്‍ രൂപ വിനിമയ നിരക്ക് ഏകദേശം 96 രൂപയാണ്. അതിനാല്‍, ഔണ്‍സിന് 10,000 ഡോളര്‍ എന്നത് 9,60,000 രൂപയ്ക്ക് തുല്യമാകും. ഒരു ഔണ്‍സ് എന്നത് 28.3495 ഗ്രാമിന് തുല്യമാണ്. അതുകൊണ്ട്, എംസിഎക്‌സിലെ സ്വര്‍ണ വില 0 ഗ്രാമിന് ഏകദേശം 3,38,630 രൂപയായിരിക്കും. അതായത്, ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 33000 വും പവന് 2.64 രൂപയും കടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma